Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy 2025: ആദ്യ 2 കളി ജയിക്കും, കിവികളോടു ടീം ഇന്ത്യ പൊട്ടും!! ഇതാ കാരണം

ദുബായ്: രോഹിത് ശര്‍മയ്ക്കു കീഴില്‍ വലിയ പ്രതീക്ഷയോടെയാണ് ചാംപ്യന്‍സ് ട്രോഫിക്കായി ടീം ഇന്ത്യ യുഎഇയില്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പില്‍ ചാംപ്യന്‍മാരായതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ മറ്റൊരു ഐസിസി ടൂര്‍ണമെന്റിനു കച്ചമുറുക്കുന്നത്. ഏകദിന ഫോര്‍മാറ്റിലുള്ള ചാംപ്യന്‍സ് ട്രോഫിയുടെ ഗ്രൂപ്പുഘട്ടം കടന്ന് സെമിയിലേക്കു മുന്നേറുകയെന്നതായിരുക്കും ഇന്ത്യയുടെ ആദ്യ ലക്ഷ്യം.

ഗ്രൂപ്പ് എയില്‍ ചിരവൈരികളായ പാകിസ്താന്‍, ശക്തരായ ന്യൂസിലാന്‍ഡ്, ബംഗ്ലാദേശ് എന്നിവര്‍ക്കൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം. വ്യാഴാഴ്ച ബംഗ്ലാദേശുമായാണ് ആദ്യ കളിയില്‍ ഇന്ത്യ പോരടിക്കുക. 23ന് പാകിസ്താനുമായി കൊമ്പുകോര്‍ക്കുന്ന ഇന്ത്യ അവസാന കളിയില്‍ ന്യൂസിലാന്‍ഡുമായും ശക്തി പരീക്ഷിക്കും.

നിലവിലെ ഫോമില്‍ ബംഗ്ലാദേശിനെയും പാകിസ്താനെയും ഇന്ത്യ പരാജയപ്പെടുത്തുമെന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. പക്ഷെ അവസാന കളിയില്‍ ന്യൂസിലാന്‍ഡിനോടു ഇന്ത്യന്‍ ടീം തോല്‍വിയേറ്റു വാങ്ങാന്‍ സാധ്യത കൂടുതലാണ്. ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു നോക്കാം.

MITCHELL SANTNER

കിവികളുടെ കിടിലന്‍ ഫോം

ഇന്ത്യന്‍ ടീമിനെ ഭയപ്പെടുത്തുന്ന ഏറ്റവും പ്രധാനപ്പെട്ട കാരണം ന്യൂസിലാന്‍ഡ് ടീമിന്റെ നിലവിലെ ഗംഭീര ഫോം തന്നെയാണ്. ഓള്‍റൗണ്ടര്‍ മിച്ചെല്‍ സാന്റ്‌നര്‍ക്കു കീഴില്‍ കിടിലന്‍ കളിയാണ് അവര്‍ ഇപ്പോള്‍ കാഴ്ചവയ്ക്കുന്നത്. ചാംപ്യന്‍സ് ട്രോഫിക്കു മുന്നോടിയായി പാകിസ്താനിലെത്തിയ ശേഷം കളിച്ച ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ ന്യൂസിലാന്‍ഡ് ചാംപ്യന്‍മാരായിരുന്നു.

പാകിസ്താന്‍, സൗത്താഫ്രിക്ക എന്നിവരായിരുന്നു ടൂര്‍ണമെന്റിലെ മറ്റു ടീമുകള്‍. കളിച്ച മൂന്നു മല്‍സരങ്ങളിലും ജയിച്ചാണ് കിവികള്‍ കപ്പുയര്‍ത്തിയത്. കറാച്ചിയില്‍ നടന്ന ഫൈനലില്‍ പാക് ടീമിനെ അഞ്ചു വിക്കറ്റിനാണ് അവര്‍ കശാപ്പ് ചെയ്തത്.

പാകിസ്താനെ അവരുടെ നാട്ടില്‍ ഏകപക്ഷീയമായി തകര്‍ത്തുവിടുകയെന്നത് ഒരിക്കലും എളുപ്പമല്ല. കാരണം പിച്ചും സാഹചര്യങ്ങളും കാണികളുടെ പിന്തുണയുമെല്ലാം പാക് ടീമിനു അനുകൂല ഘടകങ്ങളായിരുന്നു. എന്നിട്ടും അവരെ കെട്ടുകെട്ടിക്കാന്‍ മിച്ചെല്‍ സാന്റനര്‍ക്കും സംഘത്തിനും സാധിച്ചു.

