Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ട്രോഫി: ഹെഡിനെ പുറത്താക്കിയത് ചതിച്ചോ? അത് ഔട്ടല്ലേ? ക്യാച്ചിന്റെ പേരില്‍ വിവാദം

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ ഒന്നാം സെമിയില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടുകയാണ്. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ഇന്ത്യക്കെതിരേ ശക്തമായ പോരാട്ടം തന്നെയാണ് കാഴ്ചവെക്കുന്നത്. വിറച്ചാണ് ഓസീസ് തുടങ്ങിയതെങ്കിലും പിന്നീട് പതിയെ താളം കണ്ടെത്തി. യുവ ഓപ്പണര്‍ കൂപ്പര്‍ കൊനോലിയെ ഡെക്കിന് പുറത്താക്കി മുഹമ്മദ് ഷമി ഓസീസിനെ സമ്മര്‍ദ്ദത്തിലാക്കി. എന്നാല്‍ ഒരുവശത്ത് ട്രാവിസ് ഹെഡ് വെടിക്കെട്ട് പ്രകടനം നടത്തി.

പതിയെ താളം കണ്ടെത്തിയ താരം 33 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 39 റണ്‍സെടുത്താണ് മടങ്ങിയത്. വരുണ്‍ ചക്രവര്‍ത്തിയെ സിക്‌സര്‍ പായിക്കാനുള്ള ശ്രമം ശുബ്മാന്‍ ഗില്ലിന്റെ കൈയില്‍ അവസാനിക്കുകയായിരുന്നു. ഓസ്‌ട്രേലിയയുടെ റണ്ണൊഴുക്കിന്റെ വേഗം കുറക്കുന്ന വിക്കറ്റായിരുന്നു ഇത്. ഇന്ത്യക്ക് വലിയ ഭീഷണിയായി ഹെഡ് മാറവെയാണ് ഈ വിക്കറ്റ് ഇന്ത്യ നേടിയെടുക്കുന്നത്. ഇപ്പോഴിതാ ഹെഡിന്റെ വിക്കറ്റിന് പിന്നാലെ ക്യാച്ചിനെച്ചൊല്ലി വിവാദം പുകയുകയാണ്.

ശുബ്മാന്‍ ഗില്ലിന്റെ ക്യാച്ച് വിവാദത്തില്‍

ട്രാവിസ് ഹെഡ് വരുണ്‍ ചക്രവര്‍ത്തിയെ സിക്‌സര്‍ പായിക്കാന്‍ ശ്രമിച്ചപ്പോള്‍ ശുബ്മാന്‍ ഗില്‍ മനോഹരമായി പന്ത് കൈയിലാക്കുകയായിരുന്നു. എന്നാല്‍ പന്ത് കൈയിലൊതുക്കിയതിന് പിന്നാലെ തന്നെ ഗില്‍ ഗ്രൗണ്ടിലേക്ക് പന്ത് എറിഞ്ഞു. ക്യാച്ച് പൂര്‍ണ്ണമായും കൈയിലൊതുക്കിയോ അതോ അതിന് മുമ്പ് ഗില്‍ പന്ത് നിലത്തിട്ടോയെന്നതാണ് സംശയമായി ഉയര്‍ത്തി. കാരണം പന്ത് കൈയിലൊതുക്കുമ്പോള്‍ ഫീല്‍ഡര്‍ക്ക് പൂര്‍ണ്ണ നിയന്ത്രണം ഉണ്ടാവണമെന്നാണ് നിയമം.

അതേ സമയം ഗില്‍ ക്യാച്ചെടുത്തത് ഓടിക്കൊണ്ടിരിക്കവെയാണ്. ഓടുന്നതിനിടെത്തന്നെയാണ് അദ്ദേഹം പന്ത് നിലത്തിട്ടതും. ചലനത്തിലും നിയന്ത്രണമുണ്ടായ ശേഷമേ പന്ത് കൈയില്‍ നിന്ന് മാറ്റാവു എന്നതാണ് ഐസിസി നിയമമെന്നിരിക്കെ ഗില്‍ ഓടുന്നതിനിടെ തന്നെ പന്ത് നിലത്തുകയായിരുന്നു. ഇതിനെതിരേയാണ് ആക്ഷേപം ഉയര്‍ന്നത്.

