Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ കപ്പടിച്ചിട്ടും രോഹിത് ഫാന്‍സ് ഹാപ്പിയല്ല! കാരണം ശ്രേയസ്; വിമര്‍ശനം

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ കിരീടത്തിലേക്കെത്തിയിരിക്കുകയാണ്. ഫൈനലില്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചാണ് ഇന്ത്യയുടെ കിരീട്ട നേട്ടം. നാല് വിക്കറ്റിനാണ് രോഹിത് ശര്‍മയും സംഘവും കിവീസിനെ തകര്‍ത്തുവിട്ടത്. ഇന്ത്യയുടെ ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ മികവ് കാട്ടിയ മത്സരത്തില്‍ ആവേശജയമാണ് നീലപ്പട നേടിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് ഏഴ് വിക്കറ്റിന് 251 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ ആറ് പന്ത് ബാക്കിയാക്കി നാല് വിക്കറ്റിന്റെ ജയം നേടിയെടുക്കുകയായിരുന്നു.

രോഹിത് ശര്‍മ 76 റണ്‍സോടെ ടോപ് സ്‌കോററായി. കളിയിലെ താരമായതും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ്. ക്യാപ്റ്റന്‍സികൊണ്ട് മികവ് കാട്ടിയതും ബാറ്റുകൊണ്ട് മുന്നില്‍ നിന്ന് നയിച്ചതുമെല്ലാം രോഹിത്തിനെ കളിയിലെ താരമാക്കി മാറ്റി. രോഹിത് ശര്‍മക്ക് കീഴില്‍ ഇന്ത്യ നേടുന്ന രണ്ടാമത്തെ ഐസിസി കിരീടമാണിത്. ടി20 ലോകകപ്പ് കിരീട നേട്ടത്തിന് പിന്നാലെയാണ് ഇപ്പോള്‍ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയും അലമാരയിലെത്തിച്ചിരിക്കുന്നത്.

ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി നേടിയതിന് പിന്നാലെ ഏറ്റവും കൈയടി നേടുന്നത് നായകന്‍ രോഹിത് ശര്‍മയാണ്. എന്നാല്‍ രോഹിത് ശര്‍മയുടെ ആരാധകര്‍ ഹാപ്പിയല്ല. ശ്രേയസ് അയ്യര്‍ക്കെതിരേ വിമര്‍ശനം ഉയര്‍ത്തുകയാണ് ഒരു വിഭാഗം രോഹിത് ആരാധകര്‍. ഇതിന്റെ കാരണം അറിയാം.

രോഹിത്തിന് സെഞ്ച്വറി നഷ്ടമാക്കിയത് ശ്രേയസ്

രോഹിത് ശര്‍മക്ക് ഫൈനലില്‍ സെഞ്ച്വറി നേടാന്‍ സാധിക്കാതെ പോയതിന് കാരണം ശ്രേയസാണെന്നാണ് ഒരു വിഭാഗം ആരാധകര്‍ ആരോപിക്കുന്നത്. വിരാട് കോലി പുറത്തായതിന് പിന്നാലെ ക്രീസിലേക്കെത്തിയ ശ്രേയസ് അയ്യര്‍ ആദ്യ സമയത്ത് സിംഗിളുകളെടുക്കാന്‍ പോലും പ്രയാസപ്പെട്ടു. തുടക്കത്തിലേ ഒരു ബൗണ്ടറി നേടിയെങ്കിലും പിന്നീട് തുടര്‍ച്ചയായി താരം ഡോട്ട്‌ബോളുകള്‍ നിരവധി വരുത്തി. സ്‌ട്രൈക്ക് മൈറാന്‍ ശ്രേയസിന് സാധിക്കാതെ വന്നു.

