Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy: ചാമ്പ്യന്‍സ് ട്രോഫി ആര് നേടും? ഫൈനല്‍ ഇവര്‍ തമ്മില്‍; ഹര്‍ഭജന്റെ പ്രവചനം

മുംബൈ: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് വരാന്‍ പോവുകയാണ്. ഇത്തവണ പാകിസ്താന്‍ ആതിഥേയരാവുന്ന ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം ദുബായിലാണ് നടക്കുന്നത്. പാകിസ്താനില്‍ ഇന്ത്യ കളിക്കാന്‍ തയ്യാറാവാത്തതിനാല്‍ ഇത്തവണ വലിയ വാശിയോടെയാണ് ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ എത്തുന്നത്. ഇന്ത്യയുടെ ആദ്യ മത്സരം ബംഗ്ലാദേശിനെതിരേയാണ് നടക്കുന്നത്.

ഇന്ത്യ-പാകിസ്താന്‍ മത്സരം ഫെബ്രുവരി 23നാവും നടക്കുക. ഇന്ത്യ, പാകിസ്താന്‍, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് എന്നിവരെല്ലാം കരുത്തോടെ ഇറങ്ങുമ്പോള്‍ ഇത്തവണ ആരാവും കിരീടത്തിലേക്കെത്തുകയെന്നതാണ് കണ്ടറിയേണ്ടത്. പല പ്രമുഖരും ഇതിനോടകം തങ്ങളുടെ പ്രവചനങ്ങള്‍ നടത്തിക്കഴിഞ്ഞു. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ സ്പിന്നറായ ഹര്‍ഭജന്‍ സിങ് ചാമ്പ്യന്‍സ് ട്രോഫി ഫൈനലിസ്റ്റുകള്‍ ആരൊക്കെയാണെന്ന് പ്രവചിച്ചിരിക്കുകയാണ്.

ഇന്ത്യ-ഓസ്‌ട്രേലിയ ഫൈനല്‍

ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ഏറ്റുമുട്ടുമെന്നാണ് ഹര്‍ഭജന്‍ സിങ് പറയുന്നത്. പാകിസ്താനും ന്യൂസീലന്‍ഡും ശക്തമായ പോരാട്ടം കാഴ്ചവെക്കുമെന്നും ഇവര്‍ സെമിയിലുണ്ടാവുമെന്നും ഹര്‍ഭജന്‍ പ്രവചിക്കുന്നു. അവസാന ഏകദിന ലോകകപ്പിലും ഇന്ത്യയും ഓസ്‌ട്രേലിയയുമാണ് ഫൈനലില്‍ ഏറ്റുമുട്ടിയത്. അന്ന് ഇന്ത്യയെ തട്ടകത്തില്‍ തോല്‍പ്പിച്ച് കപ്പുയര്‍ത്താന്‍ ഓസീസിനായിരുന്നു.

പാറ്റ് കമ്മിന്‍സിന് കീഴില്‍ ശക്തമായ താരനിരയെയാണ് ഓസീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തവണയും ഓസീസില്‍ നിന്ന് വലിയ പോരാട്ടം പ്രതീക്ഷിക്കുന്നു. ഓസ്‌ട്രേലിയ കരുത്തരുടെ നിരയാണെന്നത് മാത്രമല്ല വലിയ ടൂര്‍ണമെന്റുകളില്‍ പ്രത്യേക മികവും ഇവര്‍ കാഴ്ചവെക്കുന്നു. അതുകൊണ്ടുതന്നെ ഇന്ത്യ ഉള്‍പ്പെടെയുള്ള എല്ലാ വമ്പന്മാരുടേയും പ്രധാന വെല്ലുവിളി കംഗാരുക്കളാവുമെന്നുറപ്പ്. എന്തായാലും ഓസീസ് ഫൈനല്‍ കളിക്കാന്‍ സാധ്യത കൂടുതലാണ്.

