Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy: ഇന്ത്യ പാകിസ്താനെതിരേ ആദ്യം ബാറ്റ് ചെയ്യരുത്! കാരണമുണ്ട്; ചൂണ്ടിക്കാട്ടി ആകാശ്

മുംബൈ: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ആരംഭിക്കാന്‍ പോവുകയാണ്. പാകിസ്താന്‍ ആതിഥേയരാവുന്ന ചാമ്പ്യന്‍സ് ട്രോഫി എല്ലാ ടീമുകള്‍ക്കും അഭിമാന പ്രശ്‌നമാണ്. ആതിഥേയരെന്ന നിലയില്‍ പാകിസ്താന് മുന്‍തൂക്കമുണ്ടെങ്കിലും ഇന്ത്യയും ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡുമെല്ലാം ആതിഥേയര്‍ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. എന്ത് വിലകൊടുത്തും ഇത്തവണ ജയിക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

ഇന്ത്യയുടെ പല താരങ്ങളുടേയും നിലനില്‍പ്പ് തീരുമാനിക്കുക ചാമ്പ്യന്‍സ് ട്രോഫിയിലെ മത്സരഫലമാണ്. രോഹിത് ശര്‍മ, വിരാട് കോലി, ഗൗതം ഗംഭീര്‍ എന്നിവര്‍ക്കെല്ലാം ചാമ്പ്യന്‍സ് ട്രോഫി ഭാവി തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമാണ്. ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യ മത്സരം ബംഗ്ലാദേശിനെതിരേയാണ്. പാകിസ്താനെതിരായ മത്സരം 23നാണ്. പാകിസ്താനില്‍ കളിക്കാന്‍ തയ്യാറാകാത്ത ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് മാത്രം ദുബായിയാണ് വേദിയാവുന്നത്.

ചിരവൈരി പോരാട്ടത്തില്‍ ഇന്ത്യ പാകിസ്താനെ തോല്‍പ്പിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ കാര്യങ്ങള്‍ ഇന്ത്യക്ക് എളുപ്പമാവില്ലെന്നുറപ്പ്. ഇപ്പോഴിതാ പാകിസ്താനെതിരായ മത്സരത്തിന് മുമ്പ് ഇന്ത്യക്ക് നിര്‍ണ്ണായക ഉപദേശം നല്‍കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ ആകാശ് ചോപ്ര.

ഇന്ത്യ ആദ്യം ബാറ്റ് ചെയ്യരുത്

ഇത്തവണത്തെ ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി ടീം പരിഗണിക്കുമ്പോള്‍ എടുത്തു പറയാവുന്നത് ബാറ്റിങ് കരുത്താണ്. എട്ടാം നമ്പര്‍വരെ മികച്ച ബാറ്റ്‌സ്മാന്‍മാര്‍ ഇന്ത്യക്കുണ്ട്. രോഹിത് ശര്‍മയും വിരാട് കോലിയും ഭേദപ്പെട്ട പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ നടത്തിയത്. ഇവര്‍ ചാമ്പ്യന്‍സ് ട്രോഫിയിലും മികവ് കാട്ടിയാല്‍ ഇന്ത്യക്കത് വലിയ ഗുണമായി മാറും. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ടോസ് നേടിയാല്‍ ആദ്യം ബാറ്റ് ചെയ്യരുതെന്ന് ഉപദേശിച്ചിരിക്കുകയാണ് ആകാശ് ചോപ്ര.

