For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചാമ്പ്യന്‍സ് ട്രോഫി: ഓസീസിനെ തോല്‍പ്പിക്കണം, ഇന്ത്യക്കിത് പ്രതികാര പോര്; കാരണങ്ങളിതാ

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യ-ഓസ്‌ട്രേലിയ സെമി ഫൈനല്‍ നടക്കാന്‍ പോവുകയാണ്. ലോക ക്രിക്കറ്റിലെ വമ്പന്‍ ശക്തികളായ രണ്ട് ടീമുകള്‍ നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ആരാവും വിജയിക്കുകയെന്നതാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. രണ്ട് ടീമുകളും മികച്ച താരനിരയുള്ള ടീമുകളാണ്. താരങ്ങളെല്ലാം മികച്ച ഫോമിലുമാണ്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പാണ്. ഹാട്രിക് ജയത്തോടെ എത്തുന്ന ഇന്ത്യയെ പൂട്ടാനുള്ള കരുത്ത് ഓസ്‌ട്രേലിയക്ക് ഉണ്ടെന്ന് തന്നെ പറയാം.

അതുകൊണ്ടുതന്നെ രോഹിത്തും സംഘവും കരുതിത്തന്നെയാവും ഇറങ്ങുക. ഇന്ത്യയെ സംബന്ധിച്ച് ഇത്തവണ കിരീടം നേടേണ്ടതും സെമിയില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കേണ്ടതും അഭിമാന പ്രശ്‌നമാണ്. ഇത് പറയാന്‍ ചില കാരണങ്ങളുണ്ട്. ഇന്ത്യക്ക് ഓസ്‌ട്രേലിയയെ കീഴടക്കേണ്ടത് അഭിമാന പ്രശ്‌നമായി മാറിയിരിക്കുകയാണെന്ന് പറയാനുള്ള പ്രധാന മൂന്ന് കാരണങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ഏകദിന ലോകകപ്പ് തോല്‍വിക്കുള്ള പ്രതികാരം

ഇന്ത്യ കിരീടം ഉറപ്പിച്ച ടൂര്‍ണമെന്റായിരുന്നു കഴിഞ്ഞ ഏകദിന ലോകകപ്പ്. ഇന്ത്യ ആതിഥേയരായ ടൂര്‍ണമെന്റില്‍ ഫൈനലിലേക്കെത്താനും ടീമിനായി. എന്നാല്‍ കലാശപ്പോരില്‍ ഓസ്‌ട്രേലിയ ഇന്ത്യയുടെ എല്ലാ പ്രതീക്ഷകളും തകര്‍ത്ത് കിരീടം നേടി. ട്രാവിസ് ഹെഡ് സെഞ്ച്വറിയോടെ ഇന്ത്യയുടെ അന്തകനായി മാറി. ഇന്ത്യയുടെ പ്രധാന താരങ്ങളെല്ലാം അന്ന് നിരാശപ്പെടുത്തിയപ്പോള്‍ സ്വന്തം നാട്ടില്‍ ലോകകപ്പ് നഷ്ടമാവുന്നത് നോക്കി നില്‍ക്കേണ്ടി വന്നു.

ഇന്ത്യയുടെ ഏകദിന ലോകകപ്പിലെ തോല്‍വിക്ക് പ്രതികാരം ചെയ്യേണ്ട സമയമാണിതെന്ന് പറയം. ഓസ്‌ട്രേലിയയുടെ മറ്റൊരു ഐസിസി ട്രോഫിയെന്ന സ്വപ്‌നം തകര്‍ത്ത് കപ്പിലേക്കെത്താന്‍ രോഹിത് ശര്‍മക്കും സംഘത്തിനും സാധിച്ചാല്‍ ഓസീസിനോടുള്ള ഇന്ത്യയുടെ പ്രതികാരമായിരിക്കും ഇത്. ലോകകപ്പ് ഫൈനലിലെ തോല്‍വിയുടെ മുറിവ് ഉണക്കുന്ന തരത്തില്‍ ഓസീസിനെതിരേ ആധിപത്യ ജയം നേടിയെടുക്കാനാവും ഇന്ത്യ ആഗ്രഹിക്കുകയെന്ന് ഉറപ്പാണ്.

