Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ട്രോഫി: ഷമി 'മുങ്ങിയതെന്തിന്'? ആഹ്ലാദ പ്രകടനത്തിനിടെ സ്റ്റേജ് വിട്ടു!! ഇതാ കാരണം

ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികുടെ പ്രാര്‍ഥനകള്‍ യാഥാര്‍ഥ്യമാക്കിയാണ് ഒരു കളി പോലും തോല്‍ക്കാതെ രോഹിത് ശര്‍മയും സംഘവും ഐസിസി ചാംപ്യന്‍സ് ട്രോഫിയുടെ പുതിയ അവകാശികളായി മാറിയിരിക്കുന്നത്. ഗ്രൂപ്പുഘടത്തില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്തുവിട്ട ഇന്ത്യന്‍ ടീം ഫൈനലിലും ഒരിക്കല്‍ക്കൂടി വിജയമാവര്‍ത്തിക്കുകയായിരുന്നു.

മൂന്നാമത്തെ ചാംപ്യന്‍സ് ട്രോഫി കൂടിയാണ് ഇന്ത്യന്‍ ടീം തങ്ങളുടെ പേരിലേക്കു ചേര്‍ത്തിരിക്കുന്നത്. ഇതു ഓള്‍ടൈം റെക്കോര്‍ഡ് കൂടിയാണ്. ഏറ്റവുമധികം തവണ ഈ ടൂര്‍ണമെന്റില്‍ വിജയിച്ച ടീമായാണ് ഇന്ത്യ മാറിയിരിക്കുന്നത്. അതിനിടെ കിരീടമേറ്റു വാങ്ങിയ ശേഷം സ്റ്റേജില്‍ വച്ച് ഇന്ത്യന്‍ ടീമിന്റെ ആഹ്ലാദ പ്രകടനത്തിനിടെ പേസര്‍ മുഹമ്മദ് ഷമി മാറി നില്‍ക്കുന്ന ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. ഇതിനു പിന്നിലെ കാരണമറിയാം.

MOHAMMED SHAMI

ഷമി മാറി നിന്നത് എന്തിന്?

ഐസിസി ചെയര്‍മാനായ ജയ് ഷായില്‍ നിന്നാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ചാംപ്യന്‍സ് ട്രോഫി ഏറ്റുവാങ്ങിയത്. ഇതിനു പിന്നാലെ ജയ് ഷാ സ്റ്റേജില്‍ നിന്നും ഇറങ്ങുകയും ചെയ്തു. ഈ സയമത്തു ട്രോഫിയുനായി ആഹ്ലാദനൃത്തം ചവിട്ടിയ ഇന്ത്യന്‍ താരങ്ങള്‍ക്കിടയില്‍ മുഹമ്മദ് ഷമിയെയും കാണാമായിരുന്നു.

പക്ഷെ ഇന്ത്യന്‍ താരങ്ങളായ ശ്രേയസ് അയ്യരും ഹര്‍ഷിത് റാണയും ഷാംപെയ്ന്‍ ബോട്ടിലുകള്‍ തുറന്ന് മുകളിലേക്കു സ്‌പ്രേ ചെയ്ത് ആഘോഷിച്ചതോടെ ഷമി ഇവര്‍ക്കിടിലൂടെ പെട്ടെന്നു ഒഴിഞ്ഞു മാറി സ്റ്റേജിനു പുറത്തേക്കു പോയി നില്‍ക്കുകയായിരുന്നു. എന്നാല്‍ ശ്രേയസും ഹര്‍ഷിതും ഷാംപെയ്ന്‍ സ്േ്രപ ചെയ്യുന്നതു നിര്‍ത്തിയ ശേഷം ഷമി വീണ്ടും സ്റ്റേജില്‍ ടീമംഗങ്ങള്‍ക്കൊപ്പം നില്‍ക്കുകയും ആഹ്ലാദ പ്രകടനം നടത്തുകയായിരുന്നു.

ഇന്ത്യന്‍ ടീമിന്റെ ആഹ്ലാദ പ്രകനത്തിനിടെ സ്റ്റേജ് വിടുന്ന ഷമി. വീഡിയോ കാണാം

എന്തുകൊണ് ഷമി ഈ തരത്തില്‍ ആഹ്ലാദ പ്രകടനത്തിനിടെ വേദിയില്‍ നിന്നും പുറത്തു പോയി വീണ്ടും സഹതാരങ്ങള്‍ക്കൊപ്പം ചേര്‍ന്നതെന്നു വ്യക്തമല്ല. എന്നാല്‍ മുസ്ലിം മതവിശ്വാസി ആയതിനാലാവാം അദ്ദേഹം ഈ തത്തില്‍ വിട്ടുനിന്നതെന്നാണ് കരുതുന്നത്. മുസ്ലീം മതവിശ്വാസ പ്രകാരം മദ്യം വിലക്കപ്പെട്ടതുമാണ്.

അതേസമയം, അടുത്തിടെ ചില മുസ്ലിം മത പുരോഹിതരില്‍ നിന്നും വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഷമി നേരിട്ടിരുന്നു. നോമ്പ് കാലമായിട്ടും വ്രതമെടുക്കാതെ കളിക്കിടെ വെള്ളം കുടിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ഷമിയെ പിന്തുണച്ച് അഖിലേന്ത്യാ കോണ്‍ഗ്രസ് വക്താവും മലയാളിയുമായ ഷമ മുഹമ്മദ് രംഗത്തു വന്നിരുന്നു. കളിക്കിടെയും യാത്രക്കിടെയും വെള്ളം കുടിക്കുന്നതു കൊണ്ട് പ്രശ്‌നമില്ലെന്നും ഇസ്ലാമില്‍ കര്‍മമാണ് പ്രധാനമെന്നുമായിരുന്നു ഷമ ചൂണ്ടിക്കാട്ടിയത്.

SHAMI KOHLI

ചുക്കാന്‍ പിടിച്ച് ഷമി

ഇന്ത്യയുടെ ചാംപ്യന്‍സ് ട്രോഫി കിരീട വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളിലൊരാളാണ് മുഹമ്മദ് ഷമി. പരിക്കു കാരണം സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറേണ്ടി വന്നപ്പോള്‍ പേസ് ബൗളിങിനു ചുക്കാന്‍ പിടിച്ചത് ഷമിയായിരുന്നു. ഒരു ഫൈഫറടക്കം ഒമ്പതു വിക്കറ്റുകളെടുത്ത അദ്ദേഹം ഈ റോള്‍ ഭംഗിയാക്കുകയും ചെയ്തു.

പരിക്കിനെ തുടര്‍ന്നു ഒരു വര്‍ഷത്തിലേറെ കാലം പുറത്തിരുന്ന ശേഷം ഷമി കളിച്ച ആദ്യ ഐസിസി ടൂര്‍ണമെന്റ് കൂടിയായിരുന്നു. തന്റെ യഥാര്‍ഥ ഫോമിലേക്കു എത്താനായില്ലെങ്കിലും ടീം മാനേജ്‌മെന്റ് തന്നിലര്‍പ്പിച്ച വിശ്വാസം കാക്കുന്ന പ്രകടനം അദ്ദേഹം കാഴ്ചവയ്ക്കുകയും ചെയ്തു

Story first published: Monday, March 10, 2025, 14:14 [IST]
Other articles published on Mar 10, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+