For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യയെക്കാള്‍ മുന്‍തൂക്കം പാകിസ്താന്! ഞെട്ടിച്ച് യുവി; കാരണം ഇതാണ്

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ വിജയത്തോടെ തുടങ്ങിയിരിക്കുകയാണ് ഇന്ത്യ. ബംഗ്ലാദേശിനെതിരേ ആറ് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ നേടിയെടുത്തത്. ശുബ്മാന്‍ ഗില്‍ തകര്‍പ്പന്‍ സെഞ്ച്വറിയോടെ കൈയടി നേടിയപ്പോള്‍ ഇന്ത്യക്ക് അനായാസം ജയിച്ച് കയറാനായി. രണ്ടാമത് ബാറ്റ് ചെയ്യുകയെന്നത് ദുബായിലെ സാഹചര്യത്തില്‍ പ്രയാസമാണെങ്കിലും തന്ത്ര പൂര്‍വ്വം കളിച്ച് വിജയത്തിലേക്കെത്താന്‍ ഇന്ത്യക്ക് സാധിച്ചിരിക്കുകയാണ്.

ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യ ആധിപത്യം കാട്ടി. പേസ് നിരയില്‍ മുഹമ്മദ് ഷമിയും ഹര്‍ഷിത് റാണയും മിടുക്കുകാട്ടിയതും ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. ഇനി ഇന്ത്യയെ കാത്തിരിക്കുന്നത് പാകിസ്താനെതിരായ പോരാട്ടമാണ്. ചിരവൈരി പോരാട്ടം ഇരു ടീമിനും അഭിമാന പ്രശ്‌നമാണ്. ഇന്ത്യക്ക് പാകിസ്താനെ തോല്‍പ്പിക്കാനാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പാകിസ്താന്‍ കരുത്തരുടെ നിരയാണെങ്കിലും ആധിപത്യം ഇന്ത്യക്കാണെന്നാണ് കൂടുതല്‍ പ്രമുഖരും വിലയിരുത്തുന്നത്.

ഇപ്പോഴിതാ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കെതിരേ പാകിസ്താന് മുന്‍തൂക്കമുണ്ടെന്ന് വിലയിരുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരമായ യുവരാജ് സിങ്. ഇതിന്റെ കാരണവും യുവരാജ് വ്യക്തമാക്കുന്നുണ്ട്.

പാകിസ്താന് ദുബായിലെ സാഹചര്യം അറിയാം

ഇന്ത്യ-പാക് പോരാട്ടത്തിന് ദുബായിയാണ് വേദിയാവുന്നത്. നേരത്തെ ഏറെ നാളുകള്‍ പാകിസ്താന്റെ ഹോം ഗ്രൗണ്ടായിരുന്നു ദുബായ്. അതുകൊണ്ടുതന്നെ ദുബായിലെ സാഹചര്യം ഇന്ത്യയെക്കാള്‍ നന്നായി പാകിസ്താന് അറിയാം. ആദ്യ മത്സരത്തില്‍ ന്യൂസീലന്‍ഡിനോട് തോറ്റ ക്ഷീണം പാകിസ്താനുണ്ട്. സെമി ഫൈനലിലെത്താന്‍ പാകിസ്താന് എന്ത് വിലകൊടുത്തും ഇന്ത്യയെ തോല്‍പ്പിക്കേണ്ടതായുണ്ട്. അതുകൊണ്ടുതന്നെ ശക്തമായ പോരാട്ടം ഇന്ത്യക്ക് പ്രതീക്ഷിക്കാം.

'ഇന്ത്യയെക്കാള്‍ പാകിസ്താന് മുന്‍തൂക്കമുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. കാരണം ദുബായില്‍ ഇന്ത്യയെക്കാള്‍ അടിത്തറ പാകിസ്താനുണ്ട്. ദുബായില്‍ നിരവധി മത്സരങ്ങള്‍ കളിച്ചിട്ടുള്ള പാകിസ്താന് ഇന്ത്യയെക്കാള്‍ കൂടുതല്‍ ഇവിടുത്തെ സാഹചര്യങ്ങള്‍ അറിയാം. പാകിസ്താന് മാച്ച് വിന്നര്‍മാരുണ്ട്.

shubman gill kl rahul

ഇന്ത്യക്കാണ് കൂടുതല്‍ മാച്ച് വിന്നര്‍മാരെങ്കിലും പാകിസ്താന്റെ ഒരു താരത്തിന് മത്സരത്തെ മാറ്റി മറിക്കാന്‍ സാധിക്കും. സാഹചര്യം മനസിലാക്കി കളിക്കുന്നവരും അമിത പ്രതീക്ഷയോടെ കളിക്കാതിരിക്കുകയും ചെയ്യുന്നവര്‍ ജയിക്കാനാണ് സാധ്യത' യുവരാജ് സിങ് പറഞ്ഞു.

