Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ട്രോഫി: ഭാഗ്യക്കേടേ, നിന്റെ പേരോ ദക്ഷിണാഫ്രിക്ക! നോക്കൗട്ടില്‍ വീണ്ടും തോറ്റു

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയുടെ സെമിയില്‍ ന്യൂസീലന്‍ഡിനോട് നാണംകെട്ട് തോറ്റിരിക്കുകയാണ് ദക്ഷിണാഫ്രിക്ക. ഗ്രൂപ്പ് ബിയില്‍ ഒരു മത്സരം പോലും തോല്‍ക്കാതെ ഗ്രൂപ്പ് ചാമ്പ്യന്മാരായ ദക്ഷിണാഫ്രിക്കയ്ക്ക് സെമിയില്‍ കാലിടറുകയായിരുന്നു. ഇത്തവണ സംതുലിതമായ താരനിരയുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക കപ്പിലേക്കെത്തുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്ന ടീമാണ്. എന്നാല്‍ നിരാശപ്പെടുത്തുന്ന പ്രകടനത്തോടെ സെമിയില്‍ തലകുനിച്ചിരിക്കുകയാണ്.

ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് നോക്കൗട്ടിലെ തോല്‍വി ഇതാദ്യമായല്ല. പല ഇതിഹാസ താരങ്ങളും ഒരുമിച്ച് കളിച്ചപ്പോള്‍ പോലും പ്രധാന മത്സരങ്ങളില്‍ തോല്‍ക്കുന്നത് ശീലമാക്കിയ ടീമാണ് ദക്ഷിണാഫ്രിക്ക. ഭാഗ്യം ഏറ്റവും കുറവുള്ള ടീമാണ് ദക്ഷിണാഫ്രിക്കയെന്നത് നേരത്തെ മുതലുള്ള ആക്ഷേപമാണ്. അത് വെറും ആക്ഷേപമല്ലെന്ന് വീണ്ടും തെളിയിച്ചുകൊണ്ടാണ് ദക്ഷിണാഫ്രിക്ക കിവീസിനോട് തോറ്റ് നാട്ടിലേക്ക് മടങ്ങുന്നത്.

ഇത്രയും നിര്‍ഭാഗ്യവാന്മാര്‍ വേറെയില്ല

ദക്ഷിണാഫ്രിക്കയുടെ തോല്‍വിക്ക് പിന്നാലെ നിരവധി ആരാധകരാണ് പ്രതികരണവുമായി എത്തുന്നത്. എത്ര മികച്ച ടീമുണ്ടെങ്കിലും ദക്ഷിണാഫ്രിക്ക നോക്കൗട്ട് മത്സരങ്ങള്‍ ജയിക്കില്ലെന്നും ദക്ഷിണാഫ്രിക്കയെപ്പോലെ ഇത്രയും നിര്‍ഭാഗ്യവാന്മാരായ ടീമിനെ കണ്ടിട്ടില്ലെന്നുമാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ഇതിനെ സാധൂകരിക്കുന്നതാണ് ദക്ഷിണാഫ്രിക്കയുടെ നോക്കൗട്ടിലെ കണക്കുകള്‍. കഴിഞ്ഞ ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാണ് ഇന്ത്യ കപ്പ് നേടിയത്.

ഇത്തവണ ഫൈനലിലേക്കെത്തി ദക്ഷിണാഫ്രിക്ക ഇന്ത്യയോട് കണക്കുവീട്ടുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരിക്കവെയാണ് വീണ്ടും നിര്‍ഭാഗ്യം ടീമിനെ തേടിയെത്തിയിരിക്കുന്നത്. മികച്ച ബാറ്റിങ് നിരയും ബൗളിങ് നിരയുമുണ്ടായിട്ടും പ്രധാന മത്സരങ്ങളില്‍ അവസരത്തിനൊത്തുയരാന്‍ ടീമിന് സാധിക്കാതെ പോയിരിക്കുകയാണ്. ന്യൂസീലന്‍ഡ് 363 എന്ന കൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്.

