Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ട്രോഫി: ദക്ഷിണാഫ്രിക്കയ്ക്ക് വമ്പന്‍ ജയം, ഇന്ത്യക്ക് ഞെട്ടല്‍! കിവീസിനോട് പൊട്ടുമോ?

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ സെമി ചിത്രം വ്യക്തമായിരിക്കുകയാണ്. ഇന്ത്യയും ന്യൂസീലന്‍ഡും തമ്മില്‍ നാളെ നടക്കുന്ന മത്സരമാണ് ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരനേയും രണ്ടാം സ്ഥാനക്കാരനേയും നിശ്ചയിക്കുന്നത്. ഗ്രൂപ്പ് ബിയില്‍ ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനക്കാരും ഓസീസ് രണ്ടാം സ്ഥാനക്കാരുമാണെന്ന് വ്യക്തമായിക്കഴിഞ്ഞു. ഇപ്പോഴിതാ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെതിരേ വമ്പന്‍ ജയം നേടി ഗ്രൂപ്പ് ചാമ്പ്യന്മാരായതോടെ ഇന്ത്യക്കാണ് ചങ്കിടിപ്പ്.

സെമിയില്‍ ഓസ്‌ട്രേലിയയെ നേരിടുന്നതിലും പ്രയാസം ദക്ഷിണാഫ്രിക്കയെ നേരിടുന്നതായി മാറിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്ക ടീം കരുത്തുകൊണ്ട് ശക്തമാണ്. ഹെന്‍ റിച്ച് ക്ലാസന്റെ വരവ് ദക്ഷിണാഫ്രിക്കയെ കൂടുതല്‍ കരുത്തരാക്കിയിട്ടുണ്ട്. അടിച്ചു തകര്‍ക്കുന്ന ക്ലാസന്‍ ഏത് പിച്ചിലും അത്ഭുതം സൃഷ്ടിക്കുന്നവനാണ്. അത് ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തുമെന്ന കാര്യം ഉറപ്പാണ്. ന്യൂസീലന്‍ഡിനെതിരായ മത്സരം ജയിച്ച് സെമിയില്‍ ഓസീസിനെ നേരിടാനാവും ഇപ്പോള്‍ ഇന്ത്യ ആഗ്രഹിക്കുകയെന്ന കാര്യം ഉറപ്പാണ്.

ഇന്ത്യക്ക് ഓസീസിനെ തോല്‍പ്പിക്കുക എളുപ്പം

നിലവിലെ ഫോം പരിശോധിക്കുമ്പോള്‍ ദക്ഷിണാഫ്രിക്കയെ എതിരാളികളായി ലഭിക്കുന്നതിലും ഇന്ത്യക്ക് നല്ലത് ഓസീസിനെയാണെന്ന് പറയാം. ഓസ്‌ട്രേലിയ കരുത്തരുടെ നിരയാണ്. എന്നാല്‍ ഇത്തവണ ഓസ്‌ട്രേലിയയുടെ ബൗളര്‍മാര്‍ അല്‍പ്പം ദുര്‍ബലമാണ്. ബാറ്റിങ് നിരയില്‍ മികച്ചവരുണ്ടെങ്കിലും ബൗളിങ് നിര മോശമായതിനാല്‍ സംതുലിതമായ നിരയാണെന്ന് പറയാനാവില്ല. എന്നാല്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്താന്‍ ഇന്ത്യക്ക് നന്നായി പ്രയാസപ്പെടേണ്ടതായി വരും.

ബാറ്റിങ്ങിലും ബൗളിങ്ങിലും ദക്ഷിണാഫ്രിക്ക കരുത്തരാണ്. റാസി വാന്‍ ഡെര്‍ ഡ്യൂസന്‍, ഹെന്‍ റിച്ച് ക്ലാസന്‍, ടെംബ ബാവുമ, എയ്ഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്ന ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് നിര ഇന്ത്യക്ക് വലിയ വെല്ലുവിളിയാണെന്ന് നിസംശയം പറയാന്‍ സാധിക്കും. ബൗളിങ് നിരയില്‍ കഗിസോ റബാദയും മാര്‍ക്കോ യാന്‍സനും ലൂങ്കി എന്‍ഗിഡിയുമെല്ലാം ശോഭിക്കുന്നുണ്ട്. സ്പിന്‍ നിരയില്‍ കേശവ് മഹാരാജും കരുത്ത് പകരുന്നു.

