For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Champions Trophy 2025: സഞ്ജുവല്ല, 11ല്‍ വേണ്ടത് ശ്രേയസ്!! ഇല്ലെങ്കില്‍ കപ്പില്ല, കാരണം അറിയാം

അന്താരാഷ്ട്ര ക്രിക്കറ്റില്‍ അടുത്ത വര്‍ഷം ഇന്ത്യ ഏറ്റവുമധികം പ്രതീക്ഷ വയ്ക്കുന്നത് ഐസിസി ചാംപ്യന്‍സ് ട്രോഫിയിലാണ്. ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളിലായി നടക്കാനിരിക്കുന്ന ഈ ടൂര്‍ണമെന്റില്‍ കിരീടത്തില്‍ കുറഞ്ഞതൊന്നും ടീം ഇന്ത്യ സ്വപ്‌നം കാണുന്നില്ല. 2013ല്‍ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു കീഴിലായിരുന്നു ഇന്ത്യ അവസാനമായി ട്രോഫിയില്‍ തങ്ങളുടെ പേര് എഴുതിച്ചേര്‍ത്തത്.

രോഹിത് ശര്‍മയ്ക്കു കീഴില്‍ ഏറ്റവും മികച്ച സ്‌ക്വാഡിനെയാവും ടൂര്‍ണമെന്റിനു വേണ്ടി ഇന്ത്യന്‍ ടീം ഇത്തവണ അയക്കുക. ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ സംഘത്തില്‍ ആരൊക്കെയുണ്ടാവുമെന്ന കാര്യത്തില്‍ ഏറെക്കുറം ചിത്രവും വ്യക്തമാണ്. എന്നാല്‍ അക്കൂട്ടത്തില്‍ തീര്‍ച്ചയായും ഇന്ത്യന്‍ ഇലവനില്‍ സ്ഥാനമര്‍ഹിക്കുന്ന ഒരാളുണ്ട്, അതു മധ്യനിര ബാറ്ററായ ശ്രേയസ് അയ്യരാണ്.

ബിസിസിഐയുടെ ബ്ലാക്ക് ലിസ്റ്റില്‍ ഈ വര്‍ഷം ഉള്‍പ്പെട്ടതോടെ അദ്ദേഹത്തിനു കഷ്ടകാലമാണ്. മുഖ്യ കരാറില്‍ നിന്നും ശ്രേയസ് ഒഴിവാക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ചാംപ്യന്‍സ് ട്രോഫിയില്‍ ശ്രേയസിനെ ഒരു കാരണവശാലും ഇന്ത്യന്‍ ടീമില്‍ നിന്നും മാറ്റി നിര്‍ത്താന്‍ പാടില്ല. പ്ലെയിങ് ഇലവനില്‍ അദ്ദേഹത്തെ ഉറപ്പായും ഉള്‍പ്പെടുത്തുകയും വേണം. ഇതിനു പിന്നിലെ കാരണമറിയാം.

SHREYAS IYER

ഏകദിന റെക്കോര്‍ഡ്

ഏകദിന ഫോര്‍മാറ്റിലെ ഗംഭീര റെക്കോര്‍ഡ് തന്നെയാണ് ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ ശ്രേയസ് അയ്യരെ അവിഭാജ്യ ഘടകമാക്കി മാറ്റുന്നത്. 2017ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയതിനു ശേഷം ടീമിനു അകത്തും പുറത്തുമായിട്ടായിരുന്നു 2021 വരെ അദ്ദേഹത്തിന്റെ സ്ഥാനം.

എന്നാല്‍ 2022, 23 വര്‍ഷങ്ങളില്‍ ഏകദിനത്തിലെ ശ്രദ്ധേയമായ പ്രകടനങ്ങളിലൂടെ ശ്രേയസ് താരപദവിയിലേക്കുയരുകയായിരുന്നു. ഈ രണ്ടു വര്‍ഷങ്ങളിലായി ഏകദിനത്തില്‍ അദ്ദേഹം അടിച്ചെടുത്തത് 724, 846 റണ്‍സുമാണ്. നേരത്തേ 2019, 20 വര്‍ഷങ്ങളില്‍ ശ്രേയസ് ബാറ്റിങില്‍ ഫ്‌ളോപ്പാവുകയായിരുന്നില്ല. മറിച്ച് മതിയായ അവസരങ്ങള്‍ ലഭിക്കാത്തതു കാരണം അദ്ദേഹത്തിനു തന്റെ യഥാര്‍ഥ മികവ് പുറത്തെടുക്കാന്‍ സാധിക്കാതെ വരികയായിരുന്നു.

