For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Champions Trophy: ഇന്ത്യ എത്തുമോ? സെമിയില്‍ ഈ 4 ടീം!! പ്രവചിച്ച് 2017ല്‍ കപ്പടിച്ച പാക് നായകന്‍

ഐസിസി ചാംപ്യന്‍സ് ട്രോഫിക്കു അടുത്തയാഴ്ച തുടക്കം കുറിക്കാനിരിക്കെ ആരൊക്കെയാവും സെമി ഫൈനലിലെത്തുമെന്നു പ്രവചിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സര്‍ഫറാസ് അഹമ്മദ്. 2017ല്‍ ഇംഗ്ലണ്ടില്‍ നടന്ന അവസാന എഡിഷനില്‍ ചാംപ്യന്‍മാരായ പാക് ടീമിനെ നയിച്ചത് അദ്ദേഹമാണ്. അന്നു വിരാട് കോലിക്കു കീഴിലിറങ്ങിയ ഇന്ത്യയെ വന്‍ മാര്‍ജിനില്‍ തകര്‍ത്താണ് കന്നി ചാംപ്യന്‍സ് ട്രോഫി പാക് പട കൈക്കലാക്കിയത്.

ഏകദിന ഫോര്‍മാറ്റിലുള്ള ഇത്തവണത്തെ ചാംപ്യന്‍സ് ട്രോഫിയില്‍ എട്ടു ടീമുകളാണ് അണിനിരക്കുക. പാകിസ്താനോടൊപ്പം ഇന്ത്യ, ന്യൂസിലാന്‍ഡ്, ബംഗ്ലാദേശ് എന്നിവരാണ് ഗ്രൂപ്പ് എയിലുള്ള ടീമുകള്‍. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, സൗത്താഫ്രിക്ക, അഫ്ഗാനിസ്താന്‍ എന്നിവര്‍ ഗ്രൂപ്പ് ബിയിലും അണിനിരക്കും.

SARFRAZ AHMED

സര്‍ഫ്രാസിന്റെ പ്രവചനം

ചാംപ്യന്‍സ് ട്രോഫിയില്‍ സെമി ഫൈനലിസ്റ്റുകളായി സര്‍ഫറാസ് അഹമ്മദ് പ്രവചിച്ച നാലു ടീമുകളില്‍ ഒരു സര്‍പ്രൈസ് ടീം കൂടിയുണ്ടെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. ഇത്തവണത്തെ ടൂര്‍ണമെന്റിലെ നാലു സെമി ഫൈനലിസ്റ്റുകളെ തിരഞ്ഞെടുക്കേണ്ടി വന്നാല്‍ പാകിസ്താന്‍, ഇന്ത്യ, ഓസ്‌ട്രേലിയ, അഫ്ഗാനിസ്താന്‍ എന്നിവരായിരിക്കും അത്. പക്ഷെ ഒരു ടീമിനെയും പൂര്‍ണമായി എഴുതിത്തള്ളുന്നില്ലെന്നും സര്‍ഫറാസ് വ്യക്തമാക്കി.

സമീപകാലത്തു അന്താരാഷ്ട്ര ക്രിക്കറ്റില്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള പവര്‍ഹൗസുകളായ ഇംഗ്ലണ്ട്, സൗത്താഫ്രിക്ക, ന്യൂസിലാന്‍ഡ് എന്നിവരെയെല്ലാം സെമി ഫേവറിറ്റുകളുടെ ലിസ്റ്റില്‍ നിന്നും സര്‍ഫറാസ് തഴഞ്ഞുവെന്നതാണ് കൗതുകമുണര്‍ത്തുന്ന കാര്യം. ഇവരെയെല്ലാം തഴഞ്ഞാണ് അഫ്ഗാനിസ്താനെ സെമിയിലെ സര്‍പ്രൈസ് ടീമായി അദ്ദേഹം തിരഞ്ഞെടുത്തത്.

ഇന്ത്യ- പാക് പോര്

ഈ മാസം 23നു ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ വച്ചാണ് ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഇന്ത്യ- പാകിസ്താന്‍ ക്ലാസിക്ക് പോരാട്ടം. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിന്റെ ഗ്രൂപ്പു ഘട്ടത്തിലാണ് ഇരുടീമുകളും അവസാനമായി കൊമ്പുകോര്‍ത്തത്. അന്നു രോഹിത് ശര്‍മയുടെ ടീം ഇന്ത്യ ബാബര്‍ ആസം നയിച്ച പാക് ടീമിനെ തകര്‍ത്തുവിടുകയും ചെയ്തു. അതിനു മുമ്പ് 2023ലെ ഏകദിന ലോകകപ്പിന്റെ ലീഗ് ഘട്ടത്തില്‍ ഇരുടീമും ഏറ്റമുട്ടിയപ്പോഴും ജയം ഇന്ത്യക്കായിരുന്നു.