ഇന്ത്യയുടെ ബാറ്റിങ് കരുത്ത് ചൂണ്ടിക്കാട്ടിയാണ് ആകാശ് ചോപ്ര ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. 'ഏകദിനത്തില്‍ തങ്ങളുടെ പ്രധാന കരുത്ത് എന്താണോ അതിന് പ്രാധാന്യം നല്‍കി വേണം കളിക്കാന്‍. ഇന്ത്യയുടെ ബാറ്റിങ് കരുത്താണ് ശക്തം. മത്സരം ജയിപ്പിക്കേണ്ട പ്രധാന ഉത്തരവാദിത്തം ബാറ്റ്‌സ്മാന്‍മാര്‍ക്കാണ്. അതുകൊണ്ടുതന്നെ ഇന്ത്യ ടോസ് നേടിയാല്‍ രണ്ടാമത് ബാറ്റ് ചെയ്യണം. ആദ്യം പന്തെറിയാനാണ് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത്.

കാരണം രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ മഞ്ഞു വീഴ്ചയും അനുകൂല ഘടകമായി മാറും. അതുകൊണ്ടുതന്നെ രണ്ടാമത് ബാറ്റ് ചെയ്യാന്‍ തയ്യാറാവണം' ആകാശ് ചോപ്ര യുട്യൂബ് ചാനലില്‍ സംസാരിക്കവെ പറഞ്ഞു.

2017ലെ ഫൈനല്‍ ഇന്ത്യക്ക് മറക്കാനാവില്ല

ഇന്ത്യയുടെ ബാറ്റിങ് നിര ശക്തമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ ഇന്ത്യക്ക് മുന്നിലെ പാഠമാണ്. രണ്ടാമത് ബാറ്റ് ചെയ്യാനിറങ്ങുമ്പോള്‍ പാകിസ്താന്റെ ബൗളിങ് കരുത്തുകൂടി പരിഗണിക്കേണ്ടതായുണ്ട്. ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ എടുത്തു പറയാവുന്ന താരങ്ങളുണ്ട്. എന്നാല്‍ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയും മികച്ച ഫോമിലാണെന്ന് പറയാന്‍ സാധിക്കില്ല.

virat kohli rohit sharma

അതുകൊണ്ടുതന്നെ രണ്ടാമത് ബാറ്റ് ചെയ്യുകയെന്നത് ഇന്ത്യക്ക് മുന്നിലുള്ള വലിയ വെല്ലുവിളിയാണ്. രോഹിത്തും കോലിയും ഫ്‌ളോപ്പായാല്‍ ഇന്ത്യയുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റും. തുടക്കത്തിലേ ഇന്ത്യക്ക് തിരിച്ചടി നേരിട്ടാല്‍ കൂട്ടത്തകര്‍ച്ചയാവും കാത്തിരിക്കുന്നത്. ഇന്ത്യയുടെ ബാറ്റിങ് നിരയാണ് ശക്തമെന്നത് വസ്തുതയാണ്. എന്നാല്‍ അമിത ആത്മവിശ്വാസത്തോടെ ഇന്ത്യ റണ്‍സ് പിന്തുടരാന്‍ ഇറങ്ങിയാല്‍ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നുറപ്പാണ്.

സ്പിന്നര്‍മാര്‍ നിര്‍ണ്ണായകമാവും

ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫിയിലെ വിജയം തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമാവുക സ്പിന്നര്‍മാരാവും. ദുബായിലെ പിച്ചില്‍ സ്പിന്നര്‍മാര്‍ക്ക് മുന്‍തൂക്കമുണ്ട്. വരുണ്‍ ചക്രവര്‍ത്തി, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരെല്ലാം ചേരുമ്പോള്‍ ഇന്ത്യക്ക് അത്ഭുതം സൃഷ്ടിക്കാന്‍ സാധിച്ചേക്കും. ജസ്പ്രീത് ബുംറയുടെ അഭാവം ഇന്ത്യക്ക് വലിയ തിരിച്ചടിയാണെന്ന് പറയാതിരിക്കാനാവില്ല. മുഹമ്മദ് ഷമിക്ക് ഫോം കണ്ടെത്താനാവാതെ പോയാല്‍ ഇതും ഇന്ത്യക്ക് വലിയ തലവേദനയാവും.

Story first published: Sunday, February 16, 2025, 16:26 [IST]
Other articles published on Feb 16, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+