Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ട്രോഫി: ക്യാച്ചും എടുക്കില്ല ബാറ്റിങ്ങും ദുരന്തം! രാഹുല്‍ വേണ്ട; സെമിയില്‍ റിഷഭ് മതി

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ നിര്‍ണ്ണായക സെമി ഫൈനലിലേക്ക് ഇന്ത്യ എത്തിയിരിക്കുകയാണ്. ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാരായാണ് ഇന്ത്യയുടെ വരവ്. നിര്‍ണ്ണായക മത്സരത്തില്‍ കരുത്തരായ ന്യൂസീലന്‍ഡിനെ 44 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒമ്പത് വിക്കറ്റിന് 249 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡ് 205 റണ്‍സില്‍ ഒതുങ്ങി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തിയുടെ പ്രകടനമാണ് ഇന്ത്യയുടെ ജയം എളുപ്പമാക്കിയത്.

സ്പിന്നര്‍മാരെല്ലാം ഇന്ത്യക്കായി നിര്‍ണ്ണായക പ്രകടനമാണ് കാഴ്ചവെച്ചത്. ഒമ്പത് വിക്കറ്റുമായി സ്പിന്നര്‍മാര്‍ ശോഭിച്ചു. ഇതോടെ കിവീസ് നിരയിലെ പേരുകേട്ട ബാറ്റ്‌സ്മാന്‍മാരെല്ലാം കറങ്ങി വീഴുകയും ചെയ്തു. ഇന്ത്യ ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാരായി സെമി ടിക്കറ്റും നേടി. ഫൈനലിലേക്ക് പോകാന്‍ ഇന്ത്യക്ക് ഓസീസ് കടമ്പ മറികടക്കണം. ഇന്ത്യ കിവീസിനെ തോല്‍പ്പിച്ചെങ്കിലും ചില പിഴവുകള്‍ ഇന്ത്യക്ക് വലിയ തലവേദനയായി ഉയര്‍ന്ന് നില്‍ക്കുന്നുണ്ട്.

ഇതില്‍ എടുത്തു പറയേണ്ടത് വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന്റെ പ്രകടനമാണ്. കഴിഞ്ഞ മൂന്ന് മത്സരങ്ങള്‍ നോക്കിയാലും കാര്യമായ പ്രകടനം നടത്താന്‍ രാഹുലിന് സാധിച്ചിട്ടില്ല. വിക്കറ്റിന് പിന്നിലും അദ്ദേഹം നിരാശപ്പെടുത്തുകയാണ്. ഇപ്പോഴിതാ സെമിയില്‍ ഓസ്‌ട്രേലിയക്കെതിരേ രാഹുലിനെ പുറത്തിരുത്തി റിഷഭ് പന്തിനെ കളിപ്പിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

രാഹുലിന് ഫിനിഷര്‍ റോള്‍ ചേരില്ല

ടോപ് ഓഡര്‍ ബാറ്റ്‌സ്മാനായിരുന്ന രാഹുലിനെ ഇന്ത്യ പിന്നീട് മധ്യനിരയിലേക്ക് മാറ്റി. നാലാം നമ്പറില്‍ ശ്രേയസ് അയ്യരും അഞ്ചാം നമ്പറില്‍ കെ എല്‍ രാഹുലും കളിക്കുന്ന തരത്തിലായിരുന്നു ബാറ്റിങ് ഓഡര്‍. എന്നാല്‍ ഇപ്പോള്‍ രാഹുല്‍ ആറാം നമ്പറിലാണ് കളിക്കുന്നത്. ഈ ബാറ്റിങ് പൊസിഷനില്‍ തിളങ്ങാന്‍ രാഹുലിന് സാധിക്കുന്നില്ല. പലപ്പോഴും ഡെത്തോവറിന്റെ സമയത്താണ് കൂടുതലും ബാറ്റ് ചെയ്യേണ്ടി വരിക. ഈ സാഹചര്യത്തില്‍ രാഹുലിന് അതിവേഗം റണ്‍സുയര്‍ത്താനാവുന്നില്ല.

