Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ കിവീസിനോട് ജയിക്കരുത്! തോറ്റില്ലെങ്കില്‍ പണി ഉറപ്പ്; കാരണമിതാണ്

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ ഗ്രൂപ്പ് എയിലെ ഇന്ത്യയുടെ അവസാന മത്സരത്തില്‍ ന്യൂസീലന്‍ഡിനെ നേരിടാന്‍ പോവുകയാണ്. രണ്ടാം തീയ്യതിയാണ് മത്സരം നടക്കുന്നത്. ബംഗ്ലാദേശിനേയും പാകിസ്താനേയും തോല്‍പ്പിച്ച ഇന്ത്യ നേരത്തെ തന്നെ സെമി ഉറപ്പിച്ചതാണ്. എന്നാല്‍ കരുത്തരായ ന്യൂസീലന്‍ഡിനെ തോല്‍പ്പിക്കാന്‍ ഇന്ത്യക്കാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇന്ത്യക്കും കിവീസിനും ശക്തമായ താരനിരയാണുള്ളത്.

അതുകൊണ്ടുതന്നെ രണ്ട് ടീമും തമ്മിലുള്ള പോരാട്ടം തീപാറുമെന്നുറപ്പാണ്. സെമി ഫൈനലില്‍ ഏറ്റുമുട്ടുന്നത് ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരും ബിയിലെ രണ്ടാം സ്ഥാനക്കാരുമാണ്. ബിയിലെ ഒന്നാം സ്ഥാനക്കാര്‍ എയിലെ രണ്ടാം സ്ഥാനക്കാരേയും ഏറ്റുമുട്ടും. എയിലെ സെമി ചിത്രം വ്യക്തമാണ്. എന്നാല്‍ ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ ഗ്രൂപ്പ് ബിയില്‍ നിന്ന് ആരൊക്കെ സെമിയിലെത്തുമെന്ന് പറയാനാവാത്ത അവസ്ഥയാണ്.

ഇന്ത്യ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചാല്‍ ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാരാവും. എന്നാല്‍ ഇന്ത്യ ഇത് ആഗ്രഹിക്കുന്നില്ല. അതിനൊരു കാരണമുണ്ട്. അത് എന്താണെന്ന് പരിശോധിക്കാം.

സെമിയില്‍ ഓസീസിനെ നേരിടേണ്ടി വരും

നിലവിലെ ഗ്രൂപ്പ് ബിയിലെ സാധ്യതകള്‍ നോക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനക്കാരും ഓസ്‌ട്രേലിയ രണ്ടാം സ്ഥാനക്കാരായും സെമിയിലെത്താന്‍ സാധ്യതയുണ്ട്. നെറ്റ് റണ്‍റേറ്റില്‍ ദക്ഷിണാഫ്രിക്കയാണ് മുന്നില്‍. ഓസ്‌ട്രേലിയക്കും ദക്ഷിണാഫ്രിക്കയ്ക്കും മൂന്ന് പോയിന്റുകള്‍ വീതമാണുള്ളത്. എന്നാല്‍ നെറ്റ് റണ്‍റേറ്റില്‍ ദക്ഷിണാഫ്രിക്ക മുന്നിട്ട് നില്‍ക്കുകയാണ്. ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായാല്‍ ബിയില്‍ രണ്ടാം സ്ഥാനക്കാരാവാന്‍ സാധ്യതയുള്ള ഓസ്‌ട്രേലിയയെ സെമിയില്‍ നേരിടേണ്ടതായി വരും.

virat kohli

എന്നാല്‍ ഇന്ത്യ സെമിയില്‍ ഓസീസിനെ നേരിടാന്‍ താല്‍പര്യപ്പെടില്ലെന്നുറപ്പ്. ഓസീസിനൊപ്പം ഇത്തവണ മികച്ച പേസര്‍മാരില്ലെന്നത് വസ്തുതയാണ്. എന്നാല്‍ ബാറ്റിങ് കരുത്ത് അതി ശക്തമാണ്. ജോഫ്രാ ആര്‍ച്ചറും മാര്‍ക്ക് വുഡും ഉള്‍പ്പെടുന്ന ഇംഗ്ലണ്ടിന്റെ ബൗളിങ് നിരക്കെതിരേ 350ലധികം റണ്‍സ് പിന്തുടര്‍ന്ന് ജയിച്ച് റെക്കോഡിട്ടാണ് കംഗാരുക്കള്‍ നില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ ഓസീസിനെ സെമിയില്‍ കിട്ടിയാല്‍ ഇന്ത്യ പ്രയാസപ്പെടുമെന്നുറപ്പാണ്.