ഏകദിനത്തില്‍ ഇപ്പോള്‍ 62 മല്‍സരങ്ങളില്‍ നിന്നും 2421 റണ്‍സ് ശ്രേയസ് സ്‌കോര്‍ ചെയ്തു കഴിഞ്ഞു. 47.47 എന്ന മികച്ച ശരാശരിയോടെയാണിത്. അഞ്ചു സെഞ്ച്വറികളും 18 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. മറ്റു രണ്ടു ഫോര്‍മാറ്റുകളെ അപേക്ഷിച്ച് ശ്രേയസ് ഏറ്റവും തിളക്കമാര്‍ന്ന പ്രകടനങ്ങള്‍ നടത്തിയിട്ടുള്ളതും ഏകദിനത്തില്‍ തന്നെയാണ്. ഇന്ത്യന്‍ ടീമില്‍ നാലാം നമ്പറില്‍ നിലവിലെ മികച്ച ഓപ്ഷനും അദ്ദേഹമാണ്.

കഴിഞ്ഞ വര്‍ഷം നാട്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ നാലാം നമ്പറിലെത്തി ശ്രേയസ് നടത്തിയ മിന്നുന്ന പ്രകടനം ആരും മറന്നു കാണില്ല. ടൂര്‍ണമെന്റിലെ ഭൂരിഭാഗം മല്‍സരങ്ങളിലും കളിച്ച അദ്ദേഹം ടീമിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായത പങ്കു വഹിച്ച താരങ്ങളിലൊരാള്‍ കൂടിയാണ്. ഇങ്ങനെയൊരു താരത്തെ അടുത്ത ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ കളിപ്പിച്ചില്ലെങ്കില്‍ അതു എക്കാലക്കെയും വലിയ അബദ്ധമായി മാറുമെന്നുറപ്പാണ്.

ഏകദിന കരിയര്‍

ശ്രേയസ് അയ്യരുടെ ഏകദിന കരിയറെടുത്താല്‍ 2017ല്‍ അരങ്ങേറിയതിനു ശേഷം ഏറ്റവും മികച്ച പ്രകനടങ്ങള്‍ കണ്ടിട്ടുള്ളത് 17, 19, 22, 23 വര്‍ഷങ്ങളിലാണ്. ഈ നാലു വര്‍ഷവും 50നു മകളിലാണ് അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി. 2017ല്‍ മൂന്നു കളിയില്‍ നിന്നും 54 ശരാശരിയോടെ ശ്രേയസ് നേടിയത് 162 റണ്‍സാണ്.

SHREYAS IYER

2018ല്‍ മൂന്നു കളിയില്‍ 24 ശരാശരിയില്‍ 48 റണ്‍സ് മാത്രമേ അദ്ദേഹത്തിനു സ്‌കോര്‍ ചെയ്യാനായുള്ളൂ. 19ല്‍ ആറു മല്‍സരങ്ങളില്‍ നിന്നും 52.20 ശരാശരിയില്‍ 266 റണ്‍സോടെ ശ്രേയസ് ശക്തമായി തിരിച്ചുവന്നു. 2020ല്‍ ഒമ്പതു കളിയില്‍ 41.37 ശരാശരിയില്‍ 331ഉം 2021ല്‍ ഒരു മല്‍സരത്തില്‍ നിന്നും ആറു ശരാശരിയില്‍ ആറും റണ്‍സാണ് അദ്ദേഹമെടുത്തത്.

എന്നാല്‍ അടുത്ത രണ്ടു വര്‍ഷം ശ്രേയസ് ടോപ്പ് ഗിയറിലേക്കു കയറി. 2022ല്‍ 17 മല്‍സരങ്ങളില്‍ നിന്നും 55.69 ശരാശരിയില്‍ 724ഉം 23ല്‍ 20 മല്‍സരങ്ങളില്‍ നിന്നും 52.87 ശരാശരിയില്‍ 846 റണ്‍സും അടിച്ചെടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഈ വര്‍ഷം മൂന്നു കളിയില്‍ നിന്നും 12.66 ശരാശരിയില്‍ 38 റണ്‍സാണ് ശ്രേയസ് സ്‌കോര്‍ ചെയ്തത്.

Story first published: Thursday, December 19, 2024, 12:34 [IST]
Other articles published on Dec 19, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+