Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ട്രോഫി: രാഹുല്‍ പുറത്തിരിക്കട്ടെ, പാകിസ്താനെതിരേ റിഷഭ് മതി; ഈ കാരണങ്ങള്‍

ദുബായി: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യ - പാകിസ്താന്‍ സൂപ്പര്‍ പോരാട്ടം നാളെ നടക്കാന്‍ പോവുകയാണ്. ബംഗ്ലാദേശിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ന്യൂസീലന്‍ഡിനോട് മുട്ടുകുത്തിയ ക്ഷീണത്തിലാണ് പാകിസ്താന്റെ വരവ്. രണ്ട് ടീമുകള്‍ക്കും സെമിയിലെത്താന്‍ വിജയം നേടേണ്ടത് അത്യാവശ്യമാണെന്ന് തന്നെ പറയാം. പാകിസ്താനെതിരേ ഏറ്റവും മികച്ച നിരയെത്തന്നെ ഇറക്കി ഇന്ത്യക്ക് ജയം നേടേണ്ടതായുണ്ട്.

പാകിസ്താന്‍ കരുത്തരുടെ നിരയാണെങ്കിലും പരിക്കും മോശം ഫോമും ടീമിനെ തളര്‍ത്തുകയാണ്. ഇത് ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുന്നു. പാകിസ്താനെതിരേ സൂപ്പര്‍ പോരിനിറങ്ങുന്ന ഇന്ത്യക്ക് തലവേദനയാകുന്നത് പ്ലേയിങ് 11 തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ്. കെ എല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരില്‍ ആരാണ് വിക്കറ്റ് കീപ്പറായി വേണ്ടതെന്നതാണ് ഇതില്‍ ഉയര്‍ന്ന് നില്‍ക്കുന്ന ചോദ്യം. ഇന്ത്യ കെ എല്‍ രാഹുലിനെ പുറത്തിരുത്തി റിഷഭ് പന്തിനെ പാകിസ്താനെതിരേ കളിപ്പിക്കണം. ഇതിന് ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

രാഹുലിന് കീപ്പിങ്ങില്‍ മിന്നിക്കാനാവുന്നില്ല

കെ എല്‍ രാഹുല്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ റോളിലാണ് കളിക്കുന്നത്. താരത്തിന്റെ വിക്കറ്റിന് പിന്നിലെ പ്രകടനം ശരാശരിയാണെന്ന് പറയാം. മികച്ച ക്യാച്ചുകള്‍ നേടാന്‍ രാഹുലിന് സാധിക്കുന്നുണ്ട്. എന്നാല്‍ സ്റ്റംപിങ്ങിന്റെ കാര്യത്തില്‍ രാഹുല്‍ മോശമാണ്. റണ്ണൗട്ട് അവസരങ്ങളിലും മികച്ച വേഗം രാഹുലിനില്ല. ഇത് ഇന്ത്യക്ക് തലവേദനയാകുന്ന കാര്യമാണ്. ബംഗ്ലാദേശിനെതിരേ രാഹുലിന്റെ മോശം കീപ്പിങ്ങില്‍ നായകന്‍ രോഹിത് ശര്‍മക്കും വിരാട് കോലിക്കുമെല്ലാം അതൃപ്തിയുണ്ടായിരുന്നു.

virat kohli rishabh pant

പരിശീലകന്‍ ഗൗതം ഗംഭീറിനും രാഹുലിന്റെ പ്രകടനം സംതൃപ്തി നല്‍കുന്നതായിരുന്നില്ല. പാകിസ്താനെതിരേ ഒരു ചെറിയ പിഴവ് സംഭവിച്ചാല്‍ പോലും ഇന്ത്യയെ അത് പ്രതികൂലമായി ബാധിക്കാന്‍ സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ വിക്കറ്റിന് പിന്നിലേക്ക് റിഷഭ് പന്ത് തിരിച്ചെത്തേണ്ടത് അത്യാവശ്യമാണെന്ന്ി പറയാം. രാഹുല്‍ പിഴവ് വരുത്തുമ്പോള്‍ നിരാശയോടെ ബെഞ്ചിലിരിക്കുന്ന റിഷഭിന്റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഫിനിഷര്‍ റോളില്‍ രാഹുലിനെക്കാള്‍ കേമന്‍

