Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy: ബംഗ്ലാദേശിനോടു ഇന്ത്യ പൊട്ടുമോ? മുന്നറിയിപ്പുമായി നായകന്‍ ഷാന്റോ!! പറഞ്ഞത് ഇങ്ങനെ

ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫിക്കു ആരവുമുയരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കിരീട ഫേവറിറ്റുകളായ ഇന്ത്യയടക്കമുള്ള വമ്പന്‍മാര്‍ക്കു മുന്നിറിയിപ്പ് നല്‍കിയിരിക്കുകയാണ് ബംഗ്ലാദേശ് ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ. ഇന്ത്യയുള്‍പ്പെടുന്ന ഗ്രൂപ്പ് എയിലാണ് ബംഗ്ലാ കടുവകളുടെ സ്ഥാനം. നിലവിലെ ചാംപ്യന്മാരായ പാകിസ്താന്‍, ശക്തരായ ന്യൂസിലാന്‍ഡ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.

ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, സൗത്താഫ്രിക്ക, അഫ്ഗാനിസ്താന്‍ എന്നിവരാണ് ഗ്രൂപ്പ് ബിയിലുള്ളത്. ഏകദിന ഫോര്‍മാറ്റിലുള്ള ടൂര്‍ണമെന്റില്‍ ഓരോ ടീമിനും ഗ്രൂപ്പുഘട്ടത്തില്‍ മൂന്നു കളികള്‍ വീതമുണ്ട്. ഓരോ ഗ്രൂപ്പിലും ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ സെമി ഫൈനലിലേക്കു യോഗ്യത നേടുകയും ചെയ്യും. മാര്‍ച്ച് നാല്, അഞ്ച് തിയ്യതികളാണ് സെമി പോരാട്ടങ്ങള്‍. ഫൈനല്‍ മാര്‍ച്ച് ഒമ്പതിനുമാണ്.

NAJMUL SHANTO

ഷാന്റോയുടെ മുന്നറിയിപ്പ്

ചാംപ്യന്‍സ് ട്രോഫിക്കായി യുഎഇയിലേക്കു യാത്ര തിരിക്കുന്നതിനു മുമ്പ് ബംഗ്ലാദേശിലെ ഷേര്‍ എ ബംഗ്ലാ ദേശീയ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് എതിര്‍ ടീമുകള്‍ക്കു നജ്മുല്‍ ഹുസൈന്‍ ഷാന്റോ മുന്നറിയിപ്പ് നല്‍കിയത്.

ചാംപ്യന്‍സ് ട്രോഫിക്കു വേണ്ടി ഞങ്ങള്‍ പോവുന്നത് ചാംപ്യന്മാരാവുന്നതിനു വേണ്ടി തന്നെയാണെന്നാണ് ഷാന്റോ ആത്മവിശ്വാസത്തോടെ പറയുന്നത്. സ്റ്റാര്‍ ഓള്‍റൗണ്ടറും വെറ്ററന്‍ താരവുമായ ഷാക്വിബുല്‍ ഹുസൈന്റെ അഭാവത്തില്‍ മറ്റു സീനിയര്‍ താരങ്ങള്‍ മികച്ച പ്രകടനങ്ങളുമായി ഇതു നികത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബംഗ്ലാദേശ് സ്ക്വാഡില്‍ ഇപ്പോഴുള്ള 15 താരങ്ങളുടെ കാര്യത്തില്‍ ഞാന്‍ വളരെയധികം സന്തോഷവാനാണ്. തനിച്ചു മല്‍സരം ജയിപ്പിക്കാനുള്ള ശേഷി കളിക്കുന്ന ഏതൊരു താരത്തിനുമുണ്ടെന്നും ഷാന്റോ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അതേസമയം, 2023ലെ ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശ് ടീമിന്റെ പ്രകടനം നിരാശാജനകമായിരുന്നു. നോക്കൗട്ടില്‍ പോലും കടക്കാന്‍ സാധിക്കാതെയാണ് അന്നു അവര്‍ പുറത്തായത്. എങ്കിലും ലീഗ് ഘട്ടത്തില്‍ ഏഴാംസ്ഥാനത്തു ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞതോടെ അവര്‍ ഇത്തവണത്തെ ചാംപ്യന്‍സ് ട്രോഫിക്കു യോഗ്യത സ്വന്തമാക്കുകയായിരുന്നു. ഒമ്പതു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തിലാണ് അവര്‍ക്കു അന്നു ജയിക്കാനായത്.

