For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Champions Trophy: വിക്കറ്റ് കീപ്പറായി ഒരാള്‍ക്ക് സീറ്റുറപ്പ്! ഇനിയാര്? കുഴപ്പിച്ച് 3 കാര്യങ്ങള്‍

ഐസിസിയുടെ ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ ഈയാഴ്ച പ്രഖ്യാപിക്കുമെന്നു ഉറപ്പായിരിക്കുകയാണ്. കാരണം ടീമുകളുടെ അന്തിമ ലിസ്റ്റ് സമര്‍പ്പിക്കുന്നതിനായി 12 വരെയാണ് ഐസിസി സമയം അനുവദിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ വരുംദിവസങ്ങളില്‍ ഇന്ത്യന്‍ സ്‌ക്വാഡിനെ അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞടുത്തേ തീരൂ.

ഇന്ത്യയെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട ഐസിസി ടൂര്‍ണമെന്റ് കൂടിയാണ് ചാംപ്യന്‍സ് ട്രോഫി. കാരണം ചില സീനിയര്‍ താരങ്ങളുടെ അവസാനത്തെ ഐസിസി ടൂര്‍ണമെന്റായി ഇതു മാറിയേക്കും. അതുകൊണ്ടു തന്നെ കിരീട വിജയതത്തോടെ അവര്‍ക്കു അര്‍ഹിച്ചൊരു യാത്രയയപ്പ് നല്‍കാനായിരിക്കും ഇന്ത്യ ആഗ്രഹിക്കുക.

Champions Trophy 2025: രോഹിത്തടക്കം 4 പേര്‍ ഔട്ട്!! ഫോമില്ലാത്തവര്‍ വേണ്ട, ഈ 11 സൂപ്പര്‍

എന്നാല്‍ ഏകദിന ഫോര്‍മാറ്റിലുള്ള ചാംപ്യന്‍സ് ട്രോഫിക്കായി ടീമിനെ പ്രഖ്യാപിക്കുകയെന്നത് സെലക്ഷന്‍ കമ്മിറ്റിക്കു എളപ്പമായിരിക്കില്ല. ടീം സെലക്ഷന്റെ കാര്യത്തില്‍ അവരെ കുഴപ്പിക്കുന്ന പല കാര്യങ്ങളുമുണ്ട്. പ്രധാനമായും മൂന്നു ചോദ്യങ്ങള്‍ക്കാണ് സെലക്ടര്‍മാര്‍ക്കു ഉത്തരം വേണ്ടത്. ഇതു ലഭിച്ചാല്‍ അവര്‍ക്കു ടീം പ്രഖ്യാപനം കുറേക്കുടി എളുമായി മാറും. ഏതൊക്കെയാണ് ഈ ചോദ്യങ്ങളെന്നു നോക്കാം.

SANJU SAMSON RISHABH PANT

ആദ്യത്തെ ചോദ്യം

വിക്കറ്റ് കീപ്പറായി ആരെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തുമെന്നതാണ് സെലക്ഷന്‍ കമ്മിറ്റിക്കു മുന്നിലുള്ള ആദ്യത്തെ കുഴപ്പിക്കുന്ന ചോദ്യം. ഏകദിന ഫോര്‍മാറ്റില്‍ സ്റ്റാര്‍ ബാറ്റര്‍ കൂടിയായ കെഎല്‍ രാഹുല്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി ടീമില്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. 2023ലെ ഏകദിന ലോകകപ്പില്‍ മുഴുവന്‍ മല്‍സരങ്ങളിലും അദ്ദേഹമാണ് ടീമിനായി വിക്കറ്റ് കാത്തത്. 75.33 ശരാശരിയില്‍ 452 റണ്‍സും രാഹുല്‍ സ്‌കോര്‍ ചെയ്തിരുന്നു. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റിയുമടക്കമാണിത്.

മധ്യനിരയില്‍ അഞ്ചാം നമ്പറിലും വിക്കറ്റ് കീപ്പിങിലുമെല്ലാം വലിയ ഇംപാക്ടുണ്ടാക്കാനും രാഹുലിനായിരുന്നു. അതുകൊണ്ടു തന്നെ ചാംപ്യന്‍സ് ട്രോഫിയിലും അദ്ദേഹം സ്ഥാനമുറപ്പിച്ചുവെന്നു നമുക്കു ഉറപ്പിച്ച് പറയാന്‍ സാധിക്കും. ഇനി ബാക്കപ്പായി ആരെന്നതാണ് സെലക്ടര്‍മാര്‍ക്കു മുന്നിലുള്ള ചോദ്യം.

റിഷഭ് പന്തും മലയാളി താരം സഞ്ജു സാംസണുമാണ് ഈ റോളിനായി ഇപ്പോള്‍ മല്‍സരരംഗത്തുള്ളത്. ഇവരില്‍ ആരെ ഉള്‍പ്പെടുത്തുമെന്ന കാര്യത്തില്‍ തലപുകയ്ക്കുകയാണ് സെലക്ഷന്‍ കമ്മിറ്റി. രണ്ടു പേരും ഈ ഫോര്‍മാറ്റില്‍ ശ്രദ്ധേയമായ പ്രകടനം നടത്താന്‍ സാധിക്കുന്നവരാണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യ ചാംപ്യന്‍മാരായ ടി20 ലോകകപ്പില്‍ ഇരുവരും ടീമിന്റെ ഭാഗവുമായിരുന്നു.