rohit sharma

പാകിസ്താന്‍ മികച്ച നിര

പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ സമീപകാലത്തെ ഏകദിനങ്ങളിലെ പ്രകടനം അതി ഗംഭീരമാണ്. മുഹമ്മദ് റിസ്വാനെ നായകനാക്കി പാകിസ്താന്‍ ഇറങ്ങാനാണ് സാധ്യത കൂടുതല്‍. മികച്ച യുവതാരങ്ങളെ കൊണ്ടുവരാന്‍ പാകിസ്താനായിട്ടുണ്ട്. കൂടാതെ ഇത്തവണ പാകിസ്താന്റെ മണ്ണിലാണ് മത്സരമെന്നത് അവര്‍ക്ക് കൂടുതല്‍ മേല്‍കൈ നല്‍കുന്നു. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ തോല്‍പ്പിച്ച് കപ്പടിച്ച ചരിത്രം പാകിസ്താന് അവകാശപ്പെടാനാവും.

ഇത്തവണ മികച്ച ബാറ്റിങ് കരുത്തും ബൗളിങ് കരുത്തും പാക് ടീമിനുണ്ട്. ന്യൂസീലന്‍ഡും ഇംഗ്ലണ്ടും നിസാരക്കാരല്ല. അനുഭവസമ്പന്നരായ താരങ്ങള്‍ ഇരു ടീമുകള്‍ക്കുമൊപ്പമുണ്ട്. അതുകൊണ്ടുതന്നെ ഇവരില്‍ നിന്നും ശക്തമായ പോരാട്ടം ഇത്തവണ പ്രതീക്ഷിക്കാം. എന്തായാലും കപ്പിലേക്കെത്തുക ആര്‍ക്കും എളുപ്പമാവില്ല. പാകിസ്താനിലെ സാഹചര്യം പേസിന് അനുകൂലമാണ്. അതുകൊണ്ടുതന്നെ പേസ് കരുത്ത് ടീമുകള്‍ക്ക് നിര്‍ണ്ണായകമാവും.

ഇന്ത്യയെ വലച്ച് ഫോമും പരിക്കും

ഇന്ത്യ രോഹിത് ശര്‍മയെ ക്യാപ്റ്റനും ശുബ്മാന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനായും നിയമിച്ച് ഇതിനോടകം ടീമിനെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയുടെ ടീം കരുത്ത് ശക്തമാണെങ്കിലും ഫോമും ഫിറ്റ്‌നസും പ്രശ്‌നമാണ്. രോഹിത് ശര്‍മയും വിരാട് കോലിയും ഏറെ നാളുകളായി മോശം ഫോമിലാണുള്ളത്. കൂടാതെ സ്റ്റാര്‍ പേസര്‍മാരായ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും പരിക്കിന്റെ പിടിയിലുമാണ്. സ്ഥിരത ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രശ്‌നമാണ്. എന്തായാലും ഇത്തവണ ചാമ്പ്യന്‍സ് ട്രോഫി നേടാന്‍ സാധിക്കാതെ പോയാല്‍ ഇന്ത്യന്‍ ടീമില്‍ വലിയ പൊളിച്ചെഴുത്ത് ഉണ്ടാവുമെന്ന കാര്യം ഉറപ്പാണ്.

ഗൗതം ഗംഭീര്‍ എന്ന ഇന്ത്യന്‍ പരിശീലകനും നായകന്‍ രോഹിത് ശര്‍മക്കും ടൂര്‍ണമെന്റ് നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. ടീം തോറ്റാല്‍ ഇരുവരുടേയും കസേര തെറിക്കും. സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള പല യുവ പ്രതിഭകളേയും ഇന്ത്യ ടീമില്‍ നിന്ന് തഴഞ്ഞതില്‍ പ്രതിഷേധവും ശക്തമാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പമാണെന്ന് തന്നെ പറയാം. ദുബായില്‍ കളിച്ച് ഇന്ത്യക്ക് അനുഭവസമ്പത്തുള്ളതിനാല്‍ മികച്ച പ്രകടനം തന്നെ പ്രതീക്ഷിക്കാം.

Story first published: Saturday, January 25, 2025, 10:46 [IST]
Other articles published on Jan 25, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+