Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ട്രോഫി: ഇതെന്ത് ന്യായം, ഹീറോയിട്ടും രോഹിത് പുറത്തോ? ഐസിസിക്കെതിരേ ആരാധകര്‍

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ കിരീടം നേടിയിരിക്കുകയാണ്. ആവേശ ഫൈനലില്‍ ന്യൂസീലന്‍ഡിന് നാല് വിക്കറ്റിനാണ് രോഹിത് ശര്‍മയും സംഘവും തോല്‍പ്പിച്ചത്. ഒരോവര്‍ ബാക്കി നിര്‍ത്തി ന്യൂസീലന്‍ഡ് മുന്നോട്ടുവെച്ച 252 റണ്‍സ് വിജയലക്ഷ്യത്തെ ഇന്ത്യ മറികടക്കുകയായിരുന്നു. ഫൈനലില്‍ 76 റണ്‍സോടെ ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ച നായകന്‍ രോഹിത് ശര്‍മയാണ് കളിയിലെ താരമായത്. ശ്രേയസ് അയ്യര്‍ 48 റണ്‍സുമായി തിളങ്ങി.

ഇന്ത്യയുടെ സ്പിന്‍ ബൗളര്‍മാരുടെ പ്രകടനമാണ് ഇന്ത്യയെ കപ്പിലേക്കെത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. നായകനെന്ന നിലയില്‍ രോഹിത് ശര്‍മ വലിയ കൈയടികള്‍ അര്‍ഹിക്കുന്നു. നിര്‍ണ്ണായക സമയത്ത് ടീമിനെ മുന്നില്‍ നിന്ന് നയിക്കാനും കപ്പിലേക്കെത്തിക്കാനും രോഹിത്തിനായി. നായകനെന്ന നിലയില്‍ രോഹിത് ശര്‍മ നേടുന്ന രണ്ടാമത്തെ ഐസിസി ട്രോഫിയാണിത്. അവസാന ടി20 ലോകകപ്പും ഇന്ത്യക്കായി അലമാരയിലെത്തിക്കാന്‍ രോഹിത്തിനായിരുന്നു.

എന്നാല്‍ ഇന്ത്യയെ കിരീടത്തിലേക്കെത്തിച്ചിട്ടും ഐസിസി രോഹിത്തിനോട് നീതി കാട്ടിയില്ലെന്നും തഴഞ്ഞുവെന്നും ആരോപിച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകര്‍. ഐസിസി ചാമ്പ്യന്‍സ് ട്രോഫി 2025ന്റെ മികച്ച പ്ലേയിങ് 11 തിരഞ്ഞെടുത്തപ്പോള്‍ രോഹിത്തിനെ പരിഗണിക്കാതിരുന്നതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.

കപ്പ് നേടിയിട്ടും മികച്ച പ്ലേയിങ് 11ലില്ല

ക്യാപ്റ്റനെന്ന നിലയില്‍ ഇന്ത്യയെ കിരീടത്തിലേക്കെത്തിച്ചത് രോഹിത്താണ്. ഫൈനലില്‍ ഇന്ത്യയോട് തോറ്റ ന്യൂസീലന്‍ഡ് ടീം ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറെയാണ് ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫിയുടെ മികച്ച പ്ലേയിങ് 11ന്റെ നായകനാക്കിയിരിക്കുന്നത്. ഇതെന്ത് ന്യായമായണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഒരു മത്സരം പോലും തോല്‍ക്കാതെയാണ് രോഹിത് ഇന്ത്യയെ കിരീടത്തിലേക്കെത്തിച്ചത്. വലിയ സ്‌കോറിലേക്കുയര്‍ന്നത് ഫൈനലില്‍ മാത്രമാണ്.

