Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy: ശ്രേയസിനെ എളുപ്പത്തില്‍ പുറത്താക്കാം! രണ്ട് വഴി; ചൂണ്ടിക്കാട്ടി മുന്‍ പാക് താരം

മുംബൈ: ഐസിസി ചാമ്പ്യന്‍സ് ട്രോഫി വരാനിരിക്കുകയാണ്. ഇത്തവണ പാകിസ്താന്‍ ആതിഥേയരാവുന്ന ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം ദുബായിലാണ്. കരുത്തരുടെ നിരയാണ് ഇന്ത്യ. രോഹിത് ശര്‍മക്ക് കീഴിലുള്ള തകര്‍പ്പന്‍ താരനിരയെയാണ് ഇന്ത്യ ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യ ഇത്തവണ ടീമിലേക്ക് ശ്രേയസ് അയ്യരേയും പരിഗണിച്ചിട്ടുണ്ട്. ഇടവേളക്ക് ശേഷമാണ് ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്നത്.

ടീം മാനേജ്‌മെന്റുമായുള്ള ഭിന്നതയെത്തുടര്‍ന്ന് ടീമിന് പുറത്തായ ശ്രേയസ് സമീപകാലത്ത് ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തിയാണ് ഇപ്പോള്‍ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. ഇത്തവണ നാലാം നമ്പറില്‍ ഇന്ത്യ പ്രതീക്ഷവെക്കുന്നത് ശ്രേയസിലാണ്. അവസാന ഏകദിന ലോകകപ്പില്‍ ഇന്ത്യക്കായി മിന്നിച്ച ശ്രേയസ് അതേ മികവ് ഇത്തവണയും തുടരുമെന്നാണ് ആരാധകരുടെയും ടീം മാനേജ്‌മെന്റിന്റേയും പ്രതീക്ഷ.

എന്നാല്‍ ശ്രേയസ് അയ്യരിനെ എളുപ്പത്തില്‍ പുറത്താക്കാമെന്നും ഇപ്പോഴും ശ്രേയസിന് ഒരു വലിയ ദൗര്‍ബല്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ താരമായ ബാസിത് അലി.

ആ കെണിയില്‍ ശ്രേയസ് വീഴും

ക്ലാസിക് താരമാണ് ശ്രേയസ് അയ്യരെങ്കിലും ഷോര്‍ട്ട് ബോള്‍ ദൗര്‍ബല്യം ഏറെ നാളുകളായി അദ്ദേഹത്തിനുണ്ട്. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും അന്താരാഷ്ട്ര ക്രിക്കറ്റിലും ഷോര്‍ട്ട് ബോളുകള്‍ ശ്രേയസിനെ നിരന്തരം കുഴപ്പിക്കാറുണ്ട്. ആ ദൗര്‍ബല്യം സമീപകാലത്തെ ശ്രേയസിന്റെ മത്സരങ്ങളിലുമുണ്ടെന്നാണ് ബാസിത് അലി പറയുന്നത്. 'ശ്രേയസിനെ ചാമ്പ്യന്‍സ് ട്രോഫിയില്‍ എളുപ്പത്തില്‍ പുറത്താക്കാന്‍ രണ്ട് വഴികളാണുള്ളത്. ഒന്ന് മിഡോണ്‍ ബാക്കില്‍ കുടുക്കാം.

shreyas iyer

രണ്ടാമത് ഷോര്‍ട്ട് ബോളില്‍ കുടുക്കാം. അവന്‍ വലിയ ഷോട്ടുകള്‍ക്ക് ശ്രമിക്കുമെന്നുറപ്പാണ്' ബാസിത് അലി പറഞ്ഞു. ഷോര്‍ട്ട് ബോളുകള്‍ തന്റെ ദൗര്‍ബല്യമാണെങ്കിലും പലപ്പോഴും ഇത് അംഗീകരിച്ചു നല്‍കാത്ത ഷോട്ട് തിരഞ്ഞെടുപ്പാണ് ശ്രേയസ് നടത്തുന്നത്. ഷോര്‍ട്ട് ബോള്‍ കെണിയൊരുക്കുമ്പോള്‍ വലിയ ഷോട്ട് കളിച്ച് ശ്രേയസ് ഈ കെണിയില്‍ പലപ്പോഴും വീഴാറുണ്ട്. ഇത്തവണയും ഇതേ പിഴവ് ശ്രേയസ് അയ്യര്‍ ആവര്‍ത്തിക്കുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.

