Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy: ഓസീസിന് തിരിച്ചടി, 3 സൂപ്പര്‍ താരങ്ങള്‍ക്ക് പരിക്ക്; സ്മിത്ത് നയിച്ചേക്കും

സിഡ്‌നി: ഐസിസി ചാമ്പ്യന്‍സ് ട്രോഫി വരാനിരിക്കെ ടീമുകളെല്ലാം അവസാനഘട്ട മുന്നൊരുക്കത്തിലാണ്. ഇത്തവണ പാകിസ്താന്‍ ആതിഥേയരാവുമ്പോള്‍ കപ്പ് ആര് നേടുമെന്നതാണ് കണ്ടറിയേണ്ടത്. ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ് എന്നിവരെല്ലാം ആതിഥേയരായ പാകിസ്താന് വലിയ വെല്ലുവിളി നല്‍കുമെന്നുറപ്പാണ്. ഏകദിന ഫോര്‍മാറ്റിലാണ് ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫി നടക്കാന്‍ പോകുന്നത്. നിലവിലെ ഏകദിന ലോകകപ്പ് ജേതാക്കളാണ് ഓസീസ്.

ചാമ്പ്യന്‍സ് ട്രോഫിയിലും ഓസീസിന് പ്രതീക്ഷകളേറെയാണ്. എന്നാല്‍ ടൂര്‍ണമെന്റ് ആരംഭിക്കാനിരിക്കെ പരിക്കില്‍ വലയുകയാണ് ഓസീസ് ടീം. പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം ഓസീസിന്റെ മൂന്ന് സൂപ്പര്‍ താരങ്ങള്‍ക്ക് പരിക്കിനെത്തുടര്‍ന്ന് ചാമ്പ്യന്‍സ് ട്രോഫി നഷ്ടമായേക്കും. നായകന്‍ പാറ്റ് കമ്മിന്‍സ്, സ്റ്റാര്‍ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡ്, മീഡിയം പേസ് ഓള്‍റൗണ്ടറായ മിച്ചല്‍ മാര്‍ഷ് എന്നിവര്‍ക്ക് ചാമ്പ്യന്‍സ് ട്രോഫി നഷ്ടമായക്കുമെന്നാണ് വിവരം.

പേസ് നിരയില്‍ കടുത്ത തിരിച്ചടി

പാകിസ്താനിലാണ് ഇത്തവണ ചാമ്പ്യന്‍സ് ട്രോഫി. അതുകൊണ്ടുതന്നെ പേസ് കരുത്ത് വളരെ പ്രധാനപ്പെട്ടതാണ്. പാകിസ്താന്‍ പിച്ച് പേസര്‍മാര്‍ക്ക് പിന്തുണ നല്‍കുമെന്നിരിക്കെ ഓസീസിന് കടുത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ഓസീസ് നായകനും സൂപ്പര്‍ പേസറുമായ പാറ്റ് കമ്മിന്‍സിന് ചാമ്പ്യന്‍സ് ട്രോഫി നഷ്ടമാവുമെന്നാണ് വിവരം. ഇക്കാര്യം ക്രിക്കറ്റ് ഓസ്‌ട്രേലിയ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ലഭിക്കുന്ന സൂചനകള്‍ പ്രകാരം കമ്മിന്‍സ് ചാമ്പ്യന്‍സ് ട്രോഫി കളിച്ചേക്കില്ല.

സൂപ്പര്‍ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡും പരിക്കേറ്റത് ഓസീസിന് നികത്താനാവാത്ത വിടവ് സൃഷ്ടിച്ചിരിക്കുകയാണ്. ഹെയ്‌സല്‍വുഡിന് ഏകദിനത്തില്‍ മികച്ച റെക്കോഡാണുള്ള പേസറാണ്. മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്‌സല്‍വുഡ് എന്നീ മൂന്ന് പേസര്‍മാരുടെ കൂട്ടുകെട്ടാണ് ഓസീസിന്റെ കരുത്ത്. ഇതില്‍ രണ്ട് പ്രധാന പേസര്‍മാര്‍ക്ക് പരിക്കേറ്റത് ഓസീസിന് വലിയ തലവേദനയാവുമെന്നുറപ്പാണ്. കമ്മിന്‍സിനും ഹെയ്‌സല്‍വുഡിനും കളിക്കാന്‍ സാധിക്കാതെ പോയാല്‍ അത് കംഗാരുക്കളെ പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്.

