Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy 2025: ഗില്‍ വേണ്ട, രോഹിത്തിനൊപ്പം ഓപ്പണറായി ജയ്‌സ്വാള്‍ മതി!! മൂന്ന് കാരണങ്ങള്‍

ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ ഈയാഴ്ച പ്രഖ്യാപിക്കാനിരിക്കുകയാണ്. ഇന്ത്യന്‍ ടീം സെലക്ഷനുമായി പല തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് വന്നു കൊണ്ടിരിക്കുന്നത്. ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മുഴുവന്‍ മല്‍സരങ്ങളും ദുബായിലാണ്. അതുകൊണ്ടു തന്നെ ഇവിടുത്തെ സ്ലോ പിച്ചുകളില്‍ തിളങ്ങാന്‍ ശേഷിയുള്ള താരങ്ങള്‍ക്കു ടീമിലേക്കു മുന്‍തൂക്കം ലഭിക്കാനുള്ള സാധ്യതയും കൂടുതലാണ്.

നായകന്‍ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലുമാിരിക്കും ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് ഓപ്പണിങ് ജോടികളെന്നാണ് റിപ്പോര്‍ട്ടുകള്‍. യുവതാരം യശസ്വി ജയ്‌സ്വാളും പരിഗണനയിലുണ്ടെങ്കിലും ബാക്കപ്പ് ഓപ്പണറായി മാത്രമേ താരത്തെ ഉള്‍പ്പെടുത്താന്‍ സാധ്യതയുള്ളൂ. ഗില്‍ ഏകദിനത്തില്‍ മികച്ച റെക്കോര്‍ഡുള്ള താരമാണെങ്കിലും അദ്ദേഹത്തിനു പകരം ജയ്‌സ്വാളിനെയാണ് പ്ലെയിങ് ഇലവനില്‍ ഇന്ത്യ ഉള്‍പ്പെടുത്തേണ്ടത്. ഇതിന്റെ കാരണങ്ങളറിയാം.

SHUBMAN GILL YASHASBVI JAISWAL

ആക്രമണോത്സുക ശൈലി

ആക്രമണോസ്തുക ബാറ്റിങ് ശൈലിയാണ് യശസ്വി ജയ്‌സ്വാളിനെ സ്‌പെഷ്യലാക്കി മാറ്റുന്ന ഒരു കാരണം. ഏകദിനത്തില്‍ ഇനിയും അരങ്ങേറിയിട്ടില്ലെങ്കിലും ടെസ്റ്റ്, ടി20 എന്നിവയില്‍ തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെ ഓപ്പണിങ് റോള്‍ അദ്ദേഹം ഭദ്രമാക്കിക്കഴിഞ്ഞു.

ടി20യില്‍ ജയ്‌സ്വാളിന്റെ സ്‌ട്രൈക്ക് റേറ്റ് 164.31 ആണ്. ഏകദിമനത്തിലും ഏറെക്കുറെ ഇതേ ശൈലിയില്‍ ബാറ്റ് ചെയ്യാന്‍ താരത്തിനു കഴിയും, അങ്ങനെ വന്നാല്‍ ഏതു ബൗളിങ് നിരയും തരിപ്പണമാവുകയും ചെയ്യും.

ആധുനിക ക്രിക്കറ്റ് ആവശ്യപ്പെടുന്ന അറ്റാക്കിങ് ശൈലിയുടെ ഏറ്റവും നല്ല ഉദാഹരണമാണ് ജയ്‌സ്വാള്‍. ആദ്യ ബോള്‍ മുതല്‍ ആഞ്ഞടിച്ച് തുടങ്ങാനാണ് അദ്ദേഹത്തിനു ഇഷ്ടം. ശുഭ്മന്‍ ഗില്‍ ഏകദിനത്തില്‍ 58.20 ശരാശരിയുള്ള താരമാണെന്നത് ശരിയാണ്. പക്ഷെ ജയ്‌സ്വാളിനെ കളിപ്പിച്ചാല്‍ അതു ഇന്ത്യന്‍ ബാറ്റിങിനെ മറ്റൊരു തലത്തിലേക്കുയര്‍ത്തും.

