For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചാമ്പ്യന്‍സ് ട്രോഫി: രോഹിത്തിന് വിട വാങ്ങല്‍ മല്‍സരം? സെമിയോടെ ഏകദിനം വിടും! ഈ കാരണം

ദുബായ്: ചാംപ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരായ സെമി ഫൈനല്‍ പോരാട്ടം ഇന്ത്യയുടെ ചില താരങ്ങളെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഒരുപക്ഷെ ഈ ഫോര്‍മാറ്റില്‍ ഇവരുടെ ഭാവി തീരുമാനിക്കുന്നതും ഈ മല്‍സരമായിരിക്കും. സെമിയില്‍ ഓസീസിനോടു തോറ്റ് ടൂര്‍ണമെന്റില്‍ നിന്നും ഇന്ത്യ പുറത്തായാല്‍ ചില താരങ്ങളെ പിന്നീടൊരിക്കലും ഈ ഫോര്‍മാറ്റില്‍ ദേശീയ ടീമില്‍ കണ്ടെന്നു വരില്ല.

അക്കൂട്ടത്തില്‍ ഏറ്റവും മുന്നിലുള്ളയാള്‍ ക്യാപ്റ്റനും വെറ്ററന്‍ സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മയാണ്. ഇന്ത്യക്കു വേണ്ടി ഏകദിനത്തില്‍ ഹിറ്റ്മാന്‍ കളിക്കുന്ന അവസാന മല്‍സരമായി ഇതു മാറിയേക്കും. ഇതിനു പിന്നില്‍ ചില കാരണങ്ങള്‍ കൂടിയുണ്ട്. ഇവ എന്തൊക്കെയാണെന്നു നമുക്കു നോക്കാം.

ROHIT SHARMA

രോഹിത്തിന്റെ ഫോം

അന്താരാഷ്ട്ര ക്രിക്കറ്റില്‍ കഴിഞ്ഞ ആറു മാസത്തോളമായി അത്ര മികച്ച ഫോമിലൂടെയല്ല രോഹിത് ശര്‍മ കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നത്. കളിച്ച ഭൂരിഭാഗം ഇന്നിങ്‌സുകളിലും ബാറ്റിങില്‍ അദ്ദേഹം ഫ്‌ളോപ്പായി മാറിയിന്നു. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പ് വിജയത്തിനു ശേഷം ഈ ഫോര്‍മാറ്റിനോടു രോഹിത് ഗുഡ്‌ബൈ പറഞ്ഞു കഴിഞ്ഞു. നിലവില്‍ ഏകദിനം, ടെസ്റ്റ് എന്നിവയില്‍ മാത്രമേ അദ്ദേഹം ടീമിന്റെ ഭാഗമായിട്ടുള്ളൂ.

ഫോം മാത്രമല്ല, പ്രായവും രോഹിത്തിന് ഇപ്പോള്‍ വില്ലനായിരിക്കുകയാണ്. 38ാം വയസ്സിലേക്കു കടക്കാനൊരുങ്ങുന്ന അദ്ദേഹത്തിന്റ ഫിറ്റ്‌നസ് നിലവാരവും മോശമാണ്. ടീമില്‍ തന്റെ സമപ്രായക്കാരായ വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവരുമായി താരതമ്യം ചെയ്യുമ്പോള്‍ രോഹിത്തിന്റെ ഫിറ്റ്‌നസ് അവരേക്കാള്‍ ഏറെ പിറകിലുമാണ്.

ഈ ചാംപ്യന്‍സ് ട്രോഫി രോഹിത്തിന്റെ അവസാനത്തെ ഐസിസി വൈറ്റ് ബോള്‍ ടൂര്‍ണമെന്റായേക്കുമെന്നു നേരത്തേ തന്നെ സൂചനകളുണ്ടായിരുന്നു. ഈ ടൂര്‍ണമെന്റിനു ശേഷം അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ച് നിര്‍ണായക തീരുമാനമാനമെടുക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്.

