For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചാമ്പ്യന്‍സ് ട്രോഫി: ഫൈനലില്‍ വമ്പന്‍ ട്വിസ്റ്റ്! കിവീസിനെ ഞെട്ടിക്കും; വജ്രായുധം ഇറക്കാന്‍ ഗംഭീര്‍

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ ഫൈനല്‍ പോരാട്ടത്തിനുള്ള ചിത്രം വ്യക്തമായിരിക്കുകയാണ്. ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലാവും കലാശപ്പോരാട്ടത്തില്‍ ഏറ്റുമുട്ടുക. രണ്ട് ടീമും താരസമ്പന്നമാണ്. ഇന്ത്യ കരുത്തരായ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് ഫൈനലിലെത്തിയപ്പോള്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്തടുക്കിയാണ് ന്യൂസീലന്‍ഡ് ഫൈനല്‍ ടിക്കറ്റ് നേടിയത്. ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ആത്മവിശ്വാസമുണ്ട്.

എന്നാല്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിക്കുകയെന്നത് ഇന്ത്യക്ക് എളുപ്പമാവില്ല. ഇതിന് മുമ്പ് രണ്ട് തവയാണ് ഇന്ത്യ ന്യൂസീലന്‍ഡിനെ ഐസിസി ടൂര്‍ണമെന്റ് ഫൈനലില്‍ നേരിട്ടത്. രണ്ട് തവണയും ജയം ന്യൂസീലന്‍ഡിനായിരുന്നു. ഇന്ത്യക്ക് തോല്‍ക്കാനായിരുന്നു വിധി. അതുകൊണ്ടുതന്നെ ഇത്തവണയും ഈ നിര്‍ഭാഗ്യത്തിന്റെ സമ്മര്‍ദ്ദം ഇന്ത്യക്കുണ്ട്. ചാമ്പ്യന്‍സ് ട്രോഫിയില്‍ തോല്‍വി അറിയാതെയാണ് ഇന്ത്യ ഫൈനലിലേക്കെത്തിയത്. അതുകൊണ്ടുതന്നെ പ്രതീക്ഷകള്‍ വാനോളമാണ്.

ന്യൂസീലന്‍ഡിനെതിരേ ഫൈനലിന് ഇറങ്ങുമ്പോള്‍ ഇന്ത്യ പ്ലേയിങ് 11 മാറ്റം വരുത്തണമോയെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ സുപ്രധാന മാറ്റം വരുത്താന്‍ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. അത് എന്താണെന്ന് നോക്കാം.

ഒരു സ്പിന്നറെ പുറത്തിരുത്തിയേക്കും

ഇന്ത്യ നാല് സ്പിന്നര്‍മാരുമായാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചത്. സെമിയില്‍ ഓസ്‌ട്രേലിയയെ വീഴ്ത്തിയതും ഇതേ തന്ത്രത്തിലൂടെയാണ്. എന്നാല്‍ ഇതിനോടകം ദുബായിലെ സാഹചര്യത്തില്‍ ഇന്ത്യയുടെ നാല് സ്പിന്നര്‍മാര്‍ക്കെതിരേ കളിച്ച ന്യൂസീലന്‍ഡിന് ടീമിന്റെ തന്ത്രം മനസിലായിട്ടുണ്ട്. ഇന്ത്യയുടെ സ്പിന്‍ കെണിക്കെതിരേ കൃത്യമായ പദ്ധതികളോടെയാവും ന്യൂസീലന്‍ഡ് ഇറങ്ങുകയെന്ന കാര്യം ഉറപ്പാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് ചില മാറ്റങ്ങള്‍ അത്യാവശ്യമാണ്.

harshit rana

ന്യൂസീലന്‍ഡിന്റെ മിക്ക താരങ്ങളും സ്പിന്നിനെ നന്നായി നേരിടുന്നവരാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് ഒരു പേസറെക്കൂടി ആവശ്യമാണ്. കുല്‍ദീപ് യാദവിന് വിശ്രമം നല്‍കി ഹര്‍ഷിത് റാണയെ തിരികെ വിളിക്കാന്‍ ഗൗതം ഗംഭീര്‍ നീക്കം നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഡെത്തോവറുകളില്‍ കിവീസിനെ ഭയക്കണം. ഗ്ലെന്‍ ഫിലിപ്‌സും മിച്ചല്‍ ബ്രാസ്വെ ല്ലും അതിവേഗം റണ്‍സുയര്‍ത്തുന്നവരാണ്. അതുകൊണ്ടുതന്നെ ഇന്ത്യ ഇത്തരമൊരു മാറ്റം വരുത്താന്‍ തയ്യാറായേക്കും.

