For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചാമ്പ്യന്‍സ് ട്രോഫി: ഈ കപ്പ് ഓസ്‌ട്രേലിയക്ക്!! ഞെട്ടിക്കുന്ന 'തെളിവ്' പുറത്ത്, ഇനി രക്ഷയില്ല?

ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ത്രില്ലിങ് സെമി ഫൈനല്‍ പോരാട്ടം ഇന്നു നടക്കാനിരിക്കുകയാണ്. രോഹിത് ശര്‍മയ്ക്കു കീഴില്‍ ടൂര്‍ണമെന്റില്‍ തോല്‍വിയറിയാതെ കുതിക്കുന്ന ഇന്ത്യ ഇനി സെമിയിലും ജയമാവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ്. ഗ്രൂപ്പു ഘട്ടത്തിലെ മൂന്നു മല്‍സരങ്ങളിലും ജയിച്ച് സെമിയില്‍ കടന്ന ഏക ടീം കൂടിയാണ് ഇന്ത്യ.

ഐസിസി ടൂര്‍ണമെന്റുകളില്‍ എല്ലായ്‌പ്പോഴും ഇന്ത്യയുടെ ഉറക്കം കെടുത്തിയിട്ടുള്ള ടീമാണ് ഓസീസ്. ഇത്തവണയും കംഗാരുപ്പടയോടു ഇന്ത്യക്കു തോല്‍വി നേരിടേണ്ടി വരുമോയെന്ന ആശങ്കയാണ് ആരാധകര്‍ക്കുള്ളത്. ഈ ചാംപ്യന്‍സ് ട്രോഫി ഓസീസ് തന്നെ നേടുമെന്നു ഉറപ്പിക്കുന്ന ചില 'തെളിവുകള്‍' പുറത്തു വന്നിരിക്കുകയാണ്. ഇതു എന്താണെന്നു നോക്കാം.

ROHIT SHARMA STEVE SMITH

അതിശയിപ്പിക്കുന്ന സാമ്യത

2015ല്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പും ഇത്തവണത്തെ ചാംപ്യന്‍സ് ട്രോഫിയും തമ്മിലുള്ള അതിശയിപ്പിക്കുന്ന സാമ്യതയാണ് ഓസ്‌ട്രേലിയയെ കിരീടഫേവറിറ്റുകളാക്കുന്നത്. അന്നു സംഭവിച്ചിട്ടുള്ള ഭൂരിഭാഗം കാര്യങ്ങളും ഈ ലോകകകപ്പിലും ഇതിനകം സംഭവിച്ചിട്ടുള്ളതായി കാണാം. സെമി ഫൈനലിനു മുമ്പ് ഇന്ത്യയെ ഭയപ്പെടുത്തുന്നതും ഇതു തന്നെയാണ്.

ഇന്ത്യക്കൊപ്പം ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, സൗത്താഫ്രിക്ക എന്നിവരായിരുന്നു 2015ലെ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ കളിച്ചത്. ഇത്തവണ ചാംപ്യന്‍സ് ട്രോഫിയിലും ഈ നാലു ടീമുകളുമാണ് സെമിയിലുള്ളത്. അന്നു ചിരവൈരികളായ പാകിസ്താനുമായുള്ള പോരാട്ടത്തില്‍ വിരാട് കോലി സെഞ്ച്വറി കുറിച്ചിരുന്നു. ഈ ടൂര്‍ണമെന്റിലും ഇതു സംഭവിച്ചു കഴിഞ്ഞു. അന്നു സെമിയില്‍ ഇന്ത്യയും ഓസീസുമാണ് മുഖാമുഖം വന്നത്. ഇത്തവണ സെമിയില്‍ ഏറ്റുമുട്ടുന്നതും ഇവര്‍ തമ്മില്‍ തന്നെ.

