Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ട്രോഫി: 1, 0, 0, 0; കുല്‍ദീപ് നോക്കൗട്ടിലെ സ്ഥിരം 'ചതിയന്‍'!! ഇനി ടീമില്‍ വേണോ?

ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയയെ തകര്‍ത്ത് ഇന്ത്യ ഫൈനലിലേക്കു കുതിച്ചെങ്കിലും ടീമിലെ ഒരാളുടെ പ്രകടനം വലിയ തലവേദനയായിരിക്കുകയാണ്. സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ ദയനീയ പ്രകടനമാണ് ഇന്ത്യക്കു തിരിച്ചടിയായത്. ഒരു വിക്കറ്റ് പോലും വീഴ്ത്താനാവാതെയാണ് ഓസ്‌ട്രേലിയക്കെതിരേ അദ്ദേഹം തികഞ്ഞ പരാജയമായി മാറിയത്. എട്ടോവറുകളാണ് അദ്ദേഹം ബൗള്‍ ചെയ്തത്. 5.50 ഇക്കോണമി റേറ്റില്‍ 44 റണ്‍സ് വിട്ടുകൊടുത്ത് വെറുംകൈയോടെ കുല്‍ദീപ് മല്‍സരം അവസാനിക്കുകയായിരുന്നു.

ഇതാദ്യമായല്ല ഐസിസിയുടെ നോക്കൗട്ട് മല്‍സരങ്ങളില്‍ അദ്ദേഹം നനഞ്ഞ പടക്കമായത്. നേരത്തേയും സമാനമായ പ്രകടനങ്ങളാണ് കുല്‍ദീപ് കാഴ്ചവച്ചിട്ടുള്ളതെന്നു കാണാം. അതുകൊണ്ടു തന്നെ നിര്‍ണായകമായ ഫൈനലില്‍ ഇനി അദ്ദേഹത്തെ കളിപ്പിക്കണമോയെന്നതാണ് നിര്‍ണായക ചോദ്യം?

KULDEEP YADAV

കുല്‍ദീപ് ശരിക്കും ഫ്രോഡോ?

ഇന്ത്യന്‍ ടീമില്‍ നിന്നും ഒരു സമയത്തും പൂര്‍ണമായി തഴയപ്പെട്ട താരമായിരുന്നു കുല്‍ദീപ് യാദവ്. ബൗളിങില്‍ യാതൊരു ഇംപാക്ടുമുണ്ടാക്കാന്‍ സാധിക്കാതെ പോയതോടെയാണ് അദ്ദേഹം ടീമില്‍ നിന്നും തെറിച്ചത്. എന്നാല്‍ സ്വന്തം ബൗളിങില്‍ ചില മാറ്റങ്ങള്‍ വരുത്തി കുല്‍ദീപ് തിരിച്ചുവരികയായിരുന്നു. വിരാട് കോലിക്കു പകരം നായകസ്ഥാനത്തേക്കു വന്ന രോഹിത് ശര്‍മയുടെ മികച്ച പിന്തുണയയും അദ്ദേഹത്തിനു നേട്ടമായി മാറി.

ടീം ഇന്ത്യയിലേക്കു ശക്തമായ രണ്ടാം വരവ് നടത്തിയ കുല്‍ദീപ് യാദവ് വൈകാതെ ഫസ്റ്റ് ചോയ്‌സ് സ്പിന്നറുടെ റോളും ഭദ്രമാക്കി. പക്ഷെ ഐസിസി ടൂര്‍ണമെന്റുകളിലേക്കു വന്നാല്‍, പ്രത്യേകിച്ചും നോക്കൗട്ട് മല്‍സരങ്ങളില്‍ അദ്ദേഹത്തെ വിശ്വസിക്കരുതെന്നാണ് കണക്കുകള്‍ പറയുന്നത്. നോക്കൗട്ടുകളില്‍ കുല്‍ദീപ് വീണ്ടും ഫ്‌ളോപ്പ് ഷോ തുടര്‍ന്നു കൊണ്ടേയിരിക്കുകയാണ്.

