For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Champions Trophy 2025: മൂന്ന് കാര്യത്തില്‍ ഇന്ത്യക്ക് ആശങ്ക, പ്ലേയിങ് 11 എങ്ങനെയാവും? പരിശോധിക്കാം

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ആവേശകരമായി തുടക്കമാവാന്‍ പോവുകയാണ്. ഇത്തവണ പാകിസ്താന്‍ ആതിഥേയരാവുമ്പോള്‍ ആരാവും കപ്പിലേക്കെത്തുകയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പാകിസ്താന് ആതിഥേയരെന്ന നിലയില്‍ മുന്‍തൂക്കമുണ്ട്. എന്നാല്‍ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് തുടങ്ങിയ ടീമുകളെല്ലാം ഇത്തവണ വലിയ പ്രതീക്ഷയോടെ ഇറങ്ങുമ്പോള്‍ പോരാട്ടം കടുക്കുമെന്ന കാര്യം നിസംശയം പറയാം.

ഇത്തവണ ഇന്ത്യക്ക് പരമ്പര നേടേണ്ടത് അഭിമാന പ്രശ്‌നമാണ്. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെയാണ് ഇന്ത്യ നേരിടുന്നത്. ഇതിന് ശേഷമാണ് എല്ലാവരും കാത്തിരിക്കുന്ന പാകിസ്താനെതിരായ മത്സരം. രോഹിത് ശര്‍മ നയിക്കുന്ന ശക്തമായ താരനിരയാണ് ഇത്തവണ ഇന്ത്യക്കൊപ്പമുള്ളത്. ശുബ്മാന്‍ ഗില്‍ വൈസ് ക്യാപ്റ്റനായുള്ള ടീമിന്റെ ബാറ്റിങ് കരുത്തും ബൗളിങ് കരുത്തും ശക്തമായതിനാല്‍ കിരീട പ്രതീക്ഷകളും സജീവമാണ്. എന്നാല്‍ ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ പ്ലേയിങ് 11 എങ്ങനെയാവും?.

ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില തലവേദനകള്‍ ഇന്ത്യയുടെ ടീം മാനേജ്‌മെന്റിന് മുന്നിലുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

അര്‍ഷ് ദീപ്, ഹര്‍ഷിത് ഇവരിലാര്?

ഇന്ത്യയുടെ പേസ് നിരയില്‍ ജസ്പ്രീത് ബുംറ ഇല്ല. പരിക്കേറ്റ ബുംറയെ ഇന്ത്യ ടീമില്‍ നിന്ന് തഴഞ്ഞിരിക്കുകയാണ്. ബുംറയുടെ അഭാവത്തില്‍ മുഹമ്മദ് ഷമി പേസ് നിരയിലുണ്ടാവും. ഹാര്‍ദിക് പാണ്ഡ്യ പേസ് ഓള്‍റൗണ്ടറായി ഉള്ളതിനാല്‍ ഇന്ത്യ രണ്ട് സ്‌പെഷ്യലിസ്റ്റ് പേസര്‍മാരെ പരിഗണിക്കാനാണ് സാധ്യത. അങ്ങനെ വരുമ്പോള്‍ ഷമിക്കൊപ്പം ആരെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്നത് അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ എന്നിവരിലൊരാളെയാണ്.

ഇവരില്‍ ആരെയാണ് ഇന്ത്യ പരിഗണിക്കുകയെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ഗൗതം ഗംഭീറിന്റെ പ്രിയപ്പെട്ടവന്‍ ഹര്‍ഷിത് റാണയാണ്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ജോസ് ബട്‌ലറുടെ വിക്കറ്റ് ഉള്‍പ്പെടെ ഭേദപ്പെട്ട പ്രകടനം നടത്താന്‍ ഹര്‍ഷിതിന് സാധിച്ചിരുന്നു. ഇടം കൈയന്‍ പേസറായ അര്‍ഷ്ദീപ് സിങ് ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും ഗംഭീറിന്റെ പ്രിയപ്പെട്ടവനല്ല. അതുകൊണ്ടുതന്നെ ഇവരിലാരെ പരിഗണിക്കണമെന്നത് ടീം മാനേജ്‌മെന്റിനെ കുഴപ്പിക്കുന്ന ചോദ്യമാണ്.

kuldeep yadav varun chakravathi

റിഷഭ് പന്തിനെ ബെഞ്ചിലിരുത്തണോ?