പന്തിന് മുട്ടന്‍ പണി വരുന്നു, സഞ്ജുവിനോടു ചെയ്തത് തിരിച്ചുകിട്ടും!! ഗംഭീറിന്റെ പ്ലാനോ?

ചാംപ്യന്‍സ് ട്രോഫിയുടെ ചരിത്രമെടുത്താല്‍ അഞ്ചു എഡിഷനുകളില്‍ ബംഗ്ലാദേശ് ഇതിനകം കളിച്ചു കഴിഞ്ഞു. 2000, 2002, 2004, 2006, 2017 വര്‍ഷങ്ങളിലായിരുന്നു ഇത്. 2017ല്‍ ഇംഗ്ലണ്ടില്‍ നടന്ന അവസാന എഡിഷനിലെ കറുത്ത കുതിരകളായി ബംഗ്ലാ കടുവകള്‍ മാറുകയും ചെയ്തു. അന്നു സെമി ഫൈനലില്‍ വരെയെത്താന്‍ അവര്‍ക്കായിരുന്നു. സമാനമായ ഒരു മാജിക്കല്‍ പ്രകടനമാണ് വരാനിരിക്കുന്ന ടൂര്‍ണമെന്റിലും ബംഗ്ലാദേശ് ലക്ഷ്യമിടുന്നത്.

BANGLADESH

ആദ്യ കളി ഇന്ത്യക്കെതിരേ

ചാംപ്യന്‍സ് ട്രോഫിയില്‍ ഇത്തവണ ബംഗ്ലാദേശിന്റെ ആദ്യ പോരാട്ടം ഇന്ത്യക്കെതിരേയാണ്. അടുത്ത വ്യാഴാഴ്ച (ഫെബ്രുവരി 20) ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വച്ചാണ് പകലും രാത്രിയുമായി നടക്കുന്ന മല്‍സരത്തില്‍ ഇരുടീമുകളും കൊമ്പുകോര്‍ക്കുക. രോഹിത് ശര്‍മയ്ക്കും സംഘത്തിനുമെതിരേ വലിയൊരു അട്ടിമറി തന്നെയായിരിക്കും നജ്മുല്‍ ഷാന്റോയും സംഘവും പ്ലാന്‍ ചെയ്യുന്നത്.

ബംഗ്ലാദേശിനെ ഒരിക്കലും നിസാരരായി കാണാന്‍ ഇന്ത്യ ശ്രമിക്കില്ലെന്നുറപ്പാണ്. ആദ്യ മല്‍സരം ജയിച്ച് തന്നെ തുടങ്ങാനായിരിക്കും ടീമിന്റെ ശ്രമം. അതിനു കഴിഞ്ഞില്ലെങ്കില്‍ സെമിയിലെത്താന്‍ പാകിസ്താന്‍, ന്യൂസിലാന്‍ഡ് എന്നിവരുമായുള്ള ശേഷിച്ച രണ്ടു മല്‍സരങ്ങളിലും ഇന്ത്യക്കു ജയിക്കേണ്ടതായി വരും. കഴിഞ്ഞ വര്‍ഷമവസാനത്തോടെ ഷാന്റോയ്ക്കു കീഴില്‍ ബംഗ്ലാദേശ് ടീം ഇന്ത്യന്‍ പര്യടനത്തിന് എത്തിയിരുന്നു. അന്നു ടെസ്റ്റ്, ടി20 പരമ്പരകളില്‍ അവരെ ഇന്ത്യ തൂത്തുവാരുകയും ചെയ്തു.

Story first published: Thursday, February 13, 2025, 19:52 [IST]
Other articles published on Feb 13, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+