ടോസ് മത്സരത്തില്‍ നിര്‍ണ്ണായകമാവും

ഇന്ത്യ-പാക് മത്സരത്തില്‍ ടോസ് വളരെ നിര്‍ണ്ണായകമാണെന്ന് പറയാം. ദുബായിലെ സാഹചര്യത്തില്‍ ഇന്ത്യയെക്കാള്‍ പാകിസ്താന്‍ കളിച്ചിട്ടുണ്ടെങ്കിലും വിജയ സാധ്യത പാകിസ്താനാണെന്ന് പറയാനാവില്ല. കറാച്ചിയിലെ പിച്ചിലാണ് പാകിസ്താന്‍ ന്യൂസീലന്‍ഡിനോട് തോറ്റത്. ഇന്ത്യയോട് തോറ്റാല്‍ പാകിസ്താന്‍ സെമി കാണാതെ പുറത്താകാന്‍ സാധ്യത കൂടുതലാണ്. ഇന്ത്യക്ക് പാകിസ്താനെ തോല്‍പ്പിക്കാനാവാത്ത പക്ഷം ന്യൂസീലന്‍ഡിനെതിരായ മത്സരം നിര്‍ണ്ണായകമാവും.

ന്യൂസീലന്‍ഡ് കരുത്തരുടെ നിരയാണ്. ഐസിസി ടൂര്‍ണമെന്റില്‍ ഇന്ത്യക്കെതിരേ മികച്ച റെക്കോഡാണ് ന്യൂസീലന്‍ഡിനുള്ളത്. അതുകൊണ്ടുതന്നെ പാകിസ്താനെതിരേ ജയിച്ച് സെമി സീറ്റ് ഉറപ്പിക്കാനാവും ഇന്ത്യ ശ്രമിക്കുക. പാകിസ്താന്‍ നിരയില്‍ ഫഖര്‍ സമാന്‍ ഉണ്ടാവില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ഇതും ഇന്ത്യക്ക് ഗുണകരമായി മാറുന്ന കാര്യമാണ്. പാകിസ്താന്റെ ബാറ്റിങ് നിരയില്‍ ബാബര്‍ അസമും മികച്ച ഫോമിലല്ല. ഇതെല്ലാം പാകിസ്താനെ പിന്നോട്ടടിക്കുന്ന കാര്യമാണ്.

ആത്മവിശ്വാസത്തോടെ ഇന്ത്യ

ഇന്ത്യ ബംഗ്ലാദേശിനെതിരേ ദുബായില്‍ കളിച്ചാണ് രണ്ടാം മത്സരത്തിനിറങ്ങുന്നത്. അതുകൊണ്ടുതന്നെ ദുബായിലെ സാഹചര്യം ഇന്ത്യക്ക് നന്നായി അറിയാം. അതേ സമയം പാകിസ്താന്‍ ഇടവേളക്ക് ശേഷമാണ് ദുബായില്‍ കളിക്കാനിറങ്ങുന്നത്. ഇത് ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുന്ന കാര്യമാണ്. ടോസ് മത്സരത്തില്‍ നിര്‍ണ്ണായകമാണ്. രണ്ടാമത് ബാറ്റ് ചെയ്യുകയെന്നത് ദുബായിലെ സാഹചര്യത്തില്‍ വളരെ ദുഷ്‌കരമാണെന്ന് തന്നെ പറയാം. പാകിസ്താന്റെ പേസ് നിര ഇപ്പോഴും ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്നതാണ്. അതുകൊണ്ടുതന്നെ ജയം ഇരു കൂട്ടര്‍ക്കും എളുപ്പമാവില്ലെന്നുറപ്പാണ്.

Story first published: Saturday, February 22, 2025, 6:55 [IST]
Other articles published on Feb 22, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+