ഇന്ത്യ വിക്കറ്റ് കീപ്പര്‍ റോളില്‍ കെ എല്‍ രാഹുലിനെയാവും കളിപ്പിക്കുകയെന്ന് ഗൗതം ഗംഭീര്‍ വ്യക്തമാക്കിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ വിക്കറ്റ് കീപ്പര്‍ റോളില്‍ റിഷഭ് പന്തിന് പ്രതീക്ഷ വേണ്ട. എന്നാല്‍ റിഷഭിനെ ഇന്ത്യ ബെഞ്ചിലിരുത്തണമോയെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. റിഷഭ് പന്ത് എക്‌സ് ഫാക്ടറായ താരമാണ്. എല്ലാ എതിരാളികളും ഒരുപോലെ ഭയപ്പെടുന്ന താരങ്ങളിലൊരാളാണ് റിഷഭ് പന്ത്. അതുകൊണ്ടുതന്നെ റിഷഭിനെ ഇന്ത്യ പുറത്തിരുത്തണമോയെന്നതാണ് തല പുകയ്ക്കുന്ന ചോദ്യം.

റിഷഭ് പന്തിനെ ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയില്‍ ഒറ്റ മത്സരം പോലും കളിപ്പിച്ചില്ല. റിഷഭ് പന്തിനെ രോഹിത് ശര്‍മ പിന്തുണക്കുമ്പോഴും ഗൗതം ഗംഭീര്‍ വലിയ പരിഗണന കൊടുക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യ റിഷഭ് പന്തിനെ കളിപ്പിക്കണമോയെന്നതാണ് കണ്ടറിയേണ്ടത്. അഞ്ചാം നമ്പറിലേക്ക് അക്ഷര്‍ പട്ടേലിനെ കൊണ്ടുവന്ന് റിഷഭിന്റെ വിടവ് നികത്താന്‍ ഇന്ത്യക്ക് ഇംഗ്ലണ്ട് പരമ്പരയില്‍ സാധിച്ചിരുന്നു. എന്നാല്‍ നിര്‍ണ്ണായക മത്സരത്തില്‍ ഇന്ത്യ റിഷഭിനെ പുറത്തിരുത്തിയാല്‍ അത് തിരിച്ചടിയാവാന്‍ സാധ്യതയുണ്ട്.

കുല്‍ദീപിനെ മറികടന്ന് വരുണെത്തുമോ?

കുല്‍ദീപ് യാദവായിരുന്നു ഇന്ത്യന്‍ ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. എന്നാല്‍ അവസാന സമയത്ത് ഇന്ത്യ നിര്‍ണ്ണായകമായൊരു മാറ്റം ടീമില്‍ കൊണ്ടുവന്നിരിക്കുകയാണ്. വരുണ്‍ ചക്രവര്‍ത്തിയെ ടീമിലേക്ക് കൊണ്ടുവന്നതോടെ പ്ലേയിങ് 11 കുല്‍ദീപോ വരുണോ എന്നതാണ് ആശങ്കയുണ്ടാക്കുന്ന ചോദ്യം. വരുണ്‍ ദുബായില്‍ കഴിവ് തെളിയിച്ചിട്ടുള്ള താരമാണ്. ഐപിഎല്ലില്‍ മിന്നിക്കാന്‍ വരുണിന് സാധിച്ചിരുന്നു. എന്നാല്‍ കുല്‍ദീപ് ചൈനാമാന്‍ സ്പിന്നറാണ്. ഗംഭീര്‍ വരുണിനെ പിന്തുണക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സര്‍പ്രൈസായി കുല്‍ദീപ് പുറത്തിരിക്കാനും സാധ്യതകളുണ്ട്.

Story first published: Monday, February 17, 2025, 15:44 [IST]
Other articles published on Feb 17, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+