എന്നാല്‍ മറ്റ് മത്സരങ്ങളില്‍ മികച്ച തുടക്കം തന്നെ നല്‍കാന്‍ രോഹിത്തിനായിരുന്നു. പവര്‍പ്ലേയില്‍ അതിവേഗം റണ്‍സുയര്‍ത്തേണ്ട ഉത്തരവാദിത്തം ഭംഗിയായിത്തന്നെ ചെയ്യാന്‍ രോഹിത്തിന് സാധിച്ചുവെന്ന് പറയാം. കൂടാതെ ബൗളര്‍മാരെ നന്നായി ഉപയോഗിച്ച് ഇന്ത്യക്ക് വിജയങ്ങള്‍ നേടിക്കൊടുക്കാനും രോഹിത്തിനായി. ക്യാപ്റ്റനെന്ന നിലയില്‍ അതി ഗംഭീര പ്രകടനം നടത്തുകയും ബാറ്റിങ്ങില്‍ തരക്കേടില്ലാത്ത പ്രകടനം നടത്തുകയും ചെയ്ത രോഹിത്തിനെ തഴഞ്ഞത് ശരിയായില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

ആറ് ഇന്ത്യക്കാരെ ഉള്‍പ്പെടുത്തി

ഇത്തവണത്തെ മികച്ച പ്ലേയിങ് 11ല്‍ ആറ് ഇന്ത്യക്കാരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫൈനലില്‍ ഫ്‌ളോപ്പായെങ്കിലും വിരാട് കോലിക്ക് ഈ ടീമില്‍ സ്ഥാനമുണ്ട്. പാകിസ്താനെതിരേ സെഞ്ച്വറി പ്രകടനം നടത്തിയ കോലി ഓസ്‌ട്രേലിയക്കെതിരായ സെമിയില്‍ നിര്‍ണ്ണായക ഫിഫ്റ്റിയോടെ ഇന്ത്യയുടെ വിജയത്തില്‍ സുപ്രധാന പങ്കുവഹിച്ചു. ഈ പ്രകടന മികവാണ് അദ്ദേഹത്തിന് സ്ഥാനം നേടിക്കൊടുത്തത്. ഫീല്‍ഡിങ്ങിലും കോലി കസറി.

rohit sharma

ശ്രേയസ് അയ്യര്‍ ഇത്തവണത്തെ റണ്‍വേട്ടക്കാരില്‍ രണ്ടാമനാണ്. മധ്യനിരയിലെ ഇന്ത്യയുടെ നട്ടെല്ലായി മാറിയ ശ്രേയസ് ഫൈനലിലും ശോഭിച്ചു. കെ എല്‍ രാഹുലിനെ ആറാം നമ്പറിലേക്ക് മാറ്റിയപ്പോള്‍ ആശങ്കകളേറെയായിരുന്നു. എന്നാല്‍ കൈയടി നേടുന്ന പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിനായി. ഇന്ത്യയുടെ കിരീട നേട്ടത്തില്‍ നിര്‍ണ്ണായക പങ്ക് രാഹുലിനുണ്ട്. മുഹമ്മദ് ഷമി ബംഗ്ലാദേശിനെതിരായ അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ തരക്കേടില്ലാത്ത പ്രകടനമാണ് പുറത്തെടുത്തത്.

അക്ഷര്‍ പട്ടേലിന്റെ ഓള്‍റൗണ്ട് മികവ് ഇന്ത്യയുടെ കിരീടത്തില്‍ സുപ്രധാന പങ്കാണ് വഹിച്ചത്. അഞ്ചാം നമ്പറില്‍ കസറാന്‍ അക്ഷറിന് സാധിച്ചു. വരുണ്‍ ചക്രവര്‍ത്തി ന്യൂസീലന്‍ഡിനെതിരേ അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ നടത്തി. ഇത്തവണത്തെ ഇന്ത്യയുടെ വജ്രായുധമായിരുന്നു വരുണെന്ന് പറയാം.

ചാമ്പ്യന്‍സ് ട്രോഫി ബെസ്റ്റ് 11

രചിന്‍ രവീന്ദ്ര, ഇബ്രാഹിം സദ്രാന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഗ്ലെന്‍ ഫിലിപ്‌സ്, അസ്മത്തുല്ല ഒമര്‍സായി, മിച്ചല്‍ സാന്റ് നര്‍ (c), മുഹമ്മദ് ഷമി, മാറ്റ് ഹെന്‍ റി, വരുണ്‍ ചക്രവര്‍ത്തി, അക്ഷര്‍ പട്ടേല്‍.

Story first published: Tuesday, March 11, 2025, 12:36 [IST]
Other articles published on Mar 11, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+