steve smith

മിച്ചല്‍ മാര്‍ഷും കളിച്ചേക്കില്ല

ഓസീസിന്റെ മീഡിയം പേസ് ഓള്‍റൗണ്ടറായ മിച്ചല്‍ മാര്‍ഷിനും ചാമ്പ്യന്‍സ് ട്രോഫി നഷ്ടമായേക്കും. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മാര്‍ഷിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. ഇതിനിടെ പരിക്കും താരത്തെ പിടികൂടിയതോടെ ചാമ്പ്യന്‍സ് ട്രോഫിക്കുണ്ടാവില്ലെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. കാമറൂണ്‍ ഗ്രീനും പരിക്കിന്റെ പിടിയിലായതോടെ ഓസീസിന് മുന്നില്‍ ആശങ്കകളേറെയാണ്. എന്നാല്‍ മാര്‍ക്കസ് സ്‌റ്റോയിണിസ് ടീമിലുണ്ട്.

അതുകൊണ്ടുതന്നെ മീഡിയം പേസ് ഓള്‍റൗണ്ടറുടെ അഭാവത്തിന് താല്‍ക്കാലിക ആശ്വാസം കണ്ടെത്താന്‍ ഓസ്‌ട്രേലിയക്കാവും. എന്നാല്‍ സ്‌റ്റോയിണിസ് ഇടക്കിടെ പരിക്കേല്‍ക്കുന്ന താരമാണ്. സ്ഥിരതയും പ്രശ്‌നമാണ്. അതുകൊണ്ടുതന്നെ ഓസീസിന് മാര്‍ഷിന്റെ പരിക്ക് തലവേദന സൃഷ്ടിക്കുന്നു. പുതിയ താരങ്ങളെ ടീമിലേക്കെത്തിക്കാന്‍ ഓസീസ് നിര്‍ബന്ധിതരായിരിക്കുകയാണ്. എന്തായാലും നിലവിലെ പരിക്ക് ഓസീസിന്റെ ടീം കരുത്തിനെ കാര്യമായി ബാധിക്കുമെന്നുറപ്പ്.

സ്റ്റീവ് സ്മിത്ത് ഓസീസിനെ നയിച്ചേക്കും

പാറ്റ് കമ്മിന്‍സിന് പരിക്കേറ്റ സാഹചര്യത്തില്‍ ഓസ്‌ട്രേലിയക്ക് ചാമ്പ്യന്‍സ് ട്രോഫിയില്‍ പുതിയ നായകനെത്തുമെന്നാണ് വിവരം. രണ്ട് താരങ്ങളെയാണ് ഓസീസ് പ്രധാനമായും നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നത്. സീനിയര്‍ താരം സ്റ്റീവ് സ്മിത്തും വെടിക്കെട്ട് ഓപ്പണര്‍ ട്രാവിസ് ഹെഡുമാണ് ആ രണ്ട് താരങ്ങള്‍. സ്റ്റീവ് സ്മിത്ത് അനുഭവസമ്പത്തുള്ള നായകനും താരവുമാണ്. ഹെഡിനെ ഓസീസ് നായകസ്ഥാനത്തേക്ക് വളര്‍ത്താന്‍ ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇവരിലൊരാളാവും കംഗാരുക്കളെ നയിക്കുക.

കൂടുതല്‍ സാധ്യത സ്മിത്തിനാണെന്നാണ് പുറത്തുവരുന്ന വിവരം. എന്തായാലും പരിക്ക് ഓസീസിന്റെ ചാമ്പ്യന്‍സ് ട്രോഫി പ്രതീക്ഷകളെ കാര്യമായി ബാധിക്കാന്‍ സാധ്യതയുണ്ട്. പല പ്രമുഖരും ഇന്ത്യ-ഓസ്‌ട്രേലിയ ഫൈനലാണ് ചാമ്പ്യന്‍സ് ട്രോഫിയിലുണ്ടാവുകയെന്നാണ് പ്രവചിച്ചിരിക്കുന്നത്. എന്നാല്‍ പരിക്ക് ലോക ചാമ്പ്യന്മാരെ പിന്നോട്ടടിക്കുമെന്ന് തന്നെ വിലയിരുത്താം.

Story first published: Wednesday, February 5, 2025, 14:43 [IST]
Other articles published on Feb 5, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+