ദക്ഷിണാഫ്രിക്കയെ നേരിടുമ്പോള്‍ മുന്‍തൂക്കം

ഗ്രൂപ്പ് എയില്‍ ഇന്ത്യ രണ്ടാം സ്ഥാനക്കാരായാല്‍ സെമിയില്‍ ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനക്കാരെയാണ് നേരിടേണ്ടി വരിക. അങ്ങനെ വരുമ്പോള്‍ ദക്ഷിണാഫ്രിക്കയെ എതിരാളികളായി ലഭിക്കാനാണ് കൂടുതല്‍ സാധ്യത. ദക്ഷിണാഫ്രിക്ക ശക്തരായ നിരയാണെങ്കിലും നോക്കൗട്ട് മത്സരങ്ങളില്‍ ഭാഗ്യമില്ലാത്ത ടീമാണ്. ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മികച്ച കണക്കുകളും അവകാശപ്പെടാന്‍ സാധിക്കും. അതുകൊണ്ടുതന്നെ ഇന്ത്യക്ക് മാനസികമായ മുന്‍തൂക്കവും ലഭിക്കും.

ഓസീസിനെ സെമിയില്‍ തോല്‍പ്പിക്കുകയെന്നത് ഏത് എതിരാളികള്‍ക്കും പ്രയാസമാണ്. ഇന്ത്യയുടെ പേസ് നിര ശക്തമല്ലാത്തത് ഓസീസിനെതിരേ കളിക്കേണ്ടി വന്നാല്‍ സമ്മര്‍ദ്ദം ഇരട്ടിപ്പിക്കും. മുഹമ്മദ് ഷമിക്ക് പഴയ മികവില്ല. ഹര്‍ഷിത് റാണയും ന്യൂബോളില്‍ മികവ് കാട്ടുന്നില്ല. സ്പിന്നര്‍മാരുടെ കരുത്തിലാണ് ഇന്ത്യ മുന്നേറുന്നത്. എന്നാല്‍ ഓസീസിന് സ്പിന്നിനെതിരേ മികച്ച കണക്കുകള്‍ അവകാശപ്പെടാന്‍ സാധിക്കും. ഈ സാഹചര്യത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ സെമിയില്‍ ലഭിക്കാനാവും ആഗ്രഹിക്കുക.

ഇംഗ്ലണ്ട് ഞെട്ടിച്ച് സെമിയിലെത്തുമോ?

ദക്ഷിണാഫ്രിക്കയെ മറികടന്ന് ഇംഗ്ലണ്ട് സെമിയിലെത്തുമോയെന്നതാണ് കണ്ടറിയേണ്ടത്. ദക്ഷിണാഫ്രിക്കയേയും അഫ്ഗാനിസ്ഥാനേയും ഇംഗ്ലണ്ട് നേരിടാനുണ്ട്. ഈ രണ്ട് മത്സരവും ജയിച്ചാല്‍ ഇംഗ്ലണ്ടിന് സെമിയിലെത്താം. ഓസീസിന് അഫ്ഗാനിസ്ഥാനെ തോല്‍പ്പിക്കാനായാല്‍ സെമിയില്‍ പ്രവേശിക്കാനാവും. എന്നാല്‍ ഇംഗ്ലണ്ടിന്റെ സമീപകാല ഫോം വളരെ മോശമാണ്. അതുകൊണ്ടുതന്നെ അത്തരമൊരു അട്ടിമറി ഇംഗ്ലണ്ട് നടത്തുമെന്ന് നിലവിലെ സാഹചര്യത്തില്‍ പറയാനാവില്ല.

ഇംഗ്ലണ്ട് ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായാല്‍ ഇന്ത്യക്ക് ഗ്രൂപ്പ് എയില്‍ ഒന്നാമതെത്തുന്നതാണ് ഗുണം ചെയ്യുക. ഇംഗ്ലണ്ടിനെതിരേ ഇന്ത്യ ഏകദിന പരമ്പര തൂത്തുവാരിയതാണ്. എന്നാല്‍ ഇംഗ്ലണ്ടിന് സെമി സാധ്യത കുറവായ സാഹചര്യത്തില്‍ ഇന്ത്യ സെമിയില്‍ ദക്ഷിണാഫ്രിക്കയെ ലഭിക്കാനാവും ആഗ്രഹിക്കുക.

Story first published: Wednesday, February 26, 2025, 11:39 [IST]
Other articles published on Feb 26, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+