For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചാമ്പ്യന്‍സ് ട്രോഫി: കപ്പ് ഇന്ത്യക്ക്, വേദിവിട്ട് പിസിബി വൃത്തങ്ങള്‍! രൂക്ഷ വിമര്‍ശനം

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ മുത്തമിട്ടിരിക്കുകയാണ്. 2017ലെ ഫൈനലില്‍ പാകിസ്താന് മുന്നില്‍ വീണുടഞ്ഞ ഇന്ത്യയുടെ സ്വപ്‌നം ഇപ്പോള്‍ പാകിസ്താന്‍ ആതിഥേയരായ ചാമ്പ്യന്‍സ് ട്രോഫിയില്‍ തന്നെ തിരിച്ചുപിടിച്ചാണ് ഇന്ത്യ കൈയടി നേടുന്നത്. ഫൈനലില്‍ ന്യൂസീലന്‍ഡിനെ നാല് വിക്കറ്റിനാണ് ഇന്ത്യ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് ഏഴ് വിക്കറ്റിന് 251 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ ഒരോവറും നാല് വിക്കറ്റും ബാക്കിയാക്കി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

ഇന്ത്യയുടെ സ്പിന്‍ ബൗളര്‍മാരും നായകന്‍ രോഹിത് ശര്‍മയുള്‍പ്പെടെയുള്ള ബാറ്റ്‌സ്മാന്‍മാരും ടീമെന്ന നിലയില്‍ ഒറ്റക്കെട്ടായി നേടിയ ജയമാണിത്. ഇത്തവണ ഒറ്റയാള്‍ പ്രകടനങ്ങളെ അമിതമായി ആശ്രയിക്കാതെ ടീമെന്ന നിലയില്‍ കളിച്ച് ജയിക്കാന്‍ ഇന്ത്യക്കായെന്ന് പറയാം. ഇപ്പോഴിതാ ഇന്ത്യയുടെ കിരീട നേട്ടത്തിന് പിന്നാലെ വലിയ വിമര്‍ശനം പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഏറ്റുവാങ്ങുകയാണ്. ഇന്ത്യക്ക് കിരീടം സമ്മാനിക്കേണ്ട സമയത്ത് പിസിബിയുടെ ആരും പങ്കെടുക്കാത്തതാണ് വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്.

ആതിഥേയരെന്ന നിലയില്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഭാരവാഹികള്‍ ട്രോഫി വിതരണ സമയത്ത് ഉണ്ടാവേണ്ടതായിരുന്നു. എന്നാല്‍ ഇന്ത്യ കപ്പ് നേടിയതോടെ പിസിബിയുടെ ഭാരവാഹികള്‍ വിട്ടുനില്‍ക്കുകയായിരുന്നു. ഇതാണ് വിവാദമായിരിക്കുന്നത്.

ഇത്രക്ക് അസൂയ എന്തിനെന്ന് ആരാധകര്‍

പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരേ വലിയ വിമര്‍ശനമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. ഇത്രയും അസൂയ എന്തിനാണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഇത്തവണ പാകിസ്താന്‍ ആതിഥേയരായപ്പോള്‍ അവര്‍ കപ്പ് നേടാമെന്ന് പ്രതീക്ഷിച്ചിരുന്നതാണ്. എന്നാല്‍ കിരീട നേട്ടത്തിലേക്കെത്താന്‍ സാധിച്ചില്ലെന്ന് മാത്രമല്ല ഒരു ജയം പോലും നേടാതെ നാണംകെട്ട് പുറത്തുപോവുകയും ചെയ്തു. സ്വന്തം കാണികള്‍ക്ക് മുന്നില്‍ നാണംകെട്ട പ്രകടനമാണ് പാക് ടീം പുറത്തെടുത്തത്.

