Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy 2025:ഇന്ത്യയുടെ ജേഴ്‌സിയില്‍ പാകിസ്താന്‍, ഇത് എന്തിനാണ്? കാരണം അറിയാം

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ആരംഭിക്കാന്‍ പോവുകയാണ്. പാകിസ്താന്‍ ആതിഥേയരാവുന്ന ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം ദുബായിലാണ്. പാകിസ്താനില്‍ കളിക്കാന്‍ സമ്മതിക്കാത്തതിനെത്തുടര്‍ന്ന് ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം ദുബായിലേക്ക് മാറ്റുകയായിരുന്നു. ഇതിന്റെ പേരില്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡും ബിസിസി ഐയും തമ്മിലുള്ള ഭിന്നതകളും ശക്തമാണ്. ഇന്ത്യയും പാകിസ്താനും തമ്മില്‍ ഭിന്നത രൂക്ഷമായതിനാല്‍ ഇത്തവണത്തെ പോരാട്ടവും ആവേശകരമാവും.

പാകിസ്താനാണ് ഓൗദ്യോഗികമായി ആതിഥേയര്‍. അതുകൊണ്ടുതന്നെ ട്രോഫിയുമായുള്ള ഫോട്ടോ ഷൂട്ടടക്കം പാകിസ്താനിലാണ് നടന്നത്. എന്നാല്‍ ഇതില്‍ ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മ പങ്കെടുത്തിരുന്നില്ല. പാകിസ്താനിലേക്ക് പോകുന്ന എല്ലാ സാഹചര്യവും ഇന്ത്യ ഒഴിവാക്കിയിരിക്കുകയാണെന്ന് പറയാം. പാകിസ്താന്‍ സന്ദര്‍ശക ടീമുകളുടെ ജേഴ്‌സി കറാച്ചിയിലെ സ്റ്റേഡിയില്‍ ഉയര്‍ത്തിയപ്പോള്‍ ഇന്ത്യയുടെ മാത്രം ഇതില്‍ ഉള്‍പ്പെടുത്തിയില്ല.

ഇപ്പോഴിതാ ഇന്ത്യ ടീം ജേഴ്‌സിയില്‍ പാകിസ്താന്റെ പേര് ഉള്‍പ്പെടുത്തിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുകയാണ്. പാകിസ്താന്‍ ഇന്ത്യന്‍ പതാക കറാച്ചിയില്‍ ഉയര്‍ത്താത്ത സാഹചര്യത്തില്‍ എന്തിനാണ് ഇന്ത്യയുടെ ജേഴ്‌സിയില്‍ പാകിസ്താന്റെ പേര് ഉള്‍പ്പെടുത്തിയത് എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ഇത്തരത്തില്‍ ഇന്ത്യ പാകിസ്താന്റെ പേര് ഉള്‍പ്പെടുത്താനുള്ള കാരണം പരിശോധിക്കാം.

ആതിഥേയ രാജ്യത്തിന്റെ പേര് വേണമെന്നത് നിയമം

ആദ്യ ഘട്ടത്തില്‍ ചാമ്പ്യന്‍സ് ട്രോഫി ജേഴ്‌സിയില്‍ പാകിസ്താന്റെ പേര് ഉള്‍പ്പെടുത്താന്‍ ഇന്ത്യ തയ്യാറായിരുന്നില്ല. എന്നാല്‍ ഇത് വലിയ പ്രശ്‌നമായി പാകിസ്താന്‍ ഉയര്‍ത്തിക്കാട്ടുകയും ഐസിസിയുടെ ഇടപെടല്‍ ഉണ്ടാവുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണ് ഇന്ത്യ ഇത്തരമൊരു മാറ്റം വരുത്താന്‍ നിര്‍ബന്ധിതരായത്. നിര്‍ബന്ധമായും ടൂര്‍ണമെന്റിന്റെ ലോഗോയും ആതിഥേയ രാജ്യത്തിന്റെ പേരും ജേഴ്‌സിയില്‍ ഉണ്ടാവണമെന്നാണ് ഐസിസി നിര്‍ദേശിക്കുന്നത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ഇന്ത്യയുടെ മത്സരങ്ങളുടെ മാത്രം വേദി ദുബായി ആക്കിയത്.

