Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy: സഞ്ജു ചതിയന്‍, ചാമ്പ്യന്‍സ് ട്രോഫി കളിക്കാന്‍ ആഗ്രഹമില്ല! പിന്നില്‍ ദ്രാവിഡ്?

ജയ്പൂര്‍: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് വരാനിരിക്കുകയാണ്. ടീമുകളെല്ലാം പടയൊരുക്കത്തിലേക്ക് കടന്ന് കഴിഞ്ഞു. ഇത്തവണ പാകിസ്താന്‍ ആതിഥേയരാവുന്ന ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം ദുബായിലാണ് നടക്കുന്നത്. ഇന്ത്യയും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡും തമ്മിലുള്ള ബന്ധം സമീപകാലത്തായി കൂടുതല്‍ മോശമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്.

ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ ആരൊക്കെ ഉള്‍പ്പെടുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് സഞ്ജു സാംസണ്‍ വരുമോയെന്നതാണ് ആരാധകര്‍ നോക്കുന്നത്. വിക്കറ്റ് കീപ്പറായി റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരെല്ലാം അവസരം തേടുകയാണ്. സഞ്ജുവിന് 56ന് മുകളില്‍ ഏകദിനത്തില്‍ ശരാശരിയുണ്ട്. എന്നാല്‍ നിലവില്‍ ഏകദിന ടീമിന് പുറത്താണുള്ളത്.

വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമില്‍ നിന്ന് സഞ്ജു മാറി നിന്നതോടെ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് സഞ്ജു തഴയപ്പെടാനുള്ള സാധ്യത ഉയര്‍ന്നിരിക്കുകയാണ്. സഞ്ജു സാംസണ്‍ വിജയ് ഹസാരെ ട്രോഫി കളിക്കാത്തത് മനപ്പൂര്‍വ്വമാണെന്ന ആരോപണം ഇപ്പോള്‍ ഉയര്‍ന്നുവരികയാണ്. ഐപിഎല്ലിനായി ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കാനാണ് സഞ്ജുവിന്റെ നീക്കമെന്നാണ് ആരോപണം ഉയരുന്നത്.

ചാമ്പ്യന്‍സ് ട്രോഫിയെക്കാള്‍ പ്രാധാന്യം ഐപിഎല്ലിന്

സഞ്ജു സാംസണ്‍ ചാമ്പ്യന്‍സ് ട്രോഫി ഉള്‍പ്പെടുന്നതിനായി ആഗ്രഹിക്കുന്നില്ലെന്ന് പറയാം. കേരളത്തിനായി വിജയ് ഹസാരെ ട്രോഫി കളിച്ച് തിളങ്ങിയിരുന്നെങ്കില്‍ സഞ്ജുവിന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്താനുള്ള സാധ്യത കൂടുതലായിരുന്നു. സമീപകാലത്തെ ഫോമും ഗൗതം ഗംഭീറുമായുള്ള ബന്ധവും സഞ്ജുവിനെ സംബന്ധിച്ച് അനുകൂല ഘടകമാണ്. എന്നാല്‍ സഞ്ജു കേരളത്തിന്റെ ടീം തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ക്യാംപില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

പ്രത്യേകിച്ച് കാരണം ബോധിപ്പിക്കാതെയാണ് സഞ്ജു മാറി നിന്നത് എന്ന ആരോപണം കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി തന്നെ തുറന്ന് പറഞ്ഞിരുന്നു. സഞ്ജു സാംസണ്‍ ചാമ്പ്യന്‍സ് ട്രോഫി കളിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും വിജയ് ഹസാരെ ട്രോഫി കളിക്കുമായിരുന്നു. എന്നാല്‍ സഞ്ജുവിന് ഇതിന് താല്‍പര്യമില്ലെന്ന് തന്നെ പറയാം. അതുകൊണ്ടാണ് വിജയ് ഹസാരെ ട്രോഫി മനപ്പൂര്‍വ്വം ഒഴിവാക്കിയത്.

ചാമ്പ്യന്‍സ് ട്രോഫി ഫെബ്രുവരി 19ന് ആരംഭിച്ച് മാര്‍ച്ച് 9നാണ് അവസാനിക്കുന്നത്. ലഭിക്കുന്ന സൂചന പ്രകാരം മാര്‍ച്ച് 23നാണ് ഐപിഎല്‍ ആരംഭിക്കുക. അതുകൊണ്ടുതന്നെ ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് മാറി നില്‍ക്കാന്‍ സഞ്ജു തീരുമാനിക്കുകയായിരുന്നുവെന്ന് തന്നെ വിലയിരുത്താം.

rahul dravid

രാഹുല്‍ ദ്രാവിഡിന്റെ ഇടപെടല്‍ വ്യക്തം

മെഗാ ലേലത്തിന് ശേഷമാണ് ഇത്തവണത്തെ ഐപിഎല്‍ നടക്കാന്‍ പോകുന്നത്. അതുകൊണ്ടുതന്നെ വലിയ മാറ്റങ്ങള്‍ ടീമുകളിലുണ്ട്. രാജസ്ഥാന്‍ റോയല്‍സിലും വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ടീമിനെ ഒത്തിണക്കത്തിലേക്കെത്തിക്കാന്‍ നായകന്റെ സാന്നിധ്യത്തില്‍ കൂടുതല്‍ ക്യാംപ് ആവശ്യമാണ്. സഞ്ജു ചാമ്പ്യന്‍സ് ട്രോഫി കളിക്കാന്‍ പോയാല്‍ പിന്നീട് 20ല്‍ താഴെ ദിവസം മാത്രമാണ് രാജസ്ഥാനൊപ്പം സഞ്ജുവിന് പരിശീലനത്തിനായി ലഭിക്കുക.

ഈ സമയംകൊണ്ട് പുതിയ താരങ്ങളോടൊപ്പം ചേര്‍ന്ന് കെട്ടുറപ്പ് സൃഷ്ടിക്കാന്‍ സാധിക്കില്ലെന്നുറപ്പ്. എന്നാല്‍ സഞ്ജു ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ ഐപിഎല്‍ മുന്നൊരുക്കത്തിന് ആവശ്യത്തിന് സമയം ലഭിക്കുകയും ചെയ്യും. സഞ്ജു ഇന്ത്യയുടെ ഏകദിന ടീമിന്റെ അഭിവാജ്യ ഘടകമല്ലാത്തതിനാല്‍ അദ്ദേഹം ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കി ഐപിഎല്ലിന് കൂടുതല്‍ പ്രാധാന്യം നല്‍കുകയായിരുന്നു. പരിശീലകനെന്ന നിലയില്‍ രാഹുല്‍ ദ്രാവിഡും സഞ്ജുവിനെ രാജസ്ഥാനൊപ്പം നിര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് തന്നെ വിലയിരുത്താം.

നിലവില്‍ സഞ്ജു ഐപിഎല്‍ ക്യാംപില്‍

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പറായും ഓപ്പണറായും സഞ്ജു സാംസണെയാണ് പരിഗണിച്ചിരിക്കുന്നത്. നിലവില്‍ സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാംപിലാണുള്ളത്. രാഹുല്‍ ദ്രാവിഡിനൊപ്പം സഞ്ജു പരിശീലനം നടത്തുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിലൂടെ വളര്‍ന്ന് സൂപ്പര്‍ താരമായ സഞ്ജു നിലവില്‍ രാജസ്ഥാന്റെ മുന്നൊരുക്കങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്ന് പറയാം.

Story first published: Friday, January 17, 2025, 13:32 [IST]
Other articles published on Jan 17, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+