For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കിവീസിനോട് തോല്‍ക്കട്ടെ, പക്ഷെ ഫൈനലില്‍ ഓസീസിനെ തകര്‍ക്കണം; പക വീട്ടണമെന്ന് ഫാന്‍സ്

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഇന്ത്യ ഇന്ന് ന്യൂസീലന്‍ഡിനെ നേരിടാന്‍ പോവുകയാണ്. ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ച് ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായാല്‍ സെമിയില്‍ ഇന്ത്യക്ക് ഓസ്‌ട്രേലിയയെ നേരിടേണ്ടതായി വരും. എന്നാല്‍ ന്യൂസീലന്‍ഡിനോട് തോറ്റ് ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായാല്‍ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയാവും സെമിയിലെ എതിരാളികള്‍. ഇന്ത്യയുടെ എതിരാളികള്‍ ആരാവുമെന്നത് ഇന്നത്തെ ന്യൂസീലന്‍ഡ് മത്സരത്തിന് ശേഷമാവും തീരുമാനിക്കുക.

ഇന്ത്യക്ക് ന്യൂസീലന്‍ഡിനെ തോല്‍പ്പിക്കുകയെന്നത് വളരെ പ്രയാസമായിരിക്കുമെന്നുറപ്പാണ്. ബംഗ്ലാദേശിനോടും പാകിസ്താനോടും ആധിപത്യം കാട്ടി ജയിക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ ന്യൂസീലന്‍ഡിനെതിരേ ഇത് നടന്നേക്കില്ല. കിവീസ് ശക്തമായ താരനിരയാണ്. ഇന്ത്യയുടെ സ്പിന്‍ ആക്രമണം ന്യൂസീലന്‍ഡിനെതിരേ കാര്യമായി ഫലം കണ്ടേക്കില്ലെന്ന് തന്നെ പറയാം. എന്തായാലും ഇന്ത്യന്‍ ആരാധകര്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുന്നത് മറ്റൊരു ആവശ്യവുമായാണ്.

ഇന്ത്യ ന്യൂസീലന്‍ഡിനോട് തോല്‍ക്കണമെന്നും ഫൈനലില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് അവസാന ഏകദിന ലോകകപ്പിലെ തോല്‍വിക്ക് പകരം ചോദിക്കണമെന്നുമാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്.

ഇന്ത്യക്ക് പക വീട്ടേണ്ടത് ഓസീസിനോട്

അവസാന ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ചാണ് ഓസ്‌ട്രേലിയ കിരീടം ചൂടിയത്. അതും ഇന്ത്യയുടെ തട്ടകത്തില്‍. ഈ വേദനക്ക് പിന്നാലെയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലും ഓസീസ് ഇന്ത്യയെ നാണംകെടുത്തിയത്. ഇന്ത്യക്കെതിരേ പ്രധാന മത്സരങ്ങളില്‍ സര്‍വാധിപത്യം കാട്ടാന്‍ എപ്പോഴും ഓസീസിന് സാധിക്കാറുണ്ട്. ഇതിന് ഇത്തവണ ഇന്ത്യക്ക് പ്രതികാരം വീട്ടേണ്ടതായുണ്ട്.

new zeland

ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് കിരീടം നേടാനായാല്‍ ഇന്ത്യക്കത് വലിയ കരുത്താവുമെന്നുറപ്പാണ്. സമീപകാലത്തെ വലിയ തോല്‍വികളുടെയെല്ലാം ക്ഷീണം മറക്കാനും ഓസ്‌ട്രേലിയയോട് പ്രതികാരം വീട്ടാനും ചാമ്പ്യന്‍സ് ട്രോഫി കിരീടം ഇന്ത്യക്ക് നേടേണ്ടതായുണ്ട്. ഇത്തവണ ഓസ്‌ട്രേലിയന്‍ ടീമില്‍ പല സൂപ്പര്‍ താരങ്ങളുമില്ല. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ഓസീസിനെ തോല്‍പ്പിക്കാനുള്ള സുവര്‍ണ്ണാവസരമാണ് നിലവില്‍ മുന്നിലുള്ളതെന്ന് പറയാം.