india cricket

എന്നാല്‍ ആതിഥേയര്‍ പാകിസ്താനായതിനാല്‍ ഇന്ത്യയും ജേഴ്‌സിയില്‍ പാകിസ്താന്റെ പേര് ചേര്‍ക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഐസിസിയുടെ നിയമങ്ങള്‍ ഇന്ത്യയും പാലിക്കുമെന്ന് ബിസിസി ഐ സെക്രട്ടറി ദേവജിത് സയ്ക്കിയയും സ്ഥിരീകരിച്ചിരുന്നു. ജയ് ഷാ ഐസിസിയുടെ തലപ്പത്തേക്കെത്തുമ്പോള്‍ ഇന്ത്യക്ക് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ജയ് ഷാക്കും ഇക്കാര്യത്തില്‍ പ്രത്യേക ഇടപെടല്‍ നടത്താന്‍ സാധിച്ചില്ലെന്ന് തന്നെ പറയാം.

പാകിസ്താനില്‍ ഇന്ത്യന്‍ ജേഴ്‌സി ഉയര്‍ത്താത്തത് എന്തുകൊണ്ട്?

ആതിഥേയ രാജ്യത്തിന്റെ പേര് ജേഴ്‌സിയില്‍ ചേര്‍ക്കണമെന്നത് ഐസിസിയുടെ നിയമമാണ്. എന്നാല്‍ പാകിസ്താനില്‍ സന്ദര്‍ശക ടീമുകളുടെയെല്ലാം പതാക ഉയര്‍ത്തണമെന്നത് നിയമമല്ല. അത് മര്യാദയുടെ രീതിയില്‍ ചെയ്യുന്നതാണ്. ആതിഥേയ രാജ്യത്തിന്റെ ഇഷ്ടത്തിന് അനുസരിച്ച് ഇക്കാര്യത്തില്‍ മാറ്റങ്ങളുണ്ടാവും. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ കറാച്ചിയിലെ സ്റ്റേഡിയത്തില്‍ ഇന്ത്യയുടെ പതാക ഉയര്‍ത്താന്‍ സാധിക്കില്ല.

അതുകൊണ്ടാണ് ഇക്കാര്യത്തില്‍ കര്‍ക്കശ നിലപാട് ഐസിസി സ്വീകരിക്കാത്തത്. ഇതില്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് വിമര്‍ശനമുണ്ടെങ്കിലും ഇതിന് പാകിസ്താനെ നിര്‍ബന്ധിക്കാന്‍ നിയമ പരമായി ഐസിസിക്ക് സാധിക്കില്ല. എന്നാല്‍ പാകിസ്താനിലും ഇന്ത്യന്‍ താരങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. കറാച്ചിയിലെ സ്റ്റേഡിയത്തിന് പുറത്ത് വിരാട് കോലിക്കും ശുബ്മാന്‍ ഗില്ലിനുമെല്ലാം ആരാധകര്‍ അഭിവാദ്യം അര്‍പ്പിക്കുന്നതിന്റെ വീഡിയോ വൈറലായിരുന്നു.

ഇന്ത്യ-പാക് പോരാട്ടം കസറും

ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യ പാകിസ്താന്‍ പോരാട്ടത്തില്‍ തീ പാറുമെന്നുറപ്പാണ്. ഇതിനോടകം ടിക്കറ്റുകളെല്ലാം പൂര്‍ണ്ണമായും വിറ്റു പോയിട്ടുണ്ട്. ഇന്ത്യയും പാകിസ്താനും കരുത്തരുടെ നിരയായതിനാല്‍ ഇത്തവണ ആരാവും സൂപ്പര്‍ പോരില്‍ ജയിക്കുകയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇന്ത്യയുടെ പ്രധാന കരുത്ത് ബാറ്റിങ് നിരയാണ്. ഇത് ഇന്ത്യയെ വിജയത്തിലേക്കും കിരീടത്തിലേക്കും എത്തിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Tuesday, February 18, 2025, 16:47 [IST]
Other articles published on Feb 18, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+