ind vs aus

ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലെ തോല്‍വിക്കുള്ള മറുപടി

അവസാനമായി ഇന്ത്യയും ഓസ്‌ട്രേലിയയും ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലാണ് ഏറ്റുമുട്ടിയത്. ഓസ്‌ട്രേലിയ വേദിയായ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയില്‍ ഇന്ത്യ തോറ്റു. ഇത് മാത്രമല്ല ഇന്ത്യന്‍ താരങ്ങളെ അപമാനിക്കുന്ന തരത്തിലാണ് ഓസീസിന്റെ പല താരങ്ങളും പ്രതികരിച്ചത്. പലപ്പോഴും താരങ്ങള്‍ തമ്മില്‍ സ്ലെഡ്ജിങ് ഉണ്ടായി. ഓസ്‌ട്രേലിയയെ ഇത്തവണ തോല്‍പ്പിച്ച് പകരം വീട്ടാന്‍ ഇന്ത്യക്ക് മുന്നിലുള്ളത് സുവര്‍ണ്ണാവസരമാണ്.

ഓസ്‌ട്രേലിയയുടെ ബൗളിങ് നിരയില്‍ പല സൂപ്പര്‍ താരങ്ങളുമില്ല. പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്‌സല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരുടെ അഭാവം ഓസീസ് പേസ് നിരയിലുണ്ട്. ഇന്ത്യക്ക് ഇത് മുതലാക്കാന്‍ സാധിക്കണം. സമീപകാലത്ത് ഇന്ത്യയെ അപമാനിച്ചതിനൊക്കെ കണക്കുവീട്ടി പകരം വീട്ടാന്‍ ഇന്ത്യക്ക് മുന്നില്‍ ഇപ്പോള്‍ അവസരം ലഭിച്ചിരിക്കുകയാണ്. ഇത് മുതലാക്കി ഇന്ത്യ ഓസ്‌ട്രേലിയയോട് പ്രതികാരം തീര്‍ക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

ഗംഭീറിനും രോഹിത്തിനും നിര്‍ണ്ണായകം

ടി20 ലോകകപ്പ് കിരീടം അലമാരയിലെത്തിച്ച ശേഷം ഇന്ത്യ കളിച്ച പല പ്രധാന പരമ്പരകളിലും കിരീടം നഷ്ടമായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫി അലമാരയിലെത്തിക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പരിശീലകന്‍ ഗൗതം ഗംഭീറിനെ സംബന്ധിച്ച് ചാമ്പ്യന്‍സ് ട്രോഫി നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. ചാമ്പ്യന്‍സ് ട്രോഫി നേടാനാവാത്ത പക്ഷം ഗംഭീറിനെ ഇന്ത്യ പരിശീലകസ്ഥാനത്ത് നിന്ന് മാറ്റിയേക്കും.

വിരാട് കോലിയും രോഹിത് ശര്‍മയും കളിക്കുന്ന അവസാന ഐസിസി ട്രോഫിയായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ കിരീടത്തോടെ ഇവര്‍ക്ക് ഐസിസി ടൂര്‍ണമെന്റുകളോട് വിടപറയാന്‍ സാധിക്കുമോയെന്നും എല്ലാവരും ഉറ്റുനോക്കുന്ന കാര്യമാണ്. അതിനായി ടീമെന്ന നിലയില്‍ ഇന്ത്യ ഒറ്റക്കെട്ടായി പൊരുതി വിജയം നേടുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Monday, March 3, 2025, 13:50 [IST]
Other articles published on Mar 3, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+