സെമിയില്‍ തോറ്റ് ഇന്ത്യക്കു നാട്ടിലേക്കു മടങ്ങേണ്ടി വന്നാല്‍ രോഹിത്തിനെ ഏകദിന ടീമില്‍ നിന്നും ഒഴിവാക്കാനായിരിക്കും ബിസിസിഐയുടെ പ്ലാനെന്നാണ് സൂചനകള്‍. അദ്ദേഹത്തിനു പകരം ഓപ്പണിങ് റോള്‍ ഏറ്റെടുക്കാന്‍ യുവ അഗ്രസീവ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ തയ്യാറായി നില്‍ക്കുകയാണ്.

അതിനാല്‍ രോഹിത്തിനോടു വഴി മാറിക്കൊടുക്കാന്‍ ബിസിസിഐ തന്നെ ആവശ്യപ്പെട്ടേക്കുമെന്നാണ് വിവരം. അദ്ദേഹത്തിനു പകരം ഏകദിനത്തില്‍ പുതിയ നായകനായി വന്നേക്കുക യുവ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലായിരിക്കും. ഇതിന്റെ ആദ്യ പടിയായിട്ടാണ് ചാംപ്യന്‍സ് ട്രോഫിയില്‍ അദ്ദേഹത്തിനു വൈസ് ക്യാപ്റ്റന്‍സി നല്‍കിയിരിക്കുന്നത്.

ക്യാപ്റ്റന്‍സിയിലും പതറി

ചാംപ്യന്‍സ് ട്രോഫിയില്‍ ഹാട്രിക്ക് വിജയവുമായി ഇന്ത്യന്‍ ടീമിനെ ഗ്രൂപ്പ് ജേതാക്കളായി സെമി ഫൈനലിലെത്താന്‍ കഴിഞ്ഞെങ്കിലും സമീപകാലത്തു ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മയുടെ പ്രകടനം അത്ര മികച്ചതല്ല. നാട്ടിലും വിദേശത്തുമെല്ലാം അദ്ദേഹത്തിനു കീഴില്‍ ടീമിലു ചില തിരിച്ചടികള്‍ നേരിട്ടു.

ROHIT SHARMA

കഴിഞ്ഞ വര്‍ഷമവസാനത്തോടെ ന്യൂസിലാന്‍ഡുമായി നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പയില്‍ ഇന്ത്യ 0-3നു തൂത്തൂവാരപ്പെട്ടത് ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിന്റെ കരിയറിലെ ഏറ്റവും വലിയ നാണക്കേടായി മാറി. ടെസ്റ്റ് ചരിത്രത്തില്‍ ആദ്യമായിട്ടാണ് നാട്ടില്‍ ഒരു പരമ്പരയിലെ എല്ലാ കളിയിലും ഇന്ത്യ പരാജയമേറ്റു വാങ്ങിയത്. മാതമല്ല, 12 വര്‍ഷങ്ങള്‍ക്കു ശേഷമാണ് നാട്ടില്‍ ഒരു ടെസ്റ്റ് പരമ്പര ഇന്ത്യ കൈവിടുകയും ചെയ്തത്.

അതിനു പിന്നാലെ ഓസ്‌ട്രേലിയയുമായുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലും ഇന്ത്യക്കു പരാജയം നേരിട്ടതോടെ രോഹിത്തിന്റെ ക്യാപ്റ്റന്‍സിക്കെതിരേ ചോദ്യങ്ങളുമുയര്‍ന്നു. ഈ പരമ്പരയിലേറ്റ പരാജയം കാരണം ഡബ്ല്യുടിസി ഫൈനലിലേക്കുള്ള യോഗ്യതയും ഇന്ത്യക്കു നഷ്ടമായിരുന്നു.

ഇവയ്ക്കു ശേഷമാണ് ചാംപ്യന്‍സ് ട്രോഫിയില്‍ രോഹിത്തിനു വീണ്ടുമൊരു അവസരം ലഭിച്ചിരിക്കുന്നത്. ഒരിക്കല്‍ക്കൂടി കിരീടം നേടാന്‍ സാധിക്താതെ പോയാല്‍ അദ്ദേഹത്തിനു നായകസ്ഥാനത്തു തുടരുക അസാധ്യം തന്നെയായിരിക്കും.

Story first published: Tuesday, March 4, 2025, 10:51 [IST]
Other articles published on Mar 4, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+