നിലവില്‍ ഇന്ത്യ രാഹുലിനെ കളിപ്പിക്കുന്നത് ആറാം നമ്പറിലാണ്. രാഹുലിന്റെ ശൈലി നോക്കുമ്പോള്‍ ഒട്ടും ചേരാത്ത ബാറ്റിങ് പൊസിഷനാണത്. ആറാം നമ്പറില്‍ കളിക്കാനിറങ്ങുമ്പോള്‍ രാഹുലിന് അതിവേഗത്തില്‍ റണ്‍സുയര്‍ത്തേണ്ടതായി വരും. എന്നാല്‍ രാഹുലിന് ഇത് സാധിക്കുന്നില്ലെന്ന് തന്നെ പറയാം. ബംഗ്ലാദേശിനെതിരേ മൂന്ന് തവണയാണ് രാഹുലിന് ലൈഫ് ലഭിച്ചത്. ഒമ്പത് റണ്‍സില്‍ താരത്തിന്റെ അനായാസ ക്യാച്ച് ബംഗ്ലാദേശ് നഷ്ടപ്പെടുത്തുകയായിരുന്നു.

എന്നാല്‍ പാകിസ്താനെതിരായ മത്സരത്തില്‍ അവസാന ഓവറുകളെല്ലാം നന്നായി മുതലാക്കേണ്ടതായുണ്ട്. രാഹുലിനെക്കൊണ്ട് ഇതിന് സാധിക്കുമെന്ന് കരുതാനാവില്ല. ഈ റോളില്‍ രാഹുലിനെക്കാള്‍ മികച്ചവന്‍ റിഷഭാണ്. രാഹുലിനെക്കാള്‍ മികച്ച സ്‌ട്രൈക്ക് റേറ്റില്‍ കളിക്കാന്‍ റിഷഭിന് സാധിക്കും. ഫിനിഷര്‍ റോളില്‍ ഇന്ത്യ രാഹുലിനെ കളിപ്പിക്കുന്നതിലും നല്ലത് റിഷഭിന് അവസരം കൊടുക്കുന്നതാണ് ടീമിന് കൂടുതല്‍ ഗുണകരമായി മാറുക.

റിഷഭ് പന്ത് എക്‌സ് ഫാക്ടര്‍ താരം

റിഷഭ് പന്ത് ഇന്ത്യയുടെ പ്ലേയിങ് 11 ഉള്ളത് എതിരാളികള്‍ക്ക് കൂടുതല്‍ സമ്മര്‍ദ്ദം നല്‍കുന്ന കാര്യമാണ്. റിഷഭ് പന്ത് ഇന്ത്യയുടെ എക്‌സ് ഫാക്ടര്‍ താരമാണ്. ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ ശേഷിയുള്ളവനാണ് റിഷഭ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള താരത്തിന് സ്പിന്നിനേയും പേസിനേയും ഒരുപോലെ കടന്നാക്രമിക്കാനും മികവുണ്ട്. ഇടം കൈയന്‍ താരമായ റിഷഭ് എതിര്‍ ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കുന്ന ബാറ്റ്‌സ്മാനുമാണ്. രാഹുലിന് ഈ കഴിവ് അവകാശപ്പെടാന്‍ സാധിക്കില്ല.

റിഷഭ് പന്ത് മത്സരത്തിന്റെ ആവേശം ഉയര്‍ത്തുന്ന താരം കൂടിയാണ്. മറ്റൊരു ഇന്ത്യന്‍ താരത്തിനും അവകാശപ്പെടാന്‍ സാധിക്കാത്ത തരത്തില്‍ മത്സരത്തില്‍ ആവേശംകൊണ്ടുവരാന്‍ റിഷഭിനാവും. ബെഞ്ചിലിരുത്തി നഷ്ടപ്പെടുത്തേണ്ട പ്രതിഭയല്ല റിഷഭ്. അതുകൊണ്ടുതന്നെ ഇന്ത്യ പാകിസ്താനെതിരേ റിഷഭിനെ കളിപ്പിക്കുന്നതാണ് നല്ലത്.

Story first published: Saturday, February 22, 2025, 7:50 [IST]
Other articles published on Feb 22, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+