travis head

ഗില്ലിന്റെ ക്യാച്ച് അംപയര്‍ അനുവദിച്ച് നല്‍കുകയും ഔട്ട് വിളിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് ഔട്ടല്ലെന്നും ഗില്‍ പന്ത് നിലത്തിടുമ്പോള്‍ ചലനത്തില്‍ നിയന്ത്രണമില്ലായിരുന്നുവെന്നുമാണ് ഓസ്‌ട്രേലിയന്‍ ആരാധകര്‍ വാദിക്കുന്നത്.

താക്കീത് നല്‍കി അംപയര്‍

ട്രാവിസ് ഹെഡിന്റെ ക്യാച്ചില്‍ അംപയര്‍ ഔട്ട് വിധിച്ചെങ്കിലും ശുബ്മാന്‍ ഗില്ലിന് താക്കീത് നല്‍കിയിരുന്നു. അംപയര്‍ ഗില്ലിനെ അടുത്തേക്ക് വിളിക്കുകയും ക്യാച്ച് പൂര്‍ണ്ണമല്ലെന്നും പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുള്ളത്. ചലനം പൂര്‍ത്തിയാക്കാതെ പന്ത് കളയരുതെന്ന താക്കീത് നല്‍കി ഗില്ലിനെ പറഞ്ഞുവിടുകയാണ് ചെയ്തത്. എന്നാല്‍ അംപയര്‍ ചെയ്തത് ശരിയായില്ലെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. ഗില്‍ പന്ത് കൃത്യമായി കൈയിലൊതുക്കിയിരുന്നു.

പന്ത് കൈയിലൊതുക്കി മൂന്ന് സെക്കന്റെങ്കിലും അദ്ദേഹം തുടര്‍ന്നു. അതിന് ശേഷമാണ് പന്ത് നിലത്തിട്ടത്. എന്നാല്‍ ഓട്ടത്തിനിടയിലാണ് ഗില്‍ ഇത്തരത്തില്‍ ചെയ്തതെന്നതാണ് പ്രശ്‌നം. ഐസിസി നിയമത്തില്‍ ഫീല്‍ഡര്‍ ക്യാച്ചെടുക്കുമ്പോഴുള്ള ചലനത്തെക്കുറിച്ച് കൃത്യമായി പറയുന്നത്. ഫീല്‍ഡര്‍ക്ക് പന്ത് കൈയിലുള്ളപ്പോള്‍ പൂര്‍ണ്ണമായ നിയന്ത്രണം വേണമെന്നിരിക്കെയാണ് ഗില്ലിന്റെ ഇത്തരമൊരു നീക്കം. എന്തായാലും അംപയര്‍ ഏകപക്ഷീയമായ തീരുമാനമാണ് എടുത്തതെന്നാണ് ഓസീസ് ആരാധകര്‍ പറയുന്നത്.

ഹെഡിന്റേത് നിര്‍ണ്ണായക വിക്കറ്റ്

മത്സരത്തില്‍ ഓസ്‌ട്രേലിയ തോല്‍ക്കുന്ന സാഹചര്യമുണ്ടായാല്‍ ഈ സംഭവം വലിയ വിവാദത്തിലേക്ക് വഴി തുറന്നേക്കും. കാരണം ട്രാവിസ് ഹെഡിന്റെ വിക്കറ്റാണ് നഷ്ടമായത്. ഹെഡ് എത്ര സമയം ക്രീസില്‍ നില്‍ക്കുന്നുവെന്നത് ഓസ്‌ട്രേലിയയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഹെഡ് പതിയെ താളം കണ്ടെത്തി ആക്രമിച്ച് മുന്നേറവെയാണ് വിക്കറ്റ് നഷ്ടമാവുന്നത്. എന്തായാലും ഹെഡിന്റെ ക്യാച്ച് ഇതിനോടകം വലിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുകയാണ്.

Story first published: Tuesday, March 4, 2025, 17:04 [IST]
Other articles published on Mar 4, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+