അന്നത്തെ ഓസ്‌ട്രേലിയന്‍ ടീമിന്‍ ഒരു ജോണ്‍സനുണ്ടായിരുന്നു. ഫാസ്റ്റ് ബൗളര്‍ മിച്ചെല്‍ ജോണ്‍സനായിരുന്നു ഇത്. ഇത്തവണ ഓസീസ് സംഘത്തിലും ഒരു ജോണ്‍സനെ കാണാം. സ്‌പെന്‍സര്‍ ജോണ്‍സനാണിത്. 2015ലെ ലോകകപ്പില്‍ നോക്കൗട്ട് മല്‍സരം നടന്നത് മാര്‍ച്ചിലായിരുന്നു. ഇത്തവണയും നോക്കൗട്ട് പോരാട്ടങ്ങള്‍ മാര്‍ച്ചിലാണ്.

അന്നു സെമി ഫൈനലുകള്‍ രണ്ടു വ്യത്യസ്ത രാജ്യങ്ങളിലായിരുന്നു. ഓസ്‌ല്രേിയ, ന്യൂസിലാന്‍ഡ് എന്നീവിടങ്ങളിലായിട്ടാണ് സെമി നടന്നത്. ഈ ചാംപ്യന്‍സ് ട്രോഫിയിലും രണ്ടിടത്തായിട്ടാണ് സെമി പോരാട്ടങ്ങള്‍. ഒരു സെമി യുഎഇയിലാണെങ്കില്‍ മറ്റൊരു സെമി പാകിസ്താനിലാണ്. ഇതുകൊണ്ടും സാമ്യതകള്‍ തീരുന്നില്ല. 2016ലെ ഐസിസി ടി20 ലോകകപ്പിന് വേദിയായത് ഇന്ത്യയായിരുന്നു. അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പ് നടക്കുന്നതും ഇന്ത്യയില്‍ തന്നെ.

INDIAN TEAM

2015ലെ ലോകകപ്പ് നടക്കുമ്പോള്‍ ഐപിഎല്ലിലെ കിരിട അവകാശികള്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സായിരുന്നു. ഇപ്പോള്‍ ചാംപ്യന്‍സ് ട്രോഫി നടക്കവെ ഐപിഎല്‍ ട്രോഫി കെകെആറിന്റെ പക്കല്‍ തന്നെയാണ്. 2014ലെ ഐപിഎല്ലില്‍ ഓസ്‌ട്രേലിയന്‍ താരം ജോര്‍ജ് ബെയ്‌ലി നയിച്ച ടീമാണ് ഫൈനലില്‍ തോറ്റത്. ഇത്തവണയും ഇതു തന്നെയാണ് നടന്നത്. ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് ക്യാപ്റ്റനായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ വീഴ്ത്തിയാണ് കെകെആറിന്റെ കിരീടധാരണം.

2015ലെ ഐപിഎല്ലിലൂടെ ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സില്‍ തിരിച്ചെത്തിയിരുന്നു. ഈ വര്‍ഷത്തെ ഐപിഎല്ലിനു മുമ്പും അദ്ദേഹം പരിശീലകന്റെ റോളില്‍ റോയല്‍സില്‍ മടങ്ങിയെത്തിയിരിക്കുകയാണ്. 2015ലെ ഐപിഎല്ലില്‍ ആര്‍ അശ്വിന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ വര്‍ഷത്തെ ഐപിഎല്ലിലും അദ്ദേഹം സിഎസ്‌കെയില്‍ കളിക്കാനൊരുങ്ങുകയാണ്.

2015ലെ ഏകദിന ലോകകപ്പും ഇത്തവണത്തെ ചാംപ്യന്‍സ് ട്രോഫിയും തമ്മിലുള്ള ഇത്രയും സാമ്യതകള്‍ ക്രിക്കറ്റ് ലോകത്തെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. അന്നു സെമിയില്‍ ഇന്ത്യയെ 95 റണ്ണിനു തകര്‍ത്ത് ഓസീസ് ഫൈനലില്‍ കടന്നിരുന്നു. സൗത്താഫ്രിക്കയെ വീഴ്ത്തി ന്യൂസിലാന്‍ഡും സെമിയില്‍ കടന്നു. ഫൈനലില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ഓസീസ് കിരീടവും ചൂടിയിരുന്നു. ഇത്തവണയും അതു തന്നെ സംഭവിക്കുമോയെന്നാണ് ഇനി അറിയാനുള്ളത്.

Story first published: Tuesday, March 4, 2025, 6:12 [IST]
Other articles published on Mar 4, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+