Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy: ഇന്ത്യ പരിഗണിച്ചില്ല, രഞ്ജി ട്രോഫി സെമി കളിക്കാന്‍ ഇവര്‍; മുംബൈക്ക് ലോട്ടറി

മുംബൈ: ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കായുള്ള അവസാന ഘട്ട പടയൊരുക്കത്തിലാണ് ടീമുകളുള്ളത്. ഇത്തവണ പാകിസ്താന്‍ ആതിഥേയരാവുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം ദുബായിലാണ് നടക്കുക. ഇന്ത്യ ഇത്തവണ കരുത്തരുടെ നിരയുമായാണ് ടൂര്‍ണമെന്റിനിറങ്ങുന്നത്. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീം യുവതാരങ്ങളാലും സമ്പന്നമാണ്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തൂത്തുവാരിയ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയിലും മികവ് കാട്ടുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

സമീപകാല ഫോമും മികച്ചതായതിനാല്‍ ഇന്ത്യ ഇത്തവണ കപ്പ് അടിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ഇന്ത്യ ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ നിന്ന് ചില സൂപ്പര്‍ താരങ്ങളെ തഴഞ്ഞിട്ടുണ്ട്. മികച്ച കണക്കുകളുണ്ടായിട്ടും ഇന്ത്യന്‍ ടീമില്‍ നിന്ന് ദൗര്‍ഭാഗ്യവശാല്‍ തഴയപ്പെട്ടവരാണ് സഞ്ജു സാംസണും യശ്വസി ജയ്‌സ്വാളുമെല്ലാം. ഇപ്പോഴിതാ ഇത്തരത്തില്‍ തഴയപ്പെട്ട ചില താരങ്ങള്‍ക്ക് രഞ്ജി ട്രോഫി സെമി ഫൈനല്‍ കളിക്കാനുള്ള അവസരമൊരുങ്ങുകയാണ്. ഇത് ആരൊക്കെയാണെന്ന് പരിശോധിക്കാം.

ജയ്‌സ്വാള്‍ മുംബൈക്കായി കളിക്കും

മുംബൈ രഞ്ജി ട്രോഫി സെമി ഫൈനലില്‍ കടന്നിട്ടുണ്ട്. വിദര്‍ഭക്കെതിരേ നാഗ്പൂരിലാണ് മുംബൈയുടെ മത്സരം നടക്കുന്നത്. ഇംഗ്ലണ്ട് ഏകദിന പരമ്പര അവസാനിച്ചതിന് പിന്നാലെ ജയ്‌സ്വാള്‍ മുംബൈ ടീമിലേക്ക് പോയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജയ്‌സ്വാളിന്റെ സാന്നിധ്യം മുംബൈക്ക് കരുത്താകുമെന്നുറപ്പാണ്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ഒരു മത്സരത്തില്‍ മാത്രമാണ് ജയ്‌സ്വാള്‍ കളിച്ചത്. പ്രതീക്ഷിച്ച പ്രകടനം നടത്താനുമായില്ല.

ഇതോടെ ജയ്‌സ്വാളിനെ ഇന്ത്യ തഴയുകയും ചെയ്തു. ആദ്യം ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ ജയ്‌സ്വാള്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും അന്തിമ ടീം പ്രഖ്യാപിച്ചപ്പോള്‍ താരത്തിന് ഇടം നേടിയെടുക്കാന്‍ സാധിച്ചില്ല. ജയ്‌സ്വാളിനെ ഇന്ത്യ തഴഞ്ഞത് സെമിയില്‍ മുംബൈക്ക് ഗുണകരമായി മാറിയിരിക്കുകയാണ്. മുംബൈയുടെ ഓപ്പണറായി ജയ്‌സ്വാള്‍ സെമിയിലുണ്ടാവുമെന്ന് തന്നെയാണ് റിപ്പോര്‍ട്ട്. എന്തായാലും ജയ്‌സ്വാളിന്റെ സാന്നിധ്യം മുംബൈക്ക് കരുത്താവാന്‍ സാധ്യത കൂടുതലാണ്.

