Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ട്രോഫി: കപ്പ് നേടി, എന്നിട്ടും എന്തുകൊണ്ട് രോഹിത് വിരമിച്ചില്ല? കാരണം ആ റെക്കോഡ്

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടിരിക്കുകയാണ്. നാല് വിക്കറ്റിനാണ് ഇന്ത്യ കപ്പ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് ഏഴ് വിക്കറ്റിന് 251 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ ആറ് പന്തും നാല് വിക്കറ്റും ബാക്കി നിര്‍ത്തി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. രോഹിത് ശര്‍മയുടെ (76) അര്‍ധ സെഞ്ച്വറിയും ശ്രേയസ് അയ്യരുടേയും (48) കെ എല്‍ രാഹുലിന്റേയും (34*) ബാറ്റിങ് പ്രകടനങ്ങളും സ്പിന്നര്‍മാരുടെ മിന്നും ബൗളിങ്ങുമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്.

ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി നേടിയതിന് പിന്നാലെ ചില സുപ്രധാന താരങ്ങളുടെ പടിയിറക്കം പ്രതീക്ഷിച്ചിരുന്നു. ഇതില്‍ നായകന്‍ രോഹിത് ശര്‍മയും ഉള്‍പ്പെടും. കപ്പ് നേടിയതിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചതെങ്കിലും രോഹിത് ഇപ്പോള്‍ വിരമിക്കില്ലെന്ന് വ്യക്തമാക്കുകയാണ്. ഇതോടെ രോഹിത് അടുത്ത ലോകകപ്പിനായുള്ള തയ്യാറെടുപ്പിലാണോയെന്ന ചോദ്യമാണ് സജീവമായി ഉയരുന്നത്. എന്നാല്‍ രോഹിത് ശര്‍മക്ക് അടുത്ത ഏകദിന ലോകകപ്പ് നടക്കുമ്പോഴേക്കും പ്രായം 40 ആകും.

അതുവരെ ഇതേ ഫോമില്‍ തുടരുകയെന്ന് എളുപ്പമുള്ള കാര്യമില്ല. പിന്നെ എന്തുകൊണ്ടാണ് രോഹിത് വിരമിക്കാത്തതെന്നതാണ് ചോദ്യം. ഇതിന് ഉത്തരം രോഹിത് കാത്തിരിക്കുന്ന ലോക റെക്കോഡ് നേടാനാണെന്ന് പറയാം. ഇത് എന്താണെന്ന് പരിശോധിക്കാം.

ഏകദിനത്തില്‍ കൂടുതല്‍ സിക്‌സര്‍ റെക്കോഡ്

ഏകദിനത്തില്‍ കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമെന്ന റെക്കോഡിലേക്കെത്താനാണ് രോഹിത് ശര്‍മ കാത്തിരിക്കുന്നത്. നിലവില്‍ പാകിസ്താന്‍ മുന്‍ നായകനും സൂപ്പര്‍ താരവുമായ ഷാഹിദ് അഫ്രീദിയുടെ പേരിലാണ് ഈ റെക്കോഡ്. 351 സിക്‌സുകളാണ് അദ്ദേഹം നേടിയത്. രണ്ടാം സ്ഥാനത്തുള്ള രോഹിത് നേടിയത് 344 സിക്‌സുകളാണ്. ചാമ്പ്യന്‍സ് ട്രോഫിയിലൂടെ അഫ്രീദിയുടെ റെക്കോഡ് തകര്‍ക്കാന്‍ രോഹിത് ശര്‍മക്ക് സാധിച്ചില്ല. അതുകൊണ്ടാണ് രോഹിത് വിരമിക്കാതെ കാത്തിരിക്കുന്നത്.