ഇംഗ്ലണ്ടിന്റെ കരുത്തുറ്റ ബാറ്റിങ് നിരയെ നാണംകെടുത്തുന്ന പ്രകടനമാണ് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ കാഴ്ചവെച്ചത്. ദുബായിലെ സാഹചര്യത്തില്‍ അതിവേഗം റണ്‍സുയര്‍ത്തുന്നത് പ്രയാസമാണ്. അതുകൊണ്ടുതന്നെ ദക്ഷിണാഫ്രിക്കയുടെ ശക്തമായ ബൗളിങ് നിരയെ സെമിയില്‍ നേരിടേണ്ടി വന്നാല്‍ ഇന്ത്യ വിയര്‍ക്കുമെന്നുറപ്പ്.

sa vs eng

ന്യൂസീലന്‍ഡിനോട് ഇന്ത്യക്ക് ജയിക്കണം

ഗ്രൂപ്പ് എയില്‍ അവസാന മത്സരത്തില്‍ ഇന്ത്യ ന്യൂസീലന്‍ഡിനെ നേരിടാന്‍ പോവുകയാണ്. ഈ മത്സരത്തില്‍ ജയിക്കുന്ന ടീമാവും ഗ്രൂപ്പില്‍ തലപ്പത്തെത്തുക. ഇന്ത്യ ഈ മത്സരം ജയിച്ച് തലപ്പത്തെത്തിയാല്‍ ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ ഓസ്‌ട്രേലിയയെയാണ് നേരിടേണ്ടി വരിക. ന്യൂസീലന്‍ഡിനോട് തോറ്റാല്‍ ദക്ഷിണാഫ്രിക്കയെ സെമിയില്‍ നേരിടേണ്ടി വരും. ഐസിസി ടൂര്‍ണമെന്റുകളുടെ നോക്കൗട്ടില്‍ ഇന്ത്യയും ഓസീസും നേര്‍ക്കുനേര്‍ എത്തിയ മത്സരങ്ങളില്‍ മൂന്ന് മത്സരങ്ങള്‍ വീതം ജയിച്ചിട്ടുണ്ട്.

നിലവിലെ ഓസീസിന്റെ കരുത്ത് ദക്ഷിണാഫ്രിക്കയെക്കാള്‍ താഴെയാണെന്ന് പറയാം. ദക്ഷിണാഫ്രിക്ക നോക്കൗട്ടില്‍ ഭാഗ്യമില്ലാത്ത ടീമാണ്. എന്നാല്‍ നിലവിലെ ടീമിന്റെ ഫോം പരിശോധിക്കുമ്പോള്‍ ഇന്ത്യക്ക് കാര്യങ്ങള്‍ പ്രയാസമായിരിക്കും. ദക്ഷിണാഫ്രിക്കയെ തോല്‍പ്പിക്കുന്നതിലും എളുപ്പം ഇപ്പോള്‍ ഓസീസിനെ തോല്‍പ്പിക്കുന്നതാണെന്ന് പറയാം. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ഗ്രൂപ്പ് എയില്‍ ഒന്നാമത് എത്തേണ്ടതായുണ്ട്. ഇതിനായി ഇന്ത്യക്ക് കിവീസിനെ വീഴ്ത്തണം.

നോക്കൗട്ടില്‍ ഇന്ത്യക്ക് വലിയ തലവേദന ഉയര്‍ത്തിയിട്ടുള്ള ടീമാണ് ന്യൂസീലന്‍ഡ്. മികച്ച ഫോമിലാണ് ന്യൂസീലന്‍ഡ് ഇന്ത്യക്കെതിരേ വരുന്നതും. എന്ത് വിലകൊടുത്തും ഇന്ത്യ കിവീസിനെ തോല്‍പ്പിക്കണം. അല്ലാത്ത പക്ഷം സെമിയില്‍ കാര്യങ്ങള്‍ കടുപ്പമായിരിക്കും.

Story first published: Saturday, March 1, 2025, 20:51 [IST]
Other articles published on Mar 1, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+