For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചാമ്പ്യന്‍സ് ട്രോഫി: കിരീടം കാക്കാനിറങ്ങി, സെമി പോലുമില്ല!! പാക് ടീമിന് പാളിയതെവിടെ?

നിലവിലെ ചാംപ്യന്മാരെന്ന തലയെടുപ്പുമായി സ്വന്തം നാട്ടില്‍ ചാംപ്യന്‍സ് ട്രോഫി കളിക്കാനിറങ്ങിയ പാകിസ്താന്‍ ടീമിനു വലിയ ദുരന്തമാണ നേരിട്ടിരിക്കുന്നത്. കിരീടം നിലനിര്‍ത്താനായില്ലെന്നു മാത്രമല്ല, സെമി ഫൈനല്‍ പോലും കാണാതെ മുഹമ്മദ് റിസ്വാനും സംഘവും പുറത്തായിരിക്കുകയാണ്. ആദ്യ രണ്ടു കളിയും തോറ്റപ്പോള്‍ തന്നെ പാക് പട പുറത്താവലിന്റെ വക്കിലായിരുന്നു.

കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ബംഗ്ലാദേശിനെതിരേ ന്യൂസിലാന്‍ഡ് വിജയം ആഘോഷിച്ചതോടെ പാക് ടീമിന്റെ നേരിയ സെമി പ്രതീക്ഷയും പൂര്‍ണമായി അസ്തമിക്കുകയായിരുന്നു. ഗ്രൂപ്പില്‍ നിന്നും ഇന്ത്യക്കൊപ്പം ന്യൂസിലാന്‍ഡും സെമിയിലേക്കു യോഗ്യത നേടുകയും ചെയ്തു. എന്തുകൊണ്ടാണ് പാക് ടീമിനു സെമിയിലെത്താന്‍ കഴിയാതെ പോയത്. ഇതിന്റെ കാരണങ്ങളറിയാം.

RIZWAN IMAM

ആദ്യത്തെ കാരണം

ആധുനിക ക്രിക്കറ്റില്‍ ഒഴിച്ചുകൂടാനാവാത്ത ആക്രമണോത്സുകതയും അഗ്രസീവ് ബാറ്റിങ് സമീപനവും ഇല്ലാതെ പോയതാണ് പാകിസ്താന്‍ ടീമിനു തിരിച്ചടിയായ ആദ്യത്തെ കാര്യം. ടൂര്‍ണമെന്റില്‍ ഇതിനകം കളിച്ച രണ്ടു മല്‍സരങ്ങളിലും ഒട്ടും തീവ്രതയില്ലാത്ത ബാറ്റിങാണ് പാക് ടീം കാഴ്ചവച്ചതെന്നു നിസംശയം പറയാം. ന്യൂസിലാന്‍ഡുമായുള്ള ആദ്യ കളിയിലും പിന്നീട് ഇന്ത്യക്കെതിരേയുമെല്ലാം ഇതു കാണാമായിരുന്നു.

പ്രത്യേകിച്ചും മധ്യ ഓവറുകളില്‍ അമിത പ്രതിരോധത്തിലൂന്നിയുള്ള ബാറ്റിങാണ് പാക് ടീം കാഴ്ചവയ്ക്കുന്നത്. ഇതു അവരുടെ സ്‌കോറിങിനെ കാര്യമായി ബാധിക്കുകയും ചെയ്യുന്നുണ്ട്. ബാബര്‍ ആസവും ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാനുമെല്ലാം മധ്യ ഓവറുകളില്‍ ഒരുപാട് ബോളുകള്‍ പാഴാക്കുന്നത് മറ്റു ബാറ്റര്‍മാരെ സമ്മര്‍ദ്ദത്തിലാക്കുകയും പുറത്താവലിലേക്കു നയിക്കുകയും ചെയ്തിരുന്നു. കുറേക്കൂടി തീവ്രതയോടെ രണ്ടു മല്‍സരങ്ങളിലും പാക് ടീം ബാറ്റ് ചെയ്തിരുന്നെങ്കില്‍ ഒരുപക്ഷെ ഇവയുടെ വിധി മറ്റൊന്നാവുമായിരുന്നു.

പരിക്കു കാരണം സയീം അയൂബ് ടൂര്‍ണമെന്റിനു മുമ്പ് പിന്‍മാറിയപ്പോള്‍ പകരം ടീമിലേക്കു കൊണ്ടു വന്നത് ഫഖര്‍ സമാനെയാണ്. സയീമിനു ഏറ്റവും മികച്ച പകരക്കാരനും അദ്ദേഹം തന്നെയാണ്. പക്ഷെ ഫഖര്‍ പിന്നീട് പരിക്കേറ്റ് പിന്‍മാറിയപ്പോള്‍ ടീമിലെത്തിയ ഇമാമുള്‍ ഹഖിനെക്കുറിച്ച് ഇങ്ങനെ പറയാനും സാധിക്കില്ല.