ഏകദിനത്തില്‍ തകര്‍പ്പന്‍ റെക്കോര്‍ഡുള്ള താരമാണ് സഞ്ജു. അവസരം ലഭിച്ചപ്പോഴെല്ലാം മികച്ച പ്രകടനം അദ്ദേഹം കാഴ്ചവയ്ക്കുകയും ചെയ്തു. ഇതുവരെ കളിച്ച 16 ന്നങ്‌സുകളില്‍ നിന്നും 56.67 ശരാശരിയില്‍ 510 റണ്‍സ് സഞ്ജു അടിച്ചെടുത്തു കഴിഞ്ഞു. കൂടാതെ അവസാനമായി കളിച്ച രണ്ടു ടി20 പരമ്പരകളിലായി മൂന്നു സെഞ്ച്വറികളും താരം കുറിച്ചിരുന്നു. ഇതു ചാംപ്യന്‍സ് ട്രോഫിയിലും സഞ്ജുവിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു.

എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഒരു ഏകദിനം മാത്രമേ റിഷഭ് കളിച്ചിട്ടുള്ളൂ. മാത്രമല്ല ഈ ഫോര്‍മാറ്റില്‍ അദ്ദേഹത്തിന്റെ റെക്കോര്‍ഡും അത്ര മികച്ചതല്ല. 31 ഏകദിനങ്ങളില്‍ നിന്നും റിഷഭിനു സ്‌കോര്‍ ചെയ്യാനായത് 871 റണ്‍സാണ്. 33.50 ശരാശരിയിലാണിത്.

രണ്ടാമത്തെ ചോദ്യം

ഇന്ത്യന്‍ സെലക്ടര്‍മാരെ കുഴപ്പിക്കുന്ന രണ്ടാമത്തെ ചോദ്യം വെറ്ററന്‍ സ്പിന്‍ ബൗിങ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ കാര്യത്തിലാണ്. അദ്ദേഹത്തിന്റെ ഏകദിന ക്രിക്കറ്റിലെ ഭാവി ഇപ്പോള്‍ അനിശ്ചിതത്വത്തില്‍ നില്‍ക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ കിരീടവിജയത്തിനു പിന്നാലെ ടി20യില്‍ നിന്നും ജഡ്ഡു വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ശ്രീലങ്കയ്‌ക്കെതിരേ നടന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ അദ്ദേഹത്തിനു വിശ്രമം നല്‍കിയിരുന്നു. ഇതു ജഡ്ഡുവിന്റെ ഭാവിയും സംശയത്തിലാക്കിയിരുന്നു. അക്ഷര്‍ പട്ടേലും വാഷിങ്ടണ്‍ സുന്ദറുമെല്ലാം സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരായി രംഗത്തുള്ളതിനാല്‍ ജഡേജ വേണമോയെന്നതാണ് സംശയം.

RAVINDRA JADEJA

എന്നാല്‍ അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് ചാംപ്യന്‍സ് ട്രോഫി പോലെയൊരു വലിയ ടൂര്‍ണമെന്റില്‍ ഇന്ത്യക്കു മുതല്‍ക്കൂട്ടായി മാറിയേക്കും. മാത്രമല്ല ബൗളിങും ഫീല്‍ഡിങും കൊണ്ട് നിര്‍ണായക ഇംപാക്ടുണ്ടാക്കാനും ജഡ്ഡുവിനു സാധിക്കും. 197 ഏകദിനങ്ങളില്‍ നിന്നും 2758 റണ്‍സും 220 വിക്കറ്റുകളുമെടുത്തിട്ടുള്ള താരമാണ് അദ്ദേഹം.

മൂന്നാമത്തെ ചോദ്യം

പരിചയ സമ്പന്നനായ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയുടെ കാര്യത്തിലാണ് സെലക്ടര്‍മാരുടെ മൂന്നാമത്തെ സംശയം. 2023ലെ ഏകദിന ലോകകപ്പിലാണ് അദ്ദേഹം അവസാനമായി കളിച്ചത്. പരിക്കേറ്റു വിശ്രമിക്കുന്ന ഷമി കഴിഞ്ഞ വര്‍ഷം ഒരു മല്‍സരം പോലും കളിക്കുകയും ചെയ്തിട്ടില്ല. കഴിഞ്ഞ നവംബറില്‍ രഞ്ജി ട്രോഫിയില്‍ കളിച്ചാണ് ഷമി കളിക്കളത്തിലേക്കു മടങ്ങിയെത്തിയത്. കൂടാതെ സയ്ദ് മുഷ്താഖ് അലി ട്രോഫിയുടെയും ഭാഗമായിരുന്നു.

ദീര്‍ഘകാലം അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചിട്ടില്ലാത്തതിനാല്‍ ഷമിയുടെ ഫോമിന്റെയും ഫിറ്റ്‌നസിന്റെയും കാര്യത്തിലെല്ലാം സംശയമുണ്ട്. ചാംപ്യന്‍സ് ട്രോഫിയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയാല്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ സാധിക്കുമോയെന്നതാണ് അവരുടെ പ്രധാനപ്പെട്ട ആശങ്ക.

Story first published: Wednesday, January 8, 2025, 14:24 [IST]
Other articles published on Jan 8, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+