അതിനു ശേഷം കഴിഞ്ഞ ദിവസം ശക്തരായ അഫ്ഗാനിസ്താനുമായി സന്നാഹ മല്‍സരത്തില്‍ ഏറ്റുമുട്ടിയപ്പോഴും ജയം കിവികള്‍ക്കായിരുന്നു. ശക്തമായ സ്പിന്‍ ആക്രമണമുള്ള അഫ്ഗാനെതിരേ 306 റണ്‍സിന്റെ വിജയലക്ഷ്യം 47.5 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലാന്‍ഡ് മറികടന്നുവെന്നതാണ് എടുത്തു പറയേണ്ട കാര്യം.

ഇത്ര വലിയൊരു ടോട്ടല്‍ സ്പിന്‍ ബൗളിങിനെ തുണയ്ക്കുന്ന പാകിസ്താനിലെ പിച്ചില്‍ അഫ്ഗാനെ പോലെയൊരു ടീമിനെതിരേ പിന്തുടര്‍ന്നു ജയിക്കുക അതീവ ദുഷ്‌കരം തന്നെയാണ്. പക്ഷെ ഇതു സാധിച്ചെടുത്ത കിവികളെ ടൂര്‍ണമെന്റില്‍ ഭയക്കുക തന്നെ വേണം.

പന്തിന് മുട്ടന്‍ പണി വരുന്നു, സഞ്ജുവിനോടു ചെയ്തത് തിരിച്ചുകിട്ടും!! ഗംഭീറിന്റെ പ്ലാനോ?

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള പോരാട്ടം നടക്കാനിരിക്കുന്നത് ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ്. പാകിസ്താനിലേതിനു ഏറെക്കുറെ സമാനമായ പിച്ചും കാലാവസ്ഥയുമാണ് ഇവിടെയുമുള്ളത്. അതുകൊണ്ടു തന്നെ ഇന്ത്യക്കെതിരേയും ഏറ്റവും മികച്ച കളി തന്നെ പുറത്തെടുക്കാന്‍ അവര്‍ക്കു സാധിച്ചേക്കും.

INDIA

ഇന്ത്യക്കെതിരായ റെക്കോര്‍ഡ്

ഇന്ത്യക്കെതിരേ ചാംപ്യന്‍സ് ട്രോഫിയില്‍ ന്യൂസിലാന്‍ഡിനെ ഫേവറിറ്റാക്കി മാറ്റുന്ന മറ്റൊരു ഘടകം ഐസിസി ടൂര്‍ണമെന്റുകളില്‍ നേര്‍ക്കുനേര്‍ വന്നപ്പോഴുള്ള റെക്കോര്‍ഡാണ്. ചാംപ്യന്‍സ് ട്രോഫിയില്‍ ഒരിക്കല്‍ മാത്രമേ ഇരുടീമുകളും ഏറ്റുമുട്ടിയിട്ടുള്ളൂ.അതില്‍ ജയം ന്യൂസിലാന്‍ഡിനായിരുന്നു.

ഐസിസി ഏകദിന ലോകകപ്പില്‍ 10 തവണ കൊമ്പുകോര്‍ത്തപ്പോള്‍ അഞ്ചിലും കിവികള്‍ ജയിച്ചു. ഇന്ത്യ നാലെണ്ണം ജയിച്ചുകറിയപ്പോള്‍ ഒന്ന് ടൈയാവുകയും ചെയ്തു. ടി20 ലോകപ്പില്‍ മൂന്നു തവണ മാറ്റുരച്ചപ്പോള്‍ എല്ലാത്തിലും ജയം ന്യൂസിലാന്‍ഡിനായിരുന്നു. ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ അഞ്ചു മല്‍സരങ്ങളില്‍ മൂന്നിലും കിവികള്‍ ജയിച്ചപ്പോള്‍ ഇന്ത്യക്കു ഒന്നില്‍ മാത്രമേ ജയിക്കാനായുള്ളൂ.

ഓവറോള്‍ നോക്കിയാല്‍ ഐസിസിയുടെ വിവിധ ടൂര്‍ണമെന്റുകളിലായി 19 തവണ ശക്തി പരീക്ഷിച്ചപ്പോള്‍ ഇന്ത്യ ജയിച്ചത് വെറും അഞ്ചെണ്ണം മാത്രം. കിവികള്‍ 12 മല്‍സരങ്ങളിലും ജയം കൊയ്തു. രണ്ടു കളികള്‍ സമനിലയിലും പിരിഞ്ഞു.

Story first published: Monday, February 17, 2025, 13:15 [IST]
Other articles published on Feb 17, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+