For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Champions Trophy: സഞ്ജുവിനെ ഒതുക്കിയത് രോഹിത്? ഗംഭീറിന്റെ ആവശ്യം തള്ളി! കോച്ച് കലിപ്പില്‍

മുംബൈ: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. രോഹിത് ശര്‍മയെ നായകനായും ശുബ്മാന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനായും ഉള്‍പ്പെടുത്തി തകര്‍പ്പന്‍ ടീമിനെയാണ് ഇന്ത്യ കളത്തിലിറക്കിയിരിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ ടീമിലെ സഞ്ജു സാംസണിന്റെ അഭാവം ഇതിനോടകം വലിയ ചര്‍ച്ചക്ക് വഴി തുറന്നിരിക്കുകയാണ്. ഇന്ത്യ കെ എല്‍ രാഹുലിനേയും റിഷഭ് പന്തിനേയുമാണ് വിക്കറ്റ് കീപ്പര്‍മാരായി പരിഗണിച്ചത്.

വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ശുബ്മാന്‍ ഗില്ലിന്റെ വരവും തികച്ചും അപ്രതീക്ഷിതമായി. വിരാട് കോലിയുടെ പ്രിയ ബൗളറായിരുന്ന മുഹമ്മദ് സിറാജ് തഴയപ്പെട്ടതും ശ്രദ്ധേയ തീരുമാനമായി. ഇന്ത്യന്‍ സമയം ഇന്നലെ 12.30നായിരുന്നു ടീം പ്രഖ്യാപനം നടത്തുമെന്ന് അറിയിച്ചത്. എന്നാല്‍ നായകന്‍ രോഹിത് ശര്‍മയും മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറും മാധ്യമങ്ങളെക്കണ്ട് ടീം പ്രഖ്യാപിച്ചപ്പോള്‍ സമയം മൂന്ന് മണിയായി. ഇപ്പോഴിതാ ഇന്നലെ ടീം പ്രഖ്യാപനത്തിന് മുമ്പ് ചില നാടകീയ സംഭവങ്ങള്‍ ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയുടെ മുഖ്യ പരിശീലകനായ ഗൗതം ഗംഭീറിന്റെ ആവശ്യങ്ങള്‍ നായകനും മുഖ്യ സെലക്ടറും തള്ളിയെന്നും രോഹിത്തിന്റെ ഇഷ്ട പ്രകാരമുള്ള ടീമിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്നുമാണ് പുറത്തുവരുന്ന വിവരം. ക്യാപ്റ്റനായി രോഹിത്തിന്റെ അവസാന ടൂര്‍ണമെന്റാവും ഇത്. അതുകൊണ്ടുതന്നെ രോഹിത്തിനൊപ്പമാണ് സെലക്ടര്‍ നില്‍ക്കുന്നത്. ഇതോടെ ഗംഭീറുമായി ഉടക്കുന്ന സാഹചര്യമുണ്ടായെന്നുമാണ് ജാഗരണ്‍ ന്യൂസിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ഗംഭീര്‍ ആവശ്യപ്പെട്ടത് സഞ്ജു സാംസണെ

ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് കെ എല്‍ രാഹുലിനെ പരിഗണിക്കുന്നതിനെ കുറ്റം പറയാനാവില്ല. ഏകദിനത്തില്‍ ഗംഭീര റെക്കോഡ് രാഹുലിന് അവകാശപ്പെടാന്‍ സാധിക്കും. എന്നാല്‍ രണ്ടാം വിക്കറ്റ് കീപ്പറായി ആരെന്നതായിരുന്നു എല്ലാവരും ഉറ്റുനോക്കിയത്. 56 ശരാശരിയുള്ള സഞ്ജു സാംസണെ ടീമിലെടുക്കണമെന്നാണ് ഗംഭീര്‍ ആവശ്യപ്പെട്ടത്.

sanju samson

എന്നാല്‍ ഗംഭീറിന്റെ ആവശ്യം തള്ളി റിഷഭ് പന്ത് വേണമെന്ന നിലപാടെടുത്തത് രോഹിത്താണ്. ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിന്റെ ആവശ്യം സെലക്ടറായ അജിത് അഗാര്‍ക്കര്‍ അംഗീകരിക്കുകയും ചെയ്തു. ഇതില്‍ ഗംഭീറിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

ഹാര്‍ദിക്കിനേയും രോഹിത് ഒതുക്കി

ടീമിന്റെ വൈസ് ക്യാപ്റ്റനായി ഗംഭീര്‍ നിര്‍ദേശിച്ചത് ഹാര്‍ദിക് പാണ്ഡ്യയെയായിരുന്നു. എന്നാല്‍ ഹാര്‍ദിക് വേണ്ടെന്നും ശുബ്മാന്‍ ഗില്‍ വരണമെന്നും ആവശ്യപ്പെട്ടത് രോഹിത് ശര്‍മയാണെന്നാണ് വിവരം. രോഹിത് ശര്‍മയെ മറികടന്നാണ് ഹാര്‍ദിക് മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്തേക്കെത്തിയത്. ഇതില്‍ രോഹിത്തിന് അതൃപ്തിയുണ്ടാവുമെന്നുറപ്പ്. ഭിന്നതകള്‍ അവസാനിച്ചുവെന്ന് പറയുമ്പോഴും ഇരുവരും തമ്മില്‍ മാനസികമായി അടുപ്പമില്ലെന്നാണ് റിപ്പോര്‍ട്ട്. എന്തായാലും ഹാര്‍ദിക്കിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കിയത് രോഹിത്തിന്റെ ഇടപെടലാണെന്നാണ് സൂചന.

നേരത്തെ തീരുമാനിച്ച ടീമില്‍ മാറ്റം വരുത്തി

ഗൗതം ഗംഭീറും രോഹിത് ശര്‍മയും അജിത് അഗാര്‍ക്കറും തമ്മില്‍ കൂടിക്കാഴ്ച നടത്തുകയും ടീം തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ടീം പ്രഖ്യാപന ദിവസം രോഹിത്തും അഗാര്‍ക്കറും ചേര്‍ന്ന് ഗംഭീറിന്റെ സമ്മതമില്ലാതെ ചില മാറ്റങ്ങള്‍ വരുത്തിയെന്നാണ് റിപ്പോര്‍ട്ടുള്ളത്. സഞ്ജു സാംസണെ ഗംഭീറിന്റെ നിര്‍ദേശ പ്രകാരം ടീമില്‍ ഉള്‍പ്പെടുത്തിയ ശേഷം പിന്നീട് തഴയുകയായിരുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. എന്തായാലും ഇന്ത്യന്‍ ടീമിനുള്ളില്‍ പരിശീലകനും നായകനും തമ്മില്‍ ഭിന്നതയുണ്ടെന്ന് വ്യക്തം.

ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്.

Story first published: Sunday, January 19, 2025, 15:13 [IST]
Other articles published on Jan 19, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+