റിഷഭിനും അര്‍ഷ്ദീപിനും പ്രതീക്ഷ വേണ്ട

ചാമ്പ്യന്‍സ് ട്രോഫിയുടെ ഫൈനലിലും റിഷഭ് പന്തിനും അര്‍ഷ്ദീപ് സിങ്ങിനും പ്രതീക്ഷ വേണ്ട. രണ്ട് പേരും ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനുണ്ടാവില്ലെന്നുറപ്പാണ്. സെമിയിലെ തകര്‍പ്പന്‍ പ്രകടനത്തോടെ കെ എല്‍ രാഹുല്‍ ഫൈനലിലും സീറ്റുറപ്പിച്ചിരിക്കുകയാണ്. വിക്കറ്റ് കീപ്പറായ കെ എല്‍ രാഹുല്‍ ആറാം നമ്പറില്‍ ടീമിന്റെ ആവശ്യത്തിനനുസരിച്ച് കളിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യ റിഷഭ് പന്തിനെ കൊണ്ടുവരാന്‍ യാതൊരു സാധ്യതയുമില്ല.

ഇടം കൈയന്‍ പേസറായി അര്‍ഷ്ദീപ് സിങ് വരുമോയെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട ചോദ്യമുണ്ടായിരുന്നത്. എന്നാല്‍ അര്‍ഷ്ദീപിനെക്കാള്‍ ഹര്‍ഷിതിനെയാണ് ഗംഭീര്‍ വിശ്വസിച്ചത്. ഈ തീരുമാനം തെറ്റിയുമില്ല. ഇന്ത്യക്കായി ഫൈനല്‍ കളിക്കാന്‍ റിഷഭിനും അര്‍ഷ്ദീപിനും ഭാഗ്യമുണ്ടായേക്കില്ല. നിലവിലെ ഇന്ത്യയുടെ വിജയ കൂട്ടുകെട്ടില്‍ കാര്യമായ പൊളിച്ചെഴുത്ത് നടത്താന്‍ ടീം ധൈര്യം കാട്ടിയേക്കില്ല. എട്ടാം നമ്പര്‍വരെയുള്ള ബാറ്റിങ് കരുത്തിലൂന്നിയാവും ഇന്ത്യ മുന്നോട്ട് പോവുകയെന്നുറപ്പ്.

ഗൗതം ഗംഭീറിന് നിലനില്‍പ്പിന്റെ പ്രശ്‌നം

ഗൗതം ഗംഭീറിനെ സംബന്ധിച്ച് ചാമ്പ്യന്‍സ് ട്രോഫി കിരീടം നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. കപ്പിലേക്കെത്താന്‍ സാധിക്കാതെ പോയാല്‍ ഗംഭീറിന്റെ ചീട്ടുകീറുമെന്ന കാര്യം ഉറപ്പാണ്. ഈ സാഹചര്യത്തില്‍ ഇത്തവണ ബുദ്ധിപരമായ നീക്കത്തിലൂടെ ഇന്ത്യയെ ഫൈനലിലേക്കെത്തിക്കാന്‍ ഗംഭീറിനായിട്ടുണ്ട്. പാകിസ്താനെയടക്കം അനായാസമായി ഇന്ത്യ കീഴടക്കി. സെമിയില്‍ ഓസീസിനെ തകര്‍ത്ത് പ്രതികാരവും വീട്ടി. ഇതെല്ലാം ഗംഭീറിന്റെ പരിശീലകസ്ഥാനം ഊട്ടിയുറപ്പിക്കുന്നതാണെന്ന് പറയാം.

Story first published: Thursday, March 6, 2025, 11:05 [IST]
Other articles published on Mar 6, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+