സെമിയില്‍ ഇന്ത്യക്ക് ദക്ഷിണാഫ്രിക്ക മതി

സെമിയില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടണമെന്നാണ് കൂടുതല്‍ ആരാധകരും പറയുന്നത്. ദക്ഷിണാഫ്രിക്ക ഇത്തവണ മികച്ച നിരയാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ടീം ശക്തം. എന്നാല്‍ വലിയ മത്സരങ്ങളില്‍ കളി മറക്കുന്നത് ദക്ഷിണാഫ്രിക്കയുടെ രീതിയാണ്. ടീം കരുത്ത് ശക്തമാണെങ്കിലും ദക്ഷിണാഫ്രിക്ക നിര്‍ണ്ണായക മത്സരങ്ങളില്‍ തോല്‍ക്കുന്നത് ടീമിന്റെ വിധിയാണ്. കഴിഞ്ഞ ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക ഫൈനല്‍ കളിച്ചിരുന്നു.

അനായാസമായി ദക്ഷിണാഫ്രിക്ക ജയിക്കുമെന്ന് കരുതിയിടത്തുനിന്നാണ് ഇന്ത്യ ജയിച്ചു കയറിയത്. ഇത്തരത്തില്‍ നിര്‍ഭാഗ്യം വേട്ടയാടുന്ന ടീമാണ് ദക്ഷിണാഫ്രിക്ക. അവരെ സെമിയില്‍ നേരിടുന്നതാവും ഇന്ത്യക്ക് അല്‍പ്പം കൂടി എളുപ്പം. എന്നാല്‍ എല്ലാ തവണത്തേയും പോലെ അനായസമായി ദക്ഷിണാഫ്രിക്കയെ തോല്‍പ്പിക്കാന്‍ ഇന്ത്യക്ക് സാധിച്ചേക്കില്ല. ഇംഗ്ലണ്ടിനെ നാണംകെടുത്തി തോല്‍പ്പിച്ചിട്ടുവിട്ട ആത്മവിശ്വാസം ദക്ഷിണാഫ്രിക്കയ്ക്ക് കരുത്താവുമെന്നുറപ്പാണ്.

ഇന്ത്യയുടെ ബാറ്റിങ് കരുത്ത് ശക്തം

ഇന്ത്യയെ ഇത്തവണ കൂടുതല്‍ കരുത്തുറ്റതാക്കുന്നത് ബാറ്റിങ് കരുത്താണ്. എട്ടാം നമ്പര്‍ വരെ മികച്ച ബാറ്റ്‌സ്മാന്‍മാര്‍ ഇന്ത്യക്കൊപ്പമുണ്ട്. ഇതാണ് ടീമിന് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്ന കാര്യം. മധ്യ ഓവറുകളില്‍ സ്പിന്നര്‍മാരുടെ പ്രകടനം ഇന്ത്യക്ക് കരുത്താവുന്നു. എന്നാല്‍ ന്യൂസീലന്‍ഡിനോട് ഇന്ത്യയുടെ ഈ തന്ത്രം ഫലം കാണാന്‍ സാധ്യത കുറവാണ്. ടോം ലാദം, കെയ്ന്‍ വില്യംസണ്‍, രചിന്‍ രവീന്ദ്ര എന്നിവരെല്ലാം സ്പിന്നിനെ നന്നായി നേരിടുന്നവരാണ്. ഇന്ത്യയുടെ കണക്കുകൂട്ടല്‍ പോലെ കാര്യങ്ങള്‍ നടന്നാല്‍ വീണ്ടുമൊരു ഇന്ത്യ-ഓസീസ് സൂപ്പര്‍ ഫൈനല്‍ പോരാട്ടം കാണാനാവും.

Story first published: Sunday, March 2, 2025, 9:33 [IST]
Other articles published on Mar 2, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+