Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: കോലിയും വരുണുമല്ല, ഇന്ത്യയുടെ യഥാര്‍ഥ ഹീറോ ശ്രേയസ്!! കാരണമറിയാം

ദുബായ്: ടീം ഇന്ത്യക്കു കടിഞ്ഞാണിടാന്‍ ന്യൂസിലാന്‍ഡിനുമായില്ല. തുടര്‍ച്ചയായ ഞ്ചാം വിജയത്തോടെ ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ടീം ജേതാക്കളായിയിരിക്കുകയാണ്. ആവേശകരമായ കലാശപ്പോരില്‍ ന്യൂസിലാന്‍ഡിനെ നാലു വിക്കറ്റിനു തകര്‍ത്താണ് വീണ്ടുമൊരു ഐസിസി ട്രോഫി ഇന്ത്യന്‍ട ടീം തങ്ങളുടെ പേരിലേക്കു ചേര്‍ത്തിരിക്കുന്നത്.

ഈ ടൂര്‍ണമെന്റില്‍ വിരാട് കോലിയും രോഹിത് ശര്‍മയും വരുണ്‍ ചക്രവര്‍ത്തിയുമെല്ലാം മാച്ച് വിന്നിങ് പ്രകടനങ്ങള്‍ക്കു കൈയടി നേടുമ്പോള്‍ യഥാര്‍ഥത്തില്‍ വാഴ്ത്തപ്പടാത്ത ഒരു ഹീറോയുണ്ട്. അതു ശ്രേയസ് അയ്യരാണ്. ഈ ടൂര്‍ണമെന്റില്‍ ഏറ്റവുമധികം കൈയടി അര്‍ഹിക്കുന്ന താരങ്ങളിലൊരാള്‍ അദ്ദേഹമാണ്. ഇതിന്റെ കാരണമറിയാം.

SHREYAS IYER

ഇന്ത്യന്‍ റണ്‍വേട്ടക്കാരന്‍

ചാംപ്യന്‍സ് ട്രോഫിയില്‍ ഇത്തവണ ഇന്ത്യക്കായി ഏറ്റവുമധികം റണ്‍സ് നേടിയിരിക്കുന്നത് ശ്രേയസ് അയ്യരാണ്. മാത്രമല്ല ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ അദ്ദേഹം രണ്ടാംസ്ഥാനത്തുമുണ്ട്. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 79.41 ശരാശരിയില്‍ ശ്രേയസ് അടിച്ചെടുത്തത് 243 റണ്‍സാണ്. രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ഇതിലുള്‍പ്പെടും.

ബാറ്റിങ് ഏറെ കടുപ്പമുള്ള നാലാം നമ്പറില്‍ ക്രീസിലെത്തിയാണ് അദ്ദേഹം സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയത്. പല തവണ പ്രതിസന്ധി ഘട്ടങ്ങളില്‍ ടീമിനെ രക്ഷിച്ചതും ശ്രേയസിന്റെ ഇന്നിങ്‌സാണ്. ബംഗ്ലാദശുമായുള്ള ആദ്യ കളിയില്‍ 15 റണ്‍സിനു പുറത്തായെങ്കിലും പാകിസ്താനെതിരേ 56 റണ്‍സുമായി ശ്രേയസ് ജയത്തില്‍ നിര്‍ണായക റോളാണ് വഹിച്ചത്.

ന്യൂസിലാന്‍ഡുമായുള്ള അടുത്ത കളിയിലും അദ്ദേഹം കസറി. 79 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായതും ശ്രേയസ് തന്നെ. സെമി ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരായ ദുഷ്‌കരമായ റണ്‍ചേസില്‍ 45 റണ്‍സും അദ്ദേഹം സംഭാവന ചെയ്തു. ടീമിന്‍രെ രണ്ടാമത്തെ മികച്ച സ്‌കോററും ശ്രേയസായിരുന്നു.

ന്യൂസിലാന്‍ഡുമായുള്ള ഫൈനലിലും അദ്ദേഹം മോശമാക്കിയില്ല. റണ്‍ചേസില്‍ തുടരെ മൂന്നു വിക്കറ്റുകള്‍ കൈവിട്ട് ഇന്ത്യ പതറിയപ്പോള്‍ രക്ഷയ്‌ക്കെത്തിയത് ശ്രേയസാണ്. 48 റണ്‍സ് സംഭാവന ചെയ്താണ് അദ്ദേഹം ക്രീസ് വിട്ടത്. 62 ബോളുകള്‍ നേരിട്ട ശ്രേയസിന്റെ ഇന്നിങ്‌സില്‍ രണ്ടു വീതം ഫോറും സിക്‌സറുമുള്‍പ്പെട്ടിരുന്നു.

ബിസിസിഐക്കുള്ള മറുപടി

കഴിഞ്ഞ വര്‍ഷം മുഖ്യ കരാറില്‍ നിന്നും തന്നെ ഒഴിവാക്കിയ ബിസിസിഐയ്ക്കുള്ള മറുപടി കൂടിയാണ് ശ്രേയസ് അയ്യര്‍ ചാംപ്യന്‍സ് ട്രോഫിയിലൂടെ നല്‍കിയിരിക്കുന്നത്. അച്ചടക്ക ലംഘനത്തിന്റെ കാരണം പറഞ്ഞാണ് ബിസിസിഐയുടെ മുഖ്യ കരാറില്‍ നിന്നൊഴിവാക്കപ്പെട്ടത്.

SHREYAS IYER

ദേശീയ ടീമിന്റെ ഭാഗമാവാതിരുന്നപ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാതെ ശ്രേയസ് മാറി നിന്നിരുന്നു. എന്നാല്‍ പരിക്കു കാരണമായിരുന്നു താരത്തിന്റെ പിന്‍മാറ്റം. ഇക്കാര്യം അദ്ദേഹം ബിസിസിഐയെ അറിയിക്കുകയും ചെയ്തിരുന്നെങ്കിലും ആശയ വിനിമയത്തിലുണ്ടായ പിഴവ് വിനയായി. ഇതോടെയാണ് ബിസിസിഐയുട മുഖ്യ കരാറില്‍ ശ്രേയസിനു ഇടം ലഭിക്കാതെ പോയത്. ഇതോടെ ദേശീയ ടീമില്‍ നിന്നും താരം പുറത്താവുകയും ചെയ്തിരുന്നു.

എന്നാല്‍ ആഭ്യന്തര ക്രിക്കറ്റിലെ മിന്നുന്ന പ്രകടനങ്ങളിലൂടെ ശ്രേയസ് ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. ഇതു ദേശീയ ടീമിലേക്കുള്ള അദ്ദേഹത്തിന്റെ മടങ്ങിവരവിനും വഴിയൊരുക്കി. ഇപ്പോഴിതാ ചാംപ്യന്‍സ് ട്രോഫിയിലെ ഹീറോയിസത്തോടെ ബിസിസിഐയ്ക്കു മറുപടു നല്‍കിയിരിക്കുകയാണ് ശ്രേയസ്.

Story first published: Sunday, March 9, 2025, 23:01 [IST]
Other articles published on Mar 9, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+