Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ട്രോഫി: റിഷഭ് കട്ട കലിപ്പില്‍! പരിശീലനത്തിന് ഇറങ്ങിയില്ല; ഗംഭീറുമായി ഉടക്കില്‍?

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ നിര്‍ണ്ണായക പോരാട്ടത്തില്‍ ഇന്ത്യ നാളെ പാകിസ്താനെ നേരിടുകയാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ തകര്‍ത്തപ്പോള്‍ പാകിസ്താന്‍ ന്യൂസീലന്‍ഡിനോട് തോറ്റ ക്ഷീണത്തിലാണ് വരുന്നത്. ഇന്ത്യക്കെതിരേ ദുബായില്‍ മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന ടീമാണ് പാകിസ്താന്‍. രണ്ട് തവണ ഇന്ത്യയെ ദുബായില്‍ മുട്ടുകുത്തിച്ച ആത്മവിശ്വാസം പാകിസ്താനുണ്ട്.

അതുകൊണ്ടുതന്നെ ഏറ്റവും മികച്ച പ്ലേയിങ് 11 കളത്തിലിറക്കി പാകിസ്താനെ വിറപ്പിക്കാനാവും ഇന്ത്യ ശ്രമിക്കുക. ഇത്തവണ പാകിസ്താനില്‍ കളിക്കാന്‍ തയ്യാറാവാത്തതോടെ ഇന്ത്യയെ എങ്ങനെയും തോല്‍പ്പിച്ച് പകരം വീട്ടാനാവും പാക് പട ആഗ്രഹിക്കുക. സൂപ്പര്‍ പോരിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമില്‍ നിന്ന് പ്രതീക്ഷ നല്‍കാത്ത ചില റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇന്ത്യയുടെ സൂപ്പര്‍ വിക്കറ്റ് കീപ്പറായ റിഷഭ് പന്ത് പാകിസ്താനായ മത്സരത്തിന് മുമ്പ് പരിശീലനത്തിന് ഇറങ്ങാത്തതാണ് വലിയ ചര്‍ച്ചയാവുന്നത്.

ഇന്ത്യന്‍ ടീമിന്റെ പരിശീലന സെക്ഷനില്‍ റിഷഭ് ഉണ്ടായിരുന്നില്ല. ഇതോടെ റിഷഭ് പന്തും ഗൗതം ഗംഭീറും തമ്മിലുള്ള ഭിന്നത വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഗംഭീര്‍ അവസരം നല്‍കാത്തതിലെ അതൃപ്തി റിഷഭിനുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

ഗംഭീറിന്റെ നിലപാടിനോടുള്ള ദേഷ്യമോ?

ഗൗതം ഗംഭീര്‍ പരിശീലനകനായി വരുന്നതിന് മുമ്പ് വരെ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തായിരുന്നു. മൂന്ന് ഫോര്‍മാറ്റിലും റിഷഭിനായിരുന്നു മുഖ്യ പരിഗണന. എന്നാല്‍ ഗംഭീര്‍ എത്തിയതോടെ റിഷഭിന്റെ ഈ ആധിപത്യം പൊളിച്ചെഴുതി. ടി20യില്‍ സഞ്ജു സാംസണെ വിക്കറ്റ് കീപ്പറാക്കിയ ഗംഭീര്‍ ഏകദിനത്തില്‍ കെ എല്‍ രാഹുലിനാണ് ഒന്നാം നമ്പര്‍ കീപ്പര്‍ സ്ഥാനം നല്‍കിയത്. ഇതോടെ റിഷഭ് പന്ത് ടെസ്റ്റിലേക്ക് മാത്രമായി ഒതുങ്ങി.