ടി20യിലും ഏകദിനത്തിലുമായി ഇന്ത്യന്‍ ടീം കളിച്ചിട്ടുള്ള അവസാനത്തെ നാലു ഐസിസി നോക്കൗട്ട് മല്‍സരങ്ങളെടുത്താല്‍ കുല്‍ദീപിന് വീഴ്ത്താനായത് ഒരേയൊരു വിക്കറ്റ് മാത്രമാണ്. ഇതൊരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്ത കാര്യമാണ്. ടീമിലെ പ്രധാന സ്പിന്നറായിട്ടും കുല്‍ദീപിനു വിക്കറ്റെടുക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ പിന്നെ അദ്ദേഹം ടീമില്‍ വേണമോയെന്നതു ചോദ്യമാണ്.

2023ലെ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേ 56 റണ്‍സ് വിട്ടുകൊടുത്ത കുല്‍ദീപിന് വീഴ്ത്താനായത് ഒരേയൊരു വിക്കറ്റാണ്. പിന്നാലെ ഓസ്‌ട്രേലിയക്കെതിരേയുള്ള ഫൈനലില്‍ താരം ദുരന്തമായി. 56 റണ്‍സ് വിട്ടുകൊടുത്തെങ്കിലും അദ്ദേഹത്തിനു വിക്കറ്റുകളൊന്നും ലഭിച്ചില്ല.

കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേയും കുല്‍ദീപ് ടീമിന്റെ ഭാഗമായിരുന്നു. പക്ഷെ ഇതിലും വിക്കറ്റൊന്നുമില്ല. അതിനു പിന്നാലെയാണ് ഓസ്‌ട്രേലിയയുമായുള്ള ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലിലും അദ്ദേഹം വെറുംകൈയോടെ കളം വിട്ടത്.

KULDEEP YADAV

സെമിയില്‍ വന്‍ ഫ്‌ളോപ്പ്

കരിയറിലെ ആദ്യ ഐസിസി ഏകദിന ടൂര്‍ണമെന്റില്‍ രണ്ടാമത്തെ മാത്രം മല്‍സരത്തിനു ഇറങ്ങിയ വരുണ്‍ ചക്രവര്‍ത്തി പോലും ഓസ്‌ട്രേലിയക്കെതിരേ മികച്ച ബൗളിങാണ് കാഴ്ചവച്ചത്. 10 ഓവറില്‍ വെറും 4.9 ഇക്കോണമി റേറ്റില്‍ രണ്ടു വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തി.

ഇന്ത്യയുടെ പേടിസ്വപ്‌നമായ ഓപ്പണര്‍ ട്രാവിസ് ഹെഡിനെ (39) ആദ്യം പുറത്താക്കിയ വരുണ്‍ പിന്നീട് വാലറ്റത്ത് ഡ്വാര്‍ഷ്യസിന്റെയും വിക്കറ്റ് സ്വന്തമാക്കി.

വരുണിനെക്കൂടാതെ ഇന്ത്യന്‍ നിരയിലെ മറ്റു സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജ രണ്ടും അക്ഷര്‍ പട്ടേല്‍ ഒരു വിക്കറ്റും നേടിയിരുന്നു. എന്നിട്ടും ഏറെ അനുഭവസമ്പത്തുള്ള കുല്‍ദീപ് വന്‍ ഫ്‌ളോപ്പായി മാറി. ഓസീസ് ബാറ്റര്‍മാര്‍ യാതൊരു ബുദ്ധിമുട്ടുമില്ലാതെയാണ് അദ്ദേഹത്തെ കളിയിലുടനീളം നേരിട്ടത്.

Story first published: Wednesday, March 5, 2025, 11:24 [IST]
Other articles published on Mar 5, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+