INDIA- PAK MATCH

ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുമ്പോഴെല്ലാം അതു സ്‌പെഷ്യലായി മാറുമെന്നു സര്‍ഫറാസ് അഹമ്മദ് പറയുന്നു. ഇന്ത്യ- പാക് മല്‍സരങ്ങളുണ്ടാക്കുന്ന ആവേശവും സമ്മര്‍ദ്ദവുമെല്ലാം ഒരുപാട് വലുതാണ്. പക്ഷെ കളിക്കാരെന്ന നിലയില്‍ നിങ്ങള്‍ ശാന്തരായിരിക്കണം.

പുറമെ നിന്നുള്ള എല്ലാ ബഹളങ്ങളും ബ്ലോക്ക് ചെയ്യുകയും വേണം. ഓസ്‌ട്രേലിയയോടോ, മറ്റ് ഏതെങ്കിലുമൊരു ടീമിനോടോ കളിക്കുന്ന അതേ തീവ്രതയോടെ ഈ മല്‍സരത്തില്‍ കളിക്കുകയും വേണമെന്നും പാക് താരങ്ങളെ സര്‍ഫറാസ് ഉപദേശിക്കുന്നു.

പന്തിന് മുട്ടന്‍ പണി വരുന്നു, സഞ്ജുവിനോടു ചെയ്തത് തിരിച്ചുകിട്ടും!! ഗംഭീറിന്റെ പ്ലാനോ?

2017ലെ വിജയം

2017ലെ അവസാനത്തെ ചാംപ്യന്‍സ് ട്രോഫിയുടെ ഗ്രൂപ്പുഘട്ടത്തില്‍ കൊമ്പുകോര്‍ത്തപ്പോള്‍ പാകിസ്താനെ ഇന്ത്യ തകര്‍ത്തുവിട്ടിരുന്നു. അതുകൊണ്ടു തന്നെ ഫൈനലിലെയും ഫേവറിറ്റ് ഇന്ത്യ തന്നെയായിരുന്നു. പക്ഷെ ഗ്രൂപ്പു ഘട്ടത്തില്‍ തോല്‍വിയില്‍ നിന്നും പാഠമുള്‍ക്കൊണ്ട പാക് ടീം ഫൈനലില്‍ ചില മാറ്റങ്ങള്‍ വരുത്തിയെന്നും മാനസികാവസ്ഥയിലും മാറ്റം കൊണ്ടുവന്നിരുന്നതായും സര്‍ഫറാസ് അഹമ്മദ് വെളിപ്പെടുത്തി.

ഗ്രൂപ്പുഘട്ടത്തില്‍ തോറ്റ ദിവസം തന്നെ ഞങ്ങള്‍ മാനസികാവസ്ഥയില്‍ മാറ്റം വരുത്തി. ആ പോരാട്ടം ഞങ്ങളെ സംബന്ധിച്ച് മികച്ചതായി മാറുകയും ചെയ്തു. ടീമില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവന്നത് ഞങ്ങളുടെ ആത്മവിശ്വാസത്തെയും സഹായിച്ചു. സൗത്താഫ്രിക്കയെ തോല്‍പ്പിച്ച ശേഷം ഞങ്ങള്‍ അപരാജിതരായി തീര്‍ന്നു. ഞങ്ങള്‍ക്കു നന്നായി പെര്‍ഫോം ചെയ്യാനാവുമെന്നു എനിക്കും ഞങ്ങളുടെ കോച്ചായ മിക്കി ആര്‍ക്കും നല്ല ആത്മവിശ്വാസവുമുണ്ടായിരുന്നു.

വെസ്റ്റ് ഇന്‍ഡീസിനെതിരായ വളരെ കടുപ്പമേറിയ പരമ്പരയിലൂടെ ഞങ്ങള്‍ക്കു കടന്നു പോവോണ്ടതായി വന്നിരുന്നു. ഇതായിരുന്നു 2019ലെ ലോകപ്പിനു യോഗ്യത നേടുന്നതില്‍ നിര്‍ണായകമായി മാറിയത്. ഈ ടൂര്‍ണമെന്റില്‍ ഏറ്റവും അവസാന സ്ഥാനക്കാരും ഞങ്ങളായിരുന്നു. ഒന്നും നഷ്ടപ്പെടാനില്ലെന്നു ഞങ്ങള്‍ക്കു തോന്നി. അതുകൊണ്ടു തന്നെ കളിക്കാരില്‍ നിന്നും സമ്മര്‍ദ്ദം പരമാവധി എടുത്തു കളയാനും ശ്രമിച്ചിരുന്നതായി സര്‍ഫറാസ് കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, February 13, 2025, 22:37 [IST]
Other articles published on Feb 13, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+