india cricket

ഈ റെക്കോഡ് നേടിയെടുത്താല്‍ രോഹിത് വിരമിക്കുമെന്നുറപ്പാണ്. രോഹിത് ഏകദിനത്തില്‍ മികച്ച റെക്കോഡുള്ള താരമാണ്. പല വമ്പന്‍ സിക്‌സര്‍ റെക്കോഡുകളും രോഹിത്തിന്റെ പേരിലുണ്ട്. എന്നാല്‍ ഏകദിനത്തിലെ സിക്‌സര്‍ വേട്ടക്കാരില്‍ ഒന്നാമനാവാന്‍ രോഹിത് ആഗ്രഹിക്കുന്നു. അടുത്ത ഏകദിന ലോകകപ്പ് രോഹിത് കളിക്കില്ലെന്ന് ഉറപ്പാണ്. എന്നിട്ടും അദ്ദേഹം ടീമില്‍ തുടരാന്‍ കാരണം ഈ സിക്‌സര്‍ റെക്കോഡിനായുള്ള കാത്തിരിപ്പാണെന്ന് പറയാം.

ഇന്ത്യയുടെ ഇതിഹാസ നായകന്‍

ഇന്ത്യക്ക് എംഎസ് ധോണിയുടെ പേരിനൊപ്പം ചേര്‍ത്തുപിടിക്കാവുന്ന നായകനായി രോഹിത് ശര്‍മ മാറിയിരിക്കുകയാണ്. രണ്ടാമത്തെ ഐസിസി ട്രോഫിയാണ് നായകനെന്ന നിലയില്‍ രോഹിത് നേടിയിരിക്കുന്നത്. എംഎസ് ധോണി മൂന്ന് ഐസിസി കിരീടങ്ങള്‍ നേടിക്കൊടുത്തു. എന്നാല്‍ ധോണി ദീര്‍ഘ കാലത്തെ ക്യാപ്റ്റനായുള്ള കരിയറിലൂടെയാണ് ഈ നേട്ടങ്ങളിലേക്കെത്തിയത്. എന്നാല്‍ രോഹിത് ശര്‍മ നായകനായി കുറച്ച് വര്‍ഷങ്ങള്‍ക്കൊണ്ട് തന്നെ രണ്ട് ഐസിസി ട്രോഫി നേടി.

ഫൈനലിലടക്കം ഇന്ത്യയെ മുന്നില്‍ നിന്ന് നയിക്കാന്‍ രോഹിത് ശര്‍മക്കായി. ബുദ്ധിപൂര്‍വ്വമായ ക്യാപ്റ്റന്‍സി നീക്കങ്ങള്‍ക്കൊണ്ട് കൈയടി നേടാന്‍ രോഹിത്തിനായി. ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ ഫൈനലിന്റെ സമ്മര്‍ദ്ദമില്ലാതെ പതിവ് വെടിക്കെട്ട് തുടരാന്‍ രോഹിത്തിനായി. 83 പന്ത് നേരിട്ട് ഏഴ് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 76 റണ്‍സാണ് രോഹിത് നേടിയത്. ടി20യില്‍ നിന്ന് വിരമിച്ച രോഹിത്തിന്റെ ടെസ്റ്റിലെ പ്രകടനവും സമീപകാലത്തായി മോശമാണ്. എന്നാല്‍ ഏകദിനത്തില്‍ ഇപ്പോഴും താരം പുലിയാണെന്ന് നിസംശയം പറയാം.

ജഡേജയും വിരമിക്കല്‍ പ്രഖ്യാപിച്ചില്ല

ടി20 ലോകകപ്പ് നേടിയപ്പോള്‍ രോഹിത് ശര്‍മക്കും വിരാട് കോലിക്കുമൊപ്പം ടി20യില്‍ നിന്ന് രവീന്ദ്ര ജഡേജയും വിരമിച്ചിരുന്നു. ഇത്തവണ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി നേടിയപ്പോള്‍ ജഡേജയും വിരമിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ജഡേജയും കളി തുടരാനാണ് തീരുമാനിച്ചത്. ബൗണ്ടറിയിലൂടെ ഇന്ത്യയുടെ വിജയ റണ്‍സ് നേടിയത് ജഡേജയാണ്. ഇനിയും കളി തുടരുമെന്നാണ് ജഡേജ വ്യക്തമാക്കിയത്.

Story first published: Monday, March 10, 2025, 6:30 [IST]
Other articles published on Mar 10, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+