ക്രീസിലെത്തിയാല്‍ അല്‍പ്പസമയമെടുത്ത് തുടങ്ങിയ ശേഷം പതിയെ ഗിയര്‍ മാറ്റുന്ന ശൈലിയാണ് ഗില്ലിന്റേത്. എന്നാല്‍ കൂടുതല്‍ അഗ്രസീവായ സമീപനമാണ് ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കു ആവശ്യമെങ്കില്‍ ജയ്‌സ്വാളാണ് ബെസ്റ്റ് ഓപ്ഷന്‍. ലിസ്റ്റ് എയില്‍ മികച്ച റെക്കോര്‍ഡാണ് താരത്തിന്റേത്. 32 മല്‍സരങ്ങളില്‍ നിന്നും അഞ്ചു സെഞ്ച്വറിയും ഏഴു ഫിഫ്റ്റിയുമടക്കം നേടിയ ജയ്‌സ്വാളിന്റെ ശരാശരി 53.96 ആണ്.

ബാറ്റിങ് കോമ്പിനേഷന്‍

യശസ്വി ജയ്‌സ്വളിനെ കളിപ്പിച്ചാല്‍ ഓപ്പണിങില്‍ ഇന്ത്യക്കു ഇടംകൈ-വലംകൈ ബാറ്റിങ് കോമ്പിനേഷന്‍ ലഭിക്കുന്നുവെന്നതാണ് രണ്ടാമത്തെ കാരണം. ഈ തരത്തിലുള്ള ബാറ്റിങ് കോമ്പിനേഷന്‍ എല്ലായ്‌പ്പോഴും എതിര്‍ ടീം ബൗളിങ് നിരയ്ക്കു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യാറുണ്ട്.

വലംകൈയനായ ശുഭ്മന്‍ ഗില്ലിനെ കളിപ്പിച്ചാല്‍ ഇന്ത്യക്കു ടോപ്പ് ഫൈവില്‍ ഒരു ഇ
ടംകൈയന്‍ ബാറ്റര്‍ പോലും ഇല്ലാതെ വരികയും ചെയ്യും. കാരണം രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ എന്നിവരെല്ലാം വലംകൈയന്‍ ബാറ്റര്‍മാരാണ്.
ഇതു ജയ്‌സ്വാളിനു പ്ലസ് പോയിന്റായി മാറുകയും ചെയ്യുന്നു.

YASHASVI JAISWAL

സമീപകാല ഫോം

സമീപകാലത്തെ മിന്നുന്ന ഫോമും ആത്മവിശ്വാസവുമാണ് യശസ്വി ജയ്‌സ്വാളിനു മുതല്‍ക്കൂട്ടാവുന്ന മൂന്നാമത്തെ കാരണം. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളെടുത്താല്‍ ഇന്ത്യന്‍ താരങ്ങളില്‍ വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ചുരുക്കം താരങ്ങളിലൊരാളാണ് അദ്ദേഹം.

വ്യത്യസ്ത സാഹചര്യങ്ങളില്‍, തികച്ചും വ്യത്യസ്തമായിട്ടുള്ള ബൗളിങ് നിരയ്‌ക്കെതിരേ മികച്ച പ്രകടനം നടത്താന്‍ ജയ്‌സ്വാളിനായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇന്ത്യക്കായി ടെസ്റ്റിലും ടി20യിലും 40ന് മുകളിലാണ് താരത്തിന്റെ ബാറ്റിങ് ശരാശരി.

രണ്ടു ഫോര്‍മാറ്റുകളിലും പല മാച്ച് വിന്നിങ് പ്രകടനങ്ങള്‍ ജയ്‌സ്വാള്‍ കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഗില്ലാവട്ടെ വിവിധ ഫോര്‍മാറ്റുകളിലായി 39.63 ശരാശരിയില്‍ 1189 റണ്‍സാണ് കഴിഞ്ഞ വര്‍ഷം സ്‌കോര്‍ ചെയ്തത്. ശ്രീലങ്കയുമായുള്ള ഏകദിന പരമ്പരയില്‍ ഫ്‌ളോപ്പായ താരം ഓസ്‌ട്രേലിയയുമായുള്ള ടെസ്റ്റ് പരമ്പരയിലും നിരാശപ്പെടുത്തി.

Story first published: Friday, January 10, 2025, 16:12 [IST]
Other articles published on Jan 10, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+