Yashasvi Jaiswal

സൂര്യകുമാറും ദുബെയും കളിച്ചേക്കും

ഇന്ത്യയുടെ ടി20 നായകനായ സൂര്യകുമാര്‍ യാദവിന് ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ ഇടം നേടാനായിട്ടില്ല. വെടിക്കെട്ട് ബാറ്റ്‌സ്മാനായ സൂര്യകുമാര്‍ ടി20യില്‍ പകരംവെക്കാനില്ലാത്ത പ്രതിഭയാണെങ്കിലും ഏകദിനത്തില്‍ ഇത്തരമൊരു മികവ് കാട്ടാനായിട്ടില്ല. ഈ സാഹചര്യത്തില്‍ താരം തഴയപ്പെട്ടു. മുംബൈക്കായി സെമി കളിക്കാന്‍ സൂര്യകുമാര്‍ യാദവ് ഉണ്ടാവാനാണ് സാധ്യത. ഇന്ത്യ ഇടം കൈയന്‍ മീഡിയം പേസ് ഓള്‍റൗണ്ടറായ ശിവം ദുബെയെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

നോണ്‍ ട്രാവലിങ് സബ്‌സ്റ്റിറ്റിയൂട്ടായാണ് ദുബെയെ ഇന്ത്യ പരിഗണിച്ചിരിക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ സീറ്റില്ലാത്ത ദുബെ മുംബൈക്കായി സെമി കളിക്കാനാണ് സാധ്യത. മധ്യനിരയില്‍ നിര്‍ണ്ണായക പ്രകടനം നടത്താന്‍ ദുബെക്ക് സാധിക്കും. സ്പിന്നര്‍മാരെ നന്നായി നേരിടുന്നുവെന്നതാണ് ദുബെയുടെ എടുത്തു പറയാവുന്ന സവിശേഷത. ഇന്ത്യ ഹാര്‍ദിക് പാണ്ഡ്യക്ക് പകരക്കാരനായാണ് ദുബെയെ പരിഗണിച്ചിരിക്കുന്നത്. ഹാര്‍ദിക്കിന് പരിക്കേറ്റാല്‍ ദുബെക്ക് ടീമിലേക്ക് വിളിയെത്തിയേക്കും.

സഞ്ജു സാംസണിന് പരിക്ക് പണികൊടുത്തു

സഞ്ജു സാംസണ് ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ ഇടം നേടാനായിട്ടില്ല. ടി20 ഓപ്പണറായ സഞ്ജുവിനെ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് തഴഞ്ഞപ്പോള്‍ കെ എല്‍ രാഹുലും റിഷഭ് പന്തും വിക്കറ്റ് കീപ്പര്‍മാരായി ടീമിലേക്കെത്തി. ഇത്തവണ കേരളം രഞ്ജി ട്രോഫി സെമിയിലെത്തിയിട്ടുണ്ട്. സഞ്ജു സാംസണ് ഇപ്പോള്‍ രഞ്ജി ട്രോഫി സെമി കളിക്കാനുള്ള അവസരം മുന്നിലുണ്ടായിരുന്നു.

എന്നാല്‍ പരിക്കേറ്റതോടെ സഞ്ജുവിന്റെ ഈ മോഹം പൊലിയുകയായിരുന്നു. സഞ്ജുവും കേരള ക്രിക്കറ്റ് അസോസിയേഷനും തമ്മിലുള്ള ഭിന്നതക്ക് രഞ്ജി ട്രോഫി സെമിയിലൂടെ പരിഹാരം കാണാനും സാധിക്കുമായിരുന്നു. എന്നാല്‍ പരിക്ക് ഈ പ്രതീക്ഷകളെല്ലാം തകര്‍ത്തു.

Story first published: Friday, February 14, 2025, 14:55 [IST]
Other articles published on Feb 14, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+