ശ്രേയസിന്റെ പ്രകടനം നിര്‍ണ്ണായകം

ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫിയിലെ ശ്രേയസ് അയ്യരുടെ പ്രകടനം ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. രോഹിത് ശര്‍മയും വിരാട് കോലിയും മോശം ഫോമിലാണുള്ളത്. രണ്ട് പേരും സീനിയര്‍ താരങ്ങളും മികച്ച റെക്കോഡുള്ളവരുമാണ്. എന്നാല്‍ പഴയ മികവ് കാട്ടാന്‍ ഇപ്പോള്‍ ഇവര്‍ക്ക് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ നാലാം നമ്പറിലെ ശ്രേയസ് അയ്യരുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവും. ഏകദിന ലോകകപ്പില്‍ രാഹുലും ശ്രേയസും മധ്യനിരയില്‍ തിളങ്ങിയിരുന്നു.

ഇതേ കൂട്ടുകെട്ട് ചാമ്പ്യന്‍സ് ട്രോഫിയിലും തിളങ്ങുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. ശ്രേയസിന്റെ സമീപകാല ഫോം പ്രതീക്ഷ നല്‍കുന്നതാണ്. ശ്രേയസിനെ സംബന്ധിച്ചും ചാമ്പ്യന്‍സ് ട്രോഫി വളരെ നിര്‍ണ്ണായകമാണ്. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും സീറ്റുറപ്പിക്കാന്‍ ശ്രേയസിന് സാധിച്ചിട്ടുണ്ടെന്ന് പറയാനാവില്ല. ഗൗതം ഗംഭീറിന്റേയും ടീം മാനേജ്‌മെന്റിന്റേയും ശ്രദ്ധ നേടിയെടുക്കാന്‍ ശ്രേയസ് അയ്യര്‍ക്ക് ചാമ്പ്യന്‍സ് ട്രോഫിയില്‍ മികവ് കാട്ടേണ്ടതായുണ്ട്.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്ക് ആശങ്കകളേറെ

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ശക്തമായ ടീമിനെയാണ് പ്രഖ്യാപിച്ചത്. എന്നാല്‍ ഫോമും പരിക്കുമാണ് ഇന്ത്യക്ക് തലവേദന. വിരാട് കോലിയും രോഹിത് ശര്‍മയും നിരാശപ്പെടുത്തിയാല്‍ ഇന്ത്യ പതറാന്‍ സാധ്യത കൂടുതലാണ്. കെ എല്‍ രാഹുലിന്റെ പ്രകടനവും കണ്ടറിയണം. ബൗളിങ് നിരയില്‍ മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും പരിക്കിന്റെ പിടിയിലാണ്. ടീം ശക്തമാണെങ്കിലും ടീമിന്റെ ആകെയുള്ള പ്രകടനം വലിയ പ്രതീക്ഷ നല്‍കുന്നതല്ല.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ നിരാശപ്പെടുത്തിയാല്‍ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ സീറ്റ് തെറിക്കും. രോഹിത് ശര്‍മക്കും വിരമിക്കേണ്ടി വരും. എന്തായാലും ചാമ്പ്യന്‍സ് ട്രോഫിയിലൂടെ വലിയ പൊളിച്ചെഴുത്ത് ഇന്ത്യന്‍ ടീമിലുണ്ടാവുമെന്നുറപ്പാണ്.

Story first published: Saturday, January 25, 2025, 15:28 [IST]
Other articles published on Jan 25, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+