For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Champions Trophy 2025: ജയ്‌സ്വാളിനു പ്രതീക്ഷ വേണ്ട! ഇന്ത്യന്‍ കോമ്പിനേഷന്‍ എങ്ങനെ? ഡിക്കെ പറയുന്നു

ഐസിസി ചാംപ്യന്‍സ് ട്രോഫി അടുത്ത വര്‍ഷം നടക്കാനിരിക്കവെ ഇന്ത്യയുടെ ടീം കോമ്പിനേഷനെക്കുറിച്ച് നിരീക്ഷണം നടത്തിയിരിക്കുകയാണ് മുന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഓപ്പണിങ് ജോടികളെക്കുറിച്ചാണ് ക്രിക്ക്ബസിന്റെ ഷോയില്‍ അദ്ദേഹം നിരീക്ഷണം നടത്തിയത്. ടൂര്‍ണമെന്റിനു ഇനി അധികം സമയമില്ലാത്തതിനാല്‍ തന്നെ ടീം കോമ്പിനേഷനില്‍ കാര്യമായ അഴിച്ചുപണികള്‍ നടത്താനും ഇന്ത്യക്കു അവസരമില്ല. കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പില്‍ കളിച്ച ടീമില്‍ ചില മാറ്റങ്ങള്‍ മാത്രമേ ഇന്ത്യ വരുത്താനിടയുള്ളൂ.

കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാതെ പോയ താരമാണ് യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍. ഇതിനകം ടി20, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ ഇന്ത്യക്കായി കളിച്ച അദ്ദേഹം രണ്ടിലും മിന്നുന്ന പ്രകടനമാണ് നടത്തിയിട്ടുള്ളത്. പക്ഷെ ഏകദിന ടീമിലേക്കു ജയ്‌സ്വാളിനു ഇനിയും വിളിയെത്തിയിട്ടില്ല. അധികം വൈകാതെ തന്നെ അതു സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

YASHASVI JAISWAL

ഏകദിന ലോകകപ്പില്‍ തഴയപ്പെട്ട ജയ്‌സ്വാളിനു വരാനിരിക്കുന്ന ചാംപ്യന്‍സ് ട്രോഫിയിലും പ്രതീക്ഷ വേണ്ടെന്നാണ് കാര്‍ത്തിക് അഭിപ്രായപ്പെട്ടിരിക്കുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ശുഭ്മന്‍ ഗില്‍ തന്നെ ഓപ്പണിങ് പങ്കാളിയായി തുടരുമെന്നു പറഞ്ഞ അദ്ദേഹം ഇതിന്റെ കാരണവും ചൂണ്ടിക്കാട്ടി.

രോഹിത്തും ശുഭ്മനും ഏകദിനത്തില്‍ വളരെ നല്ല ഓപ്പണിങ് കോമ്പിനേഷനാണ്. ബാക്കപ്പ് ഓപ്പണറായി മാത്രമേ ജയ്‌സ്വാളിനു അവസരം ലഭിക്കുകയുള്ളൂ. ശുഭ്മന്‍ ത്രീക്ഷിച്ചതു പോലെ പെര്‍ഫോം ചെയ്തില്ലെങ്കില്‍ അദ്ദേഹിനു കളിക്കാനും അവസരം കിട്ടിയേക്കും. ഇന്ത്യയുടെ മധ്യനിര ബാറ്റിങ് വളരെയധികം കരുത്തുറ്റതാണെന്നും ഡിക്കെ നിരീക്ഷിച്ചു.

ഇന്ത്യന്‍ ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കും ഗില്‍ അടുത്തിടെ ഉയര്‍ന്നിരുന്നു. ഏറ്റവും അവസാനമായി ശ്രീലങ്കയില്‍ ഇന്ത്യ പര്യടനം നടത്തിയപ്പോള്‍ ഏകദിനത്തില്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍സി അദ്ദേഹത്തിനായിരുന്നു. നേരത്തേ വൈസ് ക്യാപ്റ്റനായിരുന്ന ഹാര്‍ദിക് പാണ്ഡ്യ, സീനിയര്‍ താരങ്ങളായ കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരെ പിന്തള്ളിയാണ് ഗില്ലിനു വൈസ് ക്യാപ്റ്റന്‍ സ്ഥാനം ലഭിച്ചത്. ഈ പരമ്പരയില്‍ ഇന്ത്യയെ ലങ്ക 2-0നു അട്ടിമറിക്കുകയും ചെയ്തു.

ROHIT SHARMA- SHUBMAN GILL

ചാംപ്യന്‍സ് ട്രോഫിക്കു മുമ്പ് ഇനി ഒരേയൊരു ഏകദിന പരമ്പരയില്‍ മാത്രമേ ഇന്ത്യ കളിക്കുകയുള്ളൂ. അടുത്ത വര്‍ഷം ഇംഗ്ലണ്ടിനെതിരേയാണിത്. ടീമില്‍ പരീക്ഷണത്തിനു അധികം അവസരങ്ങളിലാത്തതിനാല്‍ തന്നെ ടീം കോമ്പിനേഷനില്‍ വലിയ അഴിച്ചുപണികള്‍ ഇന്ത്യ നടത്തില്ലെന്നു ഡിക്കെ ചൂണ്ടിക്കാട്ടി.

ചാംപ്യന്‍സ് ട്രോഫിക്കു മുമ്പ് ഇന്ത്യ ഇനി വെറും മൂന്നു ഏകദിനം മാത്രമേ കളിക്കുകയുള്ളൂ. രോഹിത്തും ശുഭ്മനും തന്നെയായിരിക്കും ചാംപ്യന്‍സ് ട്രോഫിയില്‍ ഓപ്പണ്‍ ചെയ്യുകയെന്നു തനിക്കു വളരെയധികം ആത്മവിശ്വാസമുണ്ടെന്നും ഡിക്കെ പറഞ്ഞു.

നേരത്തേ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനായിരുന്നു ഏകദിനത്തില്‍ രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി. എന്നാല്‍ ഇഷാന്‍ ഇപ്പോള്‍ ദേശീയ ടീമിന്റെ പ്ലാനുകളുടെ ഭാഗമല്ല. അതുകൊണ്ടു തന്നെ ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീമിലേക്കു പരിഗണിക്കാനും സാധ്യതയില്ല. അതിനാല്‍ തന്നെ ബാക്കപ്പ് ഓപ്പണറുടെ റോളിലേക്കു ജയ്‌സ്വാള്‍ തന്നെയായിരിക്കും ഫേവറിറ്റ്. ഈ ടൂര്‍ണമെന്റിനു മുമ്പ് ഏകദിനത്തില്‍ താരത്തിന്റെ അരങ്ങേറ്റം സംഭവിക്കുമോയെന്നതാണ് പ്രധാന ചോദ്യം.

Story first published: Wednesday, August 21, 2024, 10:12 [IST]
Other articles published on Aug 21, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+