കഗിസോ റബാഡ, ലൂങ്കി എന്‍ഗിഡി, മാര്‍ക്കോ യാന്‍സന്‍, കേശവ് മഹാരാജ് എന്നിവരെല്ലാം ഉള്‍പ്പെടുന്ന ബൗളര്‍മാരെ നേരിട്ടാണ് ന്യൂസീലന്‍ഡ് ഇത്തരത്തില്‍ വമ്പന്‍ സ്‌കോര്‍ നേടിയത്. നിര്‍ണ്ണായക മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ കളിമറന്നുവെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം.

south africa

നോക്കൗട്ടിലെ തോല്‍വികളുടെ നീണ്ട നിര

ദക്ഷിണാഫ്രിക്കയിലെ നോക്കൗട്ട് തോല്‍വികളുടെ കണക്ക് പരിശോധിച്ചാല്‍ വലിയൊരു പട്ടിക കാണാന്‍ സാധിക്കും. 1992ലെ ലോകകപ്പില്‍ സെമിയില്‍ ഇംഗ്ലണ്ടിനോട് തോറ്റു. 1999ലെ ലോകകപ്പില്‍ സെമിയില്‍ കടക്കാന്‍ ഓസീസിനായെങ്കിലും തോല്‍ക്കാനായിരുന്നു വിധി. 2003ലെ ലോകകപ്പിലെ നിര്‍ണ്ണായക ഗ്രൂപ്പ് മത്സരത്തില്‍ ശ്രീലങ്കയോട് തോറ്റു. 2007ലെ ലോകകപ്പിന്റെ സെമിയില്‍ ഓസ്‌ട്രേലിയയോട് മുട്ടുകുത്തി മടങ്ങി. 2011ലെ ഏകദിന ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നെങ്കിലും ന്യൂസീലന്‍ഡിനോട് തോറ്റ് പുറത്തുപോകേണ്ടി വന്നു.

2013ലെ ചാമ്പ്യന്‍സ് ട്രോഫിയുടെ സെമിയിലും ഇംഗ്ലണ്ടിനോട് തോറ്റ് പുറത്തായി. നിര്‍ഭാഗ്യം വീണ്ടും തുടര്‍ന്നു. 2015ലെ ലോകകപ്പിന്റെ സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് വീണ്ടും പുറത്തായി. 2023ലെ ഏകദിന ലോകകപ്പിന്റെ സെമിയില്‍ കടന്നെങ്കിലും ഇത്തവണ ഓസ്‌ട്രേലിയയോട് തോറ്റ് പുറത്തായി. ഏറ്റവും ഒടുവിലായി അവസാന ടി20 ലോകകപ്പിന്റെ ഫൈനലില്‍ കടന്നു. എന്നാല്‍ ഇന്ത്യയോട് തോറ്റ് മടങ്ങേണ്ടി വന്നു. ഇപ്പോഴിതാ ഏറ്റവും ഒടുവിലായി ചാമ്പ്യന്‍സ് ട്രോഫിയുടെ സെമിയില്‍ വീണ്ടും ന്യൂസീലന്‍ഡിനോട് തോറ്റ് ദക്ഷിണാഫ്രിക്ക മടങ്ങിയിരിക്കുകയാണ്.

ചതിച്ചത് ബൗളര്‍മാര്‍

ഇത്തവണ ന്യൂസീലന്‍ഡിനോട് തോല്‍ക്കാന്‍ കാരണം ബൗളര്‍മാര്‍ നിരാശപ്പെടുത്തിയതാണെന്ന് പറയാം. പേരുകേട്ട ബൗളര്‍മാര്‍ ദക്ഷിണാഫ്രിക്കന്‍ നിരയിലുണ്ടായിരുന്നു. എന്നാല്‍ അവസരത്തിനൊത്ത് ആരും ഉയരാതെ ഇരുന്നതോടെ കൂറ്റന്‍ സ്‌കോറിലേക്ക് ന്യൂസീലന്‍ഡെത്തി. ചാമ്പ്യന്‍സ് ട്രോഫിയുടെ ചരിത്രത്തിലെ നോക്കൗട്ടിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറായ 362 റണ്‍സാണ് കിവീസ് അടിച്ചെടുത്തത്. ഇത് ദക്ഷിണാഫ്രിക്കയുടെ ബൗളര്‍മാരുടെ മോശം പ്രകടനംകൊണ്ടാണെന്ന് നിസംശയം പറയാം. എന്തായാലും വീണ്ടും നിര്‍ഭാഗ്യം ദക്ഷിണാഫ്രിക്കയുടെ ഐസിസി കിരീട പ്രതീക്ഷകള്‍ തകര്‍ത്തിരിക്കുകയാണ്.

Story first published: Wednesday, March 5, 2025, 22:44 [IST]
Other articles published on Mar 5, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+