രണ്ടാമത്തെ കാരണം

പാകിസ്താന്‍ ടീം വരുത്തിയ രണ്ടാമത്തെ പിഴവ് ടൂര്‍ണമെന്റിനായി സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ ഒരേയൊരു അംഗീകൃത സ്പിന്നറെ മാത്രമേ ഉള്‍പ്പെടുത്തിയുള്ളൂ എന്നതാണ്. അബ്രാര്‍ അഹമ്മദ് മാത്രമാണ് ടീമിലെ ഏക സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. നാട്ടിലെയും ദുബായിലെയും പിച്ചുകള്‍ സ്പിന്നര്‍മാരെ തുണയ്ക്കുന്നതാവുമെന്നു അറിമായിരുന്നിട്ടും ടീം സെലക്ഷനില്‍ അവര്‍ക്കു ഇത്തരമൊരു പിഴവ് സംഭവിച്ചത് ആശ്ചര്യകരമാണ്.

ചാമ്പ്യന്‍സ് ട്രോഫി: രോഹിത്തടക്കം 2 പേര്‍ പുറത്ത്!! ഗില്‍ നയിക്കും, കിവീസിനെതിരായ ഇന്ത്യന്‍ 11

ചാംപ്യന്‍സ് ട്രോഫി പോലെയുള്ള വലിയ ടൂര്‍ണമെന്റുകളില്‍ രണ്ടോ, മൂന്നോ മുന്‍നിര സ്പിന്നര്‍മാര്‍ ഏതൊരു ടീമിലും ആവശ്യമാണ്. അബ്രാറിനൊപ്പം പാര്‍ട്ട് ടൈം ബൗളര്‍മാരായ സല്‍മാന്‍ അലി ആഗ, ഖുശ്ദില്‍ ഷാ എന്നിവരെയാണ് സ്പിന്‍ ബൗളിങില്‍ അവര്‍ പരീക്ഷിച്ചത്.

PAKISTAN TEAM

പക്ഷെ സല്‍മാന്‍, ഖുശ്ദില്‍ എന്നിവരില്‍ നിന്നും ടീമിനു ബൗളിങില്‍ കാര്യമായൊന്നും പ്രതീക്ഷിക്കാനാവില്ല. വിക്കറ്റെടുക്കാന്‍ ശേഷിയുള്ള ഏക സ്പിന്നര്‍ അബ്രാറാണ്. മുന്‍ സ്പിന്നര്‍ ഷദാബ് ഖാനെ തീര്‍ച്ചയായും ടൂര്‍ണമെന്റില്‍ ഉള്‍പ്പെടുത്തേണ്ടതായിരുന്നു. പക്ഷെ അദ്ദേഹത്തെ തഴഞ്ഞ പാക് ടീം പകരം സീം ബൗളിങ് ഓള്‍റൗണ്ടര്‍ ഫഹീം അഷ്‌റഫിനെയാണ് ഉള്‍പ്പെടുത്തിയത്.

മൂന്നാമത്തെ കാരണം

പാകിസ്താന്‍ ടീമിനു അടിതെറ്റാനുള്ള മൂന്നാമത്തെ കാരണം അവരുടെ ക്രിക്കറ്റ് സംവിധാനത്തിലുള്ള പാളിച്ചകള്‍ തന്നെയാണ്. സാഹചര്യങ്ങള്‍ കൂടി പരിഗണിച്ച് താരങ്ങളെ തിരഞ്ഞെടുക്കുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

പക്ഷെ പാകിസ്താന്റെ കാര്യത്തില്‍ അതില്ലെന്നു കാണാം. അതുകൊണ്ടു തന്നെയാണ് ടൂര്‍ണമെന്റിലെ സാഹചര്യങ്ങളുമായി അത്ര യോജിക്കാത്ത ഒരു ടീമിനെ പാകിസ്താന്‍ സെലക്ടര്‍മാര്‍ ഇത്തവണ തിരഞ്ഞെടുത്തത്. ഇതു ഇപ്പോള്‍ അവരെ വലിയ ദുരന്തത്തിലേക്കും നയിച്ചിരിക്കുകയാണ്.

Story first published: Tuesday, February 25, 2025, 10:03 [IST]
Other articles published on Feb 25, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+