india cricket

ഇതോടെ നോണ്‍സ്‌ട്രൈക്കില്‍ രോഹിത്തും സമ്മര്‍ദ്ദത്തിലായി. ശ്രേയസ് മെയ്ഡന്‍ ഓവറാക്കിയതോടെ രോഹിത്തിന്റെ സമ്മര്‍ദ്ദം ഇരട്ടിച്ചു. വലിയ ഷോട്ട് കളിക്കാതെ ഏറെ നേരം മുന്നോട്ട് പോകാന്‍ രോഹിത് ശ്രമിച്ചു. എന്നാല്‍ ശ്രേയസ് റണ്‍സ് കണ്ടെത്താന്‍ പ്രയാസപ്പെട്ടതോടെ വലിയ ഷോട്ടിന് ക്രീസില്‍ നിന്ന് കയറി കളിക്കുകയായിരുന്നു. ഇതോടെ സ്റ്റംപ് ചെയ്ത് പുറത്താക്കപ്പെട്ടു. 83 പന്ത് നേരിട്ട് ഏഴ് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 76 റണ്‍സാണ് രോഹിത് ശര്‍ നേടിയത്.

സെഞ്ച്വറി ഉറപ്പിച്ചാണ് രോഹിത് കളിച്ചത്. മനോഹരമായ ടൈമിങ്ങോടെ കളിക്കാനും രോഹിത്തിന് സാധിച്ചിരുന്നു. എന്നാല്‍ ശ്രേയസ് സൃഷ്ടിച്ച സമ്മര്‍ദ്ദമാണ് രോഹിത്തിന് സെഞ്ച്വറി നഷ്ടമാവാന്‍ കാരണമെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്.

ശ്രേയസ് അയ്യര്‍ നിര്‍ണ്ണായക പ്രകടനം നടത്തി

ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ റണ്‍വേട്ടക്കാരില്‍ ഒന്നാമനാണ് ശ്രേയസ് അയ്യര്‍. ഇന്ത്യയെ കിരീടത്തിലേക്കെത്തിക്കുന്നതില്‍ ശ്രേയസിന്റെ പ്രകടനം വളരെ നിര്‍ണ്ണായകമായിരുന്നുവെന്ന് പറയാം. നാലാം നമ്പറില്‍ ബാറ്റ് ചെയ്ത ശ്രേയസ് സ്ഥിരതയോടെ തന്നെ കളിച്ചു. റണ്‍വേട്ടക്കാരില്‍ ശ്രേയസ് രണ്ടാം സ്ഥാനക്കാരനുമായി. അഞ്ച് ഇന്നിങ്‌സില്‍ നിന്ന് 243 റണ്‍സാണ് ശ്രേയസ് നേടിയത്. രണ്ട് അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. 263 റണ്‍സ് നേടിയ രചിന്‍ രവീന്ദ്രയാണ് റണ്‍വേട്ടക്കാരില്‍ ഒന്നാമനായത്.

ഫൈനലിലും മോശമല്ലാത്ത പ്രകടനത്തോടെ നെടുന്തൂണാവാന്‍ ശ്രേയസിന് സാധിച്ചു. പതിയെ തുടങ്ങി പിന്നീട് താളം കണ്ടെത്തിയ ശ്രേയസ് 62 പന്തില്‍ രണ്ട് ഫോറും സിക്‌സുമടക്കം 48 റണ്‍സ് നേടിയാണ് മടങ്ങിയത്. സമ്മര്‍ദ്ദ സാഹചര്യത്തിലെ വളരെ നിര്‍ണ്ണായക പ്രകടനമാണ് ശ്രേയസ് കാഴ്ചവെച്ചതെന്ന് പറയാം. ഏറെക്കാലമായി ഇന്ത്യന്‍ ടീമിന് പുറത്തായിരുന്നു ശ്രേയസ്. എന്നാല്‍ ഗൗതം ഗംഭീര്‍ ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് ശ്രേയസിനെ ടീമിലേക്ക് വിളിക്കുകയായിരുന്നു. ഇത് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായകമായി എന്ന് തന്നെ പറയാം.

Story first published: Monday, March 10, 2025, 11:39 [IST]
Other articles published on Mar 10, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+