Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ട്രോഫി: കിവീസ് ഫൈനലില്‍, ഇന്ത്യ കപ്പ് മറന്നേക്കൂ; എട്ട് നിലയില്‍ പൊട്ടും

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ന്യൂസീലന്‍ഡ് ഫൈനലിലെത്തിയിരിക്കുകയാണ്. രണ്ടാം സെമിയില്‍ 50 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ഫൈനല്‍ സീറ്റ് നേടിയത്. ചാമ്പ്യന്‍സ് ട്രോഫിയിലെ നോക്കൗട്ടിലെ റെക്കോഡ് സ്‌കോറായ 362 റണ്‍സാണ് ന്യൂസീലന്‍ഡ് അടിച്ചെടുത്തത്. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 312 റണ്‍സാണ് നേടാനായത്. തകര്‍പ്പന്‍ ജയത്തോടെ എത്തുന്ന കിവീസിന്റെ ഫൈനലിലെ എതിരാളികള്‍ ഇന്ത്യയാണ്.

ഇന്ത്യ തോല്‍വി അറിയാതെയാണ് ഫൈനല്‍ എത്തിയത്. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസീലന്‍ഡ് ഇന്ത്യയോട് തോറ്റിരുന്നു. ഫൈനലില്‍ ഇന്ത്യയും ന്യൂസീലന്‍ഡും വീണ്ടും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ജയം ആര്‍ക്കായിരിക്കും?. ഇന്ത്യയെക്കാള്‍ മുന്‍തൂക്കം കിവീസിനായിരിക്കുമെന്ന് പറയാം. ഇതിന് ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ദുബായിലെ പിച്ചിനെക്കുറിച്ച് അറിയാം

ഇന്ത്യ ഇതുവരെ ജയിച്ച മത്സരങ്ങള്‍ പോലെയാവില്ല ഫൈനല്‍ പോരാട്ടം. ദുബായില്‍ ഇന്ത്യയോട് ഇതിനോടകം കളിക്കാന്‍ ന്യൂസീലന്‍ഡിനായിട്ടുണ്ട്. ഇന്ത്യയോട് തോറ്റെങ്കിലും ദുബായ് പിച്ചിന്റെ സ്വഭാവം ഇപ്പോള്‍ കിവീസിന് നന്നായി അറിയാം. ഇത് ഇന്ത്യക്ക് തിരിച്ചടിയായി മാറാനാണ് സാധ്യത കൂടുതല്‍. ദുബായിലെ സ്ലോ പിച്ചില്‍ സ്പിന്നര്‍മാര്‍ക്ക് ആധിപത്യമുണ്ട്. ഇന്ത്യയോട് തോറ്റെങ്കിലും പിച്ചിന്റെ സ്വഭാവത്തെക്കുറിച്ചുള്ള ധാരണ ന്യൂസീലന്‍ഡിന് കരുത്ത് പകരും.

പ്രധാന മത്സരങ്ങളില്‍ ഇന്ത്യയെക്കാള്‍ നന്നായി സമ്മര്‍ദ്ദം കൈകാര്യം ചെയ്യാന്‍ ന്യൂസീലന്‍ഡിന് കഴിവുണ്ട്. അനുഭവസമ്പന്നരുടെ നിരയാണ് കിവീസിന്റേത്. ഇതിന് മുമ്പ് ഇന്ത്യയെ ഐസിസി നോക്കൗട്ട് മത്സരങ്ങളില്‍ തോല്‍പ്പിച്ച അനുഭവസമ്പത്ത് ന്യൂസീലന്‍ഡിന് അവകാശപ്പെടാം. ഇന്ത്യക്ക് ദുബായിലെ പിച്ചിലെ അനുഭവസമ്പത്തിലൂടെ മുന്‍തൂക്കം കലാശപ്പോരില്‍ കിവീസിനെതിരേ അവകാശപ്പെടാന്‍ സാധിക്കില്ല. ഇത് രോഹിത്തിനും സംഘത്തിനും തിരിച്ചടിയായി മാറാനാണ് സാധ്യത.