ind vs nz

രാഹുല്‍ ചില മനോഹര ക്യാച്ചുകളെടുത്തിട്ടുണ്ടെങ്കിലും അല്‍പ്പം സാഹസമുള്ള സ്റ്റംപിങ് പ്രയാസമാണ്. വിക്കറ്റിന് പിന്നില്‍ മികച്ച വേഗം രാഹുലിനില്ല. നിര്‍ണ്ണായക സമയത്ത് ക്യാച്ചുകള്‍ പാഴാക്കുന്നു. ന്യൂസീലന്‍ഡിനെതിരേ കെയ്ന്‍ വില്യംസണിന്റെ ക്യാച്ചും രാഹുല്‍ പാഴാക്കി. സെമിയില്‍ ഓസീസാണ് എതിരാളികള്‍. ഒരു പിഴവുകൊണ്ട് പോലും വലിയ തോല്‍വിയിലേക്ക് പോകും. അതുകൊണ്ടുതന്നെ ഇന്ത്യ രാഹുലിന് വിശ്രമം നല്‍കി റിഷഭ് പന്തിനെ കളിപ്പിക്കണം.

കുറഞ്ഞ പന്തുകളില്‍ നിന്ന് കൂടുതല്‍ റണ്‍സ് നേടാന്‍ റിഷഭിനാവും. ഇന്ത്യയുടെ എക്‌സ് ഫാക്ടര്‍ താരമാണ് റിഷഭ്. വിക്കറ്റിന് പിന്നിലെ മികവ് എടുത്തു പറയേണ്ടതാണ്. ഇടം കൈയനായ റിഷഭിനെ ഇന്ത്യ പ്ലേയിങ് 11ലേക്കെത്തിക്കുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ഓസീസിനെതിരേ നാല് സ്പിന്നര്‍മാര്‍ ക്ലിക്കാവുമോ?

ന്യൂസീലന്‍ഡിനെതിരേ ഇന്ത്യ നാല് സ്പിന്നര്‍മാരെ ഉപയോഗിച്ചാണ് വിജയം പിടിച്ചെടുത്തത്. ന്യൂസീലന്‍ഡിന്റെ ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്താനും സ്പിന്നര്‍മാര്‍ക്ക് സാധിച്ചു. എന്നാല്‍ ഈ തന്ത്രം ഓസ്‌ട്രേലിയക്കെതിരേ ക്ലിക്കാവുമോയെന്ന കാര്യത്തില്‍ ആശങ്കയുണ്ട്. സ്പിന്നര്‍മാരെ നന്നായി നേരിടുന്ന ടീമാണ് ഓസീസ്. ഇന്ത്യയുടെ സ്പിന്‍ കെണി മനസിലാക്കി ഇതിനനുസരിച്ച് കൃത്യമായ പദ്ധതി മെനഞ്ഞാവും ഓസ്‌ട്രേലിയ വരുന്നത്. ഇന്ത്യയെപ്പോലെ തന്നെ മികച്ച സ്പിന്‍ കരുത്ത് ഓസീസിനുമുണ്ട്.

ആദം സാംബ, ഗ്ലെന്‍ മാക്‌സ് വെല്‍, മാര്‍നസ് ലാബ്യുഷെയ്ന്‍, ട്രാവിസ് ഹെഡ് എന്നിവരെല്ലാം സ്പിന്നുകൊണ്ട് ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നവരാണ്. ഇന്ത്യ പൂര്‍ണ്ണമായും സ്പിന്നര്‍മാരെ ആശ്രയിച്ച് ഓസീസിനെതിരേ ഇറങ്ങിയാല്‍ പണി പാളിയേക്കും. ഇന്ത്യ ഹര്‍ഷിത് റാണയെ തിരികെ കൊണ്ടുവരണമെന്നും അല്ലെങ്കില്‍ അര്‍ഷ്ദീപ് സിങ്ങിനെ കളിപ്പിക്കണമെന്നുമാണ് ആരാധകര്‍ പറയുന്നത്.

Story first published: Monday, March 3, 2025, 8:08 [IST]
Other articles published on Mar 3, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+