rishabh pant

ഇതില്‍ റിഷഭിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു. അവസരം നല്‍കാത്തതിന്റെ പേരില്‍ റിഷഭ് ഗംഭീറുമായി വാക്കുതര്‍ക്കം ഉണ്ടായെന്ന് പിടി ഐ അടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ റിഷഭ് പരിശീലനത്തിന് ഇറങ്ങാതെ വന്നതോടെ ഗംഭീറുമായുള്ള അഭിപ്രായ ഭിന്നതയാണ് കാരണമെന്ന അഭ്യൂഹമാണ് പ്രചരിക്കുന്നത്. റിഷഭ് ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ താരങ്ങളിലൊരാളാണ്. അതുകൊണ്ടുതന്നെ താരത്തെ ബെഞ്ചിലിരുത്തുന്ന ഗംഭീറിന്റെ നിലപാടിനോട് കടുത്ത അതൃപ്തിയാണ് ആരാധകര്‍ക്കമുള്ളത്.

റിഷഭിന് പനിയാണെന്ന് ശുബ്മാന്‍ ഗില്‍

റിഷഭ് പന്ത് പരിശീലനത്തിന് ഇറങ്ങാത്തതിന് കാരണം ഗംഭീറുമായുള്ള അഭിപ്രായ ഭിന്നതയാണെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. എന്നാല്‍ റിഷഭിന് പനിയാണെന്ന് വ്യക്തമാക്കി ശുബ്മാന്‍ ഗില്‍ രംഗത്തെത്തി. ശക്തമായ വൈറല്‍ പനിയെത്തുടര്‍ന്ന് താരം വിശ്രമമെടുത്തതാണെന്നാണ് വൈസ് ക്യാപ്റ്റന്‍ കൂടിയായ ഗില്‍ പറഞ്ഞത്. എന്നാല്‍ നിലവിലെ സാഹചര്യം വിലയിരുത്തുമ്പോള്‍ റിഷഭിന് പനിയാണെന്നുള്ള വാര്‍ത്തകള്‍ തള്ളിക്കളയുകയാണ് ആരാധകര്‍.

റിഷഭ് പന്തിന് ഇന്ത്യയുടെ പ്ലേയിങ് 11 സ്ഥാനമില്ല. അതുകൊണ്ടുതന്നെ ഒഴിവാക്കിയതില്‍ അതൃപ്തിയുള്ള റിഷഭ് മാറി നില്‍ക്കാന്‍ തീരുമാനിച്ചതാണെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. റിഷഭ് എക്‌സ് ഫാക്ടര്‍ താരമാണ്. ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ ശേഷിയുള്ളവനാണ് റിഷഭ്. അതുകൊണ്ടുതന്നെ താരത്തെ എതിരാളികളും ഭയക്കുന്നു. എന്നാല്‍ റിഷഭിനെ വേണ്ടവിധം ഉപയോഗിക്കാത്ത ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ നീക്കം വലിയ അതൃപ്തിയുണ്ടാക്കുന്നതാണ്.

പ്ലേയിങ് 11 ഇന്ത്യ മാറ്റം വരുത്തുമോ?

പാകിസ്താനെതിരായ മത്സരത്തിനുള്ള ഇന്ത്യയുടെ പ്ലേയിങ് 11 ഇന്ത്യ മാറ്റം വരുത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. റിഷഭ് പന്ത് പരിശീലനത്തിന് ഇറങ്ങാത്തതോടെ കെ എല്‍ രാഹുല്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനം ഉറപ്പിച്ചു. കുല്‍ദീപ് യാദവിന് പകരം വരുണ്‍ ചക്രവര്‍ത്തിയെ ഇന്ത്യ കളിപ്പിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ദുബായില്‍ മികച്ച റെക്കോഡാണ് വരുണിനുള്ളത്. എന്നാല്‍ കുല്‍ദീപ് യാദവിന് പാകിസ്താനെതിരേ മികച്ച റെക്കോഡാണുള്ളത്. അതുകൊണ്ടുതന്നെ ഇന്ത്യ കുല്‍ദീപിനെ മാറ്റാന്‍ സാധ്യത കുറവാണെന്ന് തന്നെ പറയാം.

Story first published: Saturday, February 22, 2025, 20:39 [IST]
Other articles published on Feb 22, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+