Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy: കോലിയും രോഹിത്തും വേണ്ട! കടുപ്പിച്ച് ബിസിസിഐ സെക്രട്ടറി; പുറത്താവുമോ?

മുംബൈ: ഇന്ത്യയുടെ ഇംഗ്ലണ്ട് പരമ്പരയും ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റും വരാനിരിക്കെ ടീം എങ്ങനെയാവുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇന്ത്യയുടെ സമീപകാലത്തെ പ്രകടനങ്ങളെല്ലാം നിരാശപ്പെടുത്തുന്നതാണ്. ന്യൂസീലന്‍ഡിനെതിരേ നാട്ടില്‍ വൈറ്റ് വാഷ് നേരിട്ട ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പരയും കൈവിട്ടു. പുതു വര്‍ഷത്തിലേക്ക് കടക്കുന്ന ഇന്ത്യ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയോടെയാണ് ആരംഭിക്കുന്നത്.

ഇതിന് ശേഷം ഏകദിന പരമ്പരയും വരുന്നുണ്ട്. പിന്നാലെ ചാമ്പ്യന്‍സ് ട്രോഫിയും എത്തും. ഇന്ത്യ ഫോം വിലയിരുത്തി ടീമില്‍ വലിയ അഴിച്ചപണി നടത്തുമെന്നാണ് വിവരം. ഇന്ത്യന്‍ സെലക്ടര്‍മാരുടെ മുന്നിലുള്ള പ്രധാന ചോദ്യം വിരാട് കോലിയുടേയും രോഹിത് ശര്‍മയുടേയും ടീമിലെ സ്ഥാനമാണ്. രണ്ട് പേരും സമീപകാലത്ത് ഫ്‌ളോപ്പായതിനാല്‍ ഇനി ടീമിലേക്ക് പരിഗണിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇപ്പോഴിതാ കോലിയുടെ കാര്യത്തില്‍ പുതിയ ബിസിസി ഐ സെക്രട്ടറിയായ ദേവജിത് സൈകിയ തീരുമാനം കടുപ്പിച്ചിരിക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം.

അഗാര്‍ക്കറിന് നിര്‍ദേശം നല്‍കി

വിരാട് കോലിയേയും രോഹിത് ശര്‍മയേയും ചാമ്പ്യന്‍സ് ട്രോഫിക്ക് പരിഗണിക്കേണ്ടെന്ന് മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കറിന് ദേവജിത് നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. ആഭ്യന്തര ക്രിക്കറ്റ് കളിച്ച് ഫോം തെളിയിച്ച ശേഷം ദേശീയ ടീമിലേക്ക് പരിഗണിച്ചാല്‍ മതിയെന്ന കടുത്ത നിലപാടിലാണ് അഗാര്‍ക്കറുള്ളത്. ടെസ്റ്റിലേക്ക് ഇനി കോലിയേയും രോഹിത്തിനേയും പരിഗണിക്കേണ്ടതില്ലെന്നും ബിസിസി ഐ നിര്‍ദേശിച്ചിരിക്കുകയാണെന്നാണ് ബിസിസി ഐ വൃത്തങ്ങള്‍ തന്നെ പറയുന്നത്.

താരങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കുകയും ഫോം വിലയിരുത്താതെയാണ് ടീം തിരഞ്ഞെടുപ്പ് നടക്കുന്നതെന്നുമുള്ള ആക്ഷേപം ഇപ്പോള്‍ ശക്തമാണ്. മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കറാണ് ഈ പഴി കൂടുതലും കേള്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ ബിസിസി ഐ നിലപാട് കടുപ്പിച്ച് മുന്നോട്ട് പോവുകയാണ്. ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ പ്രകടനം പിന്നോട്ടായതിനാല്‍ തിരിച്ചുവരവ് നടത്താന്‍ വലിയ അഴിച്ചുപണിക്കാണ് ബിസിസി ഐ തയ്യാറെടുക്കുന്നത്.

virat kohli rohit sharma

കോലിക്കും രോഹിത്തിനും എളുപ്പമല്ല

ചാമ്പ്യന്‍സ് ട്രോഫിയില്‍ രോഹിത് ശര്‍മക്ക് കീഴില്‍ ഇന്ത്യ കളിക്കുമെന്നാണ് റിപ്പോര്‍ട്ടുള്ളത്. എന്നാല്‍ രോഹിത്തിനും കോലിക്കും ചാമ്പ്യന്‍സ് ട്രോഫി കളിക്കാന്‍ മുന്നില്‍ കടമ്പയുണ്ടെന്നാണ് ബിസിസി ഐ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ഇരുവരും കളിക്കാനുണ്ടാവും. ഇവര്‍ക്ക് തിളങ്ങാനാവാത്ത പക്ഷം ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ നിന്ന് സീനിയര്‍ താരങ്ങളെ ഇന്ത്യ തഴയുമെന്നാണ് പുറത്തുവരുന്ന വിവരം.

രോഹിത് ശര്‍മക്ക് പകരം ശുബ്മാന്‍ ഗില്ലിനൊപ്പം യശ്വസി ജയ്‌സ്വാളിനെ ഓപ്പണര്‍ സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് ടീം മാനേജ്‌മെന്റ് ആലോചിക്കുന്നത്. ടെസ്റ്റിലും ടി20യിലും ജയ്‌സ്വാള്‍ മിന്നിക്കുകയാണ്. അതുകൊണ്ടുതന്നെ ഏകദിനത്തില്‍ നിന്ന് രോഹിത്തിന് വഴിമാറിക്കൊടുക്കേണ്ടി വന്നേക്കും. യശ്വസി ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍ ഓപ്പണിങ് കൂട്ടുകെട്ട് വന്നേക്കും. വിരാട് കോലിക്ക് പകരം ശ്രേയസ് അയ്യരെ ഇന്ത്യ പരിഗണിക്കുമെന്നാണ് വിവരം. ഏറെ നാളുകളായി ടീമിന് പുറത്തുള്ള ശ്രേയസിന്റെ സമീപകാലത്തെ പ്രകടനങ്ങളെല്ലാം മികച്ചതാണ്. അതുകൊണ്ട് തന്നെ തിരിച്ചുവരവിന് അവസരം നല്‍കിയേക്കും.

ഷമിയുടെ കാര്യത്തില്‍ അതൃപ്തി

മുഹമ്മദ് ഷമി ഇന്ത്യയുടെ സീനിയര്‍ പേസറാണ്. അതിവേഗത്തില്‍ പന്തെറിയുന്ന ഷമി സ്വിങ് പേസറെന്ന നിലയിലാണ് കൂടുതല്‍ മിന്നിക്കുന്നത്. ഏറെ നാളുകളായി ഷമി പരിക്കിനെത്തുടര്‍ന്ന് ടീമിന് പുറത്താണ്. ഈ സാഹചര്യത്തില്‍ താരത്തിന്റെ ഫിറ്റ്‌നസ് മെച്ചപ്പെടുത്തുന്നതില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിക്ക് വീഴ്ച സംഭവിച്ചുവെന്ന വിലയിരുത്തലിലാണ് ബിസിസി ഐ. ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ബിസിസി ഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

എന്തായാലും ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ ചില നിര്‍ണ്ണായക മാറ്റങ്ങള്‍ ഉറപ്പാണ്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ പ്രകടനം ചാമ്പ്യന്‍സ് ട്രോഫി ടീം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന കാര്യം ഉറപ്പാണ്.

Story first published: Tuesday, January 7, 2025, 13:35 [IST]
Other articles published on Jan 7, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+