ഇന്ത്യ ഒരുവശത്ത് തകര്‍ത്ത് കളിച്ചപ്പോള്‍ പാകിസ്താന്റെ നാണക്കേട് വീണ്ടും കൂടി. ഇപ്പോള്‍ ഇന്ത്യ കപ്പിലേക്കുമെത്തിയപ്പോള്‍ പിസിബി ഭാരവാഹികള്‍ മനപ്പൂര്‍വ്വം വിട്ടുനില്‍ക്കുകയായിരുന്നു. ഇന്ത്യക്ക് കപ്പ് നേടിയതിലുള്ള അസൂയയാണിതെന്ന് വ്യക്തം. രോഹിത് ശര്‍മക്ക് കീഴില്‍ ഇന്ത്യ ഗംഭീരമായി ജയിച്ച് കപ്പുയര്‍ത്തിയപ്പോള്‍ പാകിസ്താന്‍ കാഴ്ചക്കാരായി ഒതുങ്ങിപ്പോയെന്ന് പറയാം. അതിന്റെ നിരാശയിലാണ് ഇത്തരമൊരു വിട്ടുനിക്കല്‍.

ഐസിസി ഇന്ത്യക്ക് അനുകൂലമായി നിന്നു

ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യക്ക് നേടിക്കൊടുക്കാന്‍ ഐസിസി ഇന്ത്യക്ക് അനുകൂലമായി നിന്നുവെന്നാണ് പാകിസ്താന്‍ ആരാധകര്‍ ആരോപിക്കുന്നത്. പ്രധാനമായും ഇന്ത്യക്ക് ഒരേ വേദിയില്‍ മത്സരം ഒരുക്കി നല്‍കിയതാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. മറ്റ് ടീമുകളെല്ലാം പാകിസ്താനിലെ വ്യത്യസ്ത മൈതാനങ്ങളിലും ഇന്ത്യയോട് കളിക്കാന്‍ ദുബായിലേക്കും വന്നപ്പോള്‍ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായിലാണ് നടത്തത്.

kl rahul

ഒരേ ഹോട്ടല്‍ മുറിയും ഒരേ പിച്ചും ഇന്ത്യക്ക് ലഭിച്ചത് അവര്‍ക്ക് അനുകൂലമായെന്നാണ് വിമര്‍ശനം ഉയര്‍ത്തുന്നത്. ഐസിസി ഇതിന് കൂട്ടുനിന്നുവെന്നും അവര്‍ ആരോപിക്കുന്നു. ഇക്കാര്യം പല മുന്‍ താരങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു. എന്തായാലും വിമര്‍ശനങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് തെളിയിച്ച് പ്രകടനമികവുകൊണ്ട് ഇന്ത്യ കപ്പിലേക്കെത്തിയിരിക്കുകയാണ്. രോഹിത് ശര്‍മക്ക് കീഴില്‍ അച്ചടക്കത്തോടെ കളിച്ച് കപ്പിലേക്കെത്താന്‍ ഇന്ത്യക്ക് സാധിച്ചു. ഇനി വിമര്‍ശനം ഉന്നയിച്ചിട്ട് കാര്യങ്ങളില്ലെന്ന് തന്നെ പറയാം.

രോഹിത്തിന്റെ രണ്ടാം ഐസിസി ട്രോഫി

വിമര്‍ശനങ്ങള്‍ക്കിടയിലും രോഹിത് ശര്‍മ രണ്ടാം ഐസിസി ട്രോഫി തന്റെ കീഴില്‍ അലമാരയിലേക്കെത്തിച്ചിരിക്കുകയാണ്. ടി20 ലോകകപ്പിന് പിന്നാലെ തന്നെ ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യ കിരീടമണിഞ്ഞിരിക്കുകയാണ്. രോഹിത്തിന്റെ നായകമികവ് ഇന്ത്യയുടെ കിരീട നേട്ടത്തിന് പിന്നിലുണ്ടെന്ന് നിസംശയം പറയാം. ഫൈനലില്‍ മത്സരത്തിന്റെ പല ഘട്ടത്തിലും രോഹിത്തിന്റെ ഗംഭീര ക്യാപ്റ്റന്‍സിയാണ് മത്സരം ഇന്ത്യക്ക് അനുകൂലമാക്കി മാറ്റിയത്.

Story first published: Monday, March 10, 2025, 7:09 [IST]
Other articles published on Mar 10, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+