ഇന്ത്യയുടെ സ്പിന്‍ തന്ത്രം ഇനി ഫലം കണ്ടേക്കില്ല

ഇന്ത്യയുടെ സ്പിന്നര്‍മാരുടെ പ്രകടനമാണ് നിര്‍ണ്ണായകമായ ജയങ്ങള്‍ ഇന്ത്യക്ക് നേടിക്കൊടുത്തത്. എതിരാളികളുടെ മധ്യനിരയെ സ്പിന്നിനെ ഉപയോഗിച്ച് തകര്‍ക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. എന്നാല്‍ ഫൈനലില്‍ ഇന്ത്യയുടെ ഈ തന്ത്രം ഫലം കണ്ടേക്കില്ല. കൃത്യമായ പദ്ധതികളോടെയാവും കിവീസ് ഇറങ്ങുക. ഗ്രൂപ്പ് ഘട്ടത്തില്‍ തോറ്റെങ്കിലും കിവീസ് നിരയിലെ മിക്കവരും സ്പിന്നിനെ നന്നായി കളിക്കുന്നവരാണ്. കെയ്ന്‍ വില്യംസണ്‍, ഡാരില്‍ മിച്ചല്‍, ടോം ലാദം എന്നിവര്‍ക്ക് സ്പിന്നിനെതിരേ ആധിപത്യം കാട്ടാനാവും.

new zeland

ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരേ കിവീസ് മധ്യനിരക്ക് പിഴച്ചെങ്കിലും ഇത്തവണ പിഴക്കാന്‍ സാധ്യത കുറവാണ്. ഇന്ത്യ നാല് സ്പിന്നര്‍മാരുമായി ഇറങ്ങിയാല്‍ ഈ തന്ത്രം പൊളിക്കാന്‍ കൃത്യമായ പദ്ധതി കിവീസിനുണ്ടാവും. ദക്ഷിണാഫ്രിക്കയായിരുന്നെങ്കില്‍ ദുബായില്‍ ഇത്തവണ കളിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇന്ത്യക്ക് പിച്ചില്‍ ആധിപത്യം അവകാശപ്പെടാന്‍ സാധിക്കുമായിരുന്നു. ന്യൂസീലന്‍ഡ് വന്നതോടെ ഇന്ത്യക്ക് കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാവുമെന്നുറപ്പ്.

കിവീസിന്റെ സ്പിന്‍ നിര ശക്തം

ന്യൂസീലന്‍ഡിന്റെ സ്പിന്‍ നിര ഇന്ത്യക്ക് വലിയ തലവേദന ഉയര്‍ത്തുന്നതാണ്. ആദ്യം നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ന്യൂസീലന്‍ഡ് പേസര്‍മാര്‍ക്ക് ഇന്ത്യക്ക് തുടക്കത്തിലേ സമ്മര്‍ദ്ദം നല്‍കിയിരുന്നു. സ്പിന്‍ നിരയില്‍ നായകന്‍ മിച്ചല്‍ സാന്റ്‌നര്‍ക്ക് കാര്യമായ പ്രകടനം നടത്താത്തത് ഇന്ത്യക്ക് ഗുണം ചെയ്തിരുന്നു. എന്നാല്‍ ഫൈനലില്‍ സാന്റ്‌നറും മിച്ചല്‍ ബ്രാസ് വെല്ലും ഫോം കണ്ടെത്തിയാല്‍ ഇന്ത്യ പ്രയാസപ്പെടും.

ഇന്ത്യയുടെ ടോപ് ഓഡറിനെ നേരത്തെ വീഴ്ത്താന്‍ വീണ്ടും കിവീസിന് സാധിച്ചാല്‍ രോഹിത്തിനും സംഘത്തിനും കാര്യങ്ങള്‍ എളുപ്പമാവില്ല. കിവീസ് ബാറ്റിങ് നിര ഫോമിലേക്കെത്തിയതോടെ പിടിച്ചുകെട്ടാന്‍ ഇന്ത്യയുടെ ബൗളര്‍മാര്‍ നന്നായി പ്രയാസപ്പെടേണ്ടി വരും. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ പ്രയാസമായിരിക്കുമെന്ന് നിസംശയം പറയാം. രചിന്‍ രവീന്ദ്രയും കെയ്ന്‍ വില്യംസണും ഫോമില്‍ കളിക്കുന്നതും ഫിനിഷിങ്ങില്‍ ഗ്ലെന്‍ ഫിലിപ്‌സും ബ്രാസ് വെല്ലും തല്ലിത്തകര്‍ക്കുന്നതും ഇന്ത്യക്ക് തലവേദനയായി മാറിയേക്കും.

Story first published: Wednesday, March 5, 2025, 22:38 [IST]
Other articles published on Mar 5, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+