Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ട്രോഫി: സെമി 'കളിക്കാതെ' ഇന്ത്യ ഫൈനലിലേക്ക്!! വേണ്ടത് 2 കാര്യം, നടക്കുമോ?

ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടിനെതിരേയുള്ള അഫ്ഗാനിസ്താന്‍ ടീമിന്റെ വിജയം ഏറ്റവുമധികം സന്തോഷിപ്പിക്കുക ഇന്ത്യയെയാണ്. ലാഹോറില്‍ കഴിഞ്ഞ ദിവസം നടന്ന ത്രില്ലറില്‍ ഇംഗ്ലണ്ടിനെ എട്ടു റണ്‍സിനാണ് അഫ്ഗാന്‍ മറികടന്നത്. ഇതോടെ സെമി ഫൈനല്‍ സാധ്യതയും അഫ്ഗാന്‍ നിലനിര്‍ത്തിയപ്പോള്‍ ഇംഗ്ലണ്ട് പുറത്താവുകയും ചെയ്തിരുന്നു. സൗത്താഫ്രിക്കയും ഓസ്‌ട്രേലിയയുമാണ് ഇപ്പോള്‍ ഗ്രൂപ്പില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ളതെങ്കിലും അഫ്ഗാന്‍ ഇവര്‍ക്കു പിന്നാലെയുണ്ട്.

ചാമ്പ്യന്‍സ് ട്രോഫി: രോഹിത്തടക്കം 2 പേര്‍ പുറത്ത്!! ഗില്‍ നയിക്കും, കിവീസിനെതിരായ ഇന്ത്യന്‍ 11

ഗ്രൂപ്പിലെ അവസാന റൗണ്ട് മല്‍സരങ്ങളായിരിക്കും ഇനി സെമി ഫൈനലിസ്റ്റുകളെ തീരുമാനിക്കുക. സൗത്താഫ്രിക്കയുടെ അവസാന മല്‍സരം ശനിയാഴ്ച ഇംഗ്ലണ്ടുമായിട്ടാണ്. എന്നാല്‍ അഫ്ഗാനിസ്താന്‍ വെള്ളിയാഴ്ച അവസാന റൗണ്ടില്‍ ഓസ്‌ട്രേലിയയുമായും കൊമ്പുകോര്‍ക്കും. ഇവ കഴിയുന്നതോടെയായിരിക്കും സെമി ഫൈനല്‍ ലൈനപ്പിനെക്കുറിച്ച് ചിത്രം തെളിയുന്നത്.

ROHIT RASHID

എന്തുകൊണ്ട് ഇന്ത്യ ഹാപ്പി?

ഇംഗ്ലണ്ടിനെതിരേയുള്ള അഫ്ഗാനിസ്താന്റെ ജയം ഇന്ത്യയെ സന്തോഷിപ്പിക്കാന്‍ ചില കാരണങ്ങള്‍ കൂടിയുണ്ട്. സെമിയില്‍ ഇന്ത്യയുടെ എതിരാളികളായി അവര്‍ വരാനുള്ള സാധ്യതയാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. ഇന്ത്യയും അഫ്ഗാനും തമ്മില്‍ എങ്ങനെയാവും സെമിയില്‍ മുഖാമുഖം വരികയെന്നു നമുക്കു നോക്കാം.

ഗ്രൂപ്പ് എയില്‍ നിന്നും ഇന്ത്യയും ന്യൂസിലാന്‍ഡും ഇതിനകം സെമി ഫൈനലില്‍ ഇടം നേടിക്കഴിഞ്ഞു. ഗ്രൂപ്പില്‍ ആരാവും തലപ്പത്ത് ഫിനിഷ് ചെയ്യുകയെന്നാണ് ഇനി അറിയാനുള്ളത്. ഞായറാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യ- കിവീസ് പോരാട്ടമായിരിക്കും ഗ്രൂപ്പ് ചാംപ്യന്‍മാരെ തീരുമാനിക്കുന്നത്. നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ കിവികളെയും ഇന്ത്യ മറികടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങനെയെങ്കില്‍ ഇന്ത്യ ഗ്രൂപ്പിലെ ഒന്നാംസ്ഥാനക്കാരാവുകയും ചെയ്യും.

ഇതു സംഭവിച്ചാല്‍ സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍ ഗ്രൂപ്പ് ബിയിലെ റണ്ണറപ്പുകളായിരിക്കും. നിലവിലെ സാഹചര്യത്തില്‍ സൗത്താഫ്രിക്കയാവും ഗ്രൂപ്പ് ബിയില്‍ ചാംപ്യന്‍മാരാവുകയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇംഗ്ലണ്ടുമായാണ് അവസാന കളിയില്‍ അവര്‍ ഏറ്റുമുട്ടുക. ഇംഗ്ലണ്ടിനെ തകര്‍ര്‍ത്ത് സൗത്താഫ്രിക്ക ഗ്രൂപ്പില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്യാനുള്ള സാധ്യത കൂടുതലാണ്.

അങ്ങനെ വന്നാല്‍ രണ്ടാംസ്ഥാനത്തു ആരു ഫിനിഷ് ചെയ്യുമെന്നതാണ് ചോദ്യം. ഓസ്‌ട്രേലിയയും അഫ്ഗാനിസ്താനുമാണ് ഈ സ്ഥാനത്തിനു വേണ്ടി രംഗത്തുള്ളത്. ഓസീസിനു മൂന്നും അഫ്ഗാനും രണ്ടും പോയിന്റാണുള്ളത്. ഇരുടീമുകളും തമ്മിലുള്ള പോരാട്ടമായിരിക്കും ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരെ തീരുമാനിക്കുക.

ഇംഗ്ലണ്ടിനെ അട്ടിമറിച്ചെത്തുന്ന അഫ്ഗാന്‍ ഓസീസിനെയും വീഴ്ത്തിയേക്കും. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകകപ്പില്‍ ഓസീസിന് അവര്‍ ഷോക്ക് നല്‍കിയിരുന്നു. ഓസീസിനേക്കാള്‍ സെമിയില്‍ അഫ്ഗാനെ എതിരാളികളായി ലഭിക്കാനിരിക്കും ഇന്ത്യ ആഗ്രഹിക്കുക. അവര്‍ക്കെതിരേയുള്ള ഉജ്ജ്വല റെക്കോര്‍ഡ് തന്നെയാണ് ഇതിന്റെ കാരണം.

ROHIT HARDIK

അഫ്ഗാനെങ്കില്‍ ഫൈനലുറപ്പ്?

സെമി ഫൈനലില്‍ അഫ്ഗാനിസ്താനാണ് എതിരാളികളെങ്കില്‍ ഇന്ത്യക്കു ഫൈനല്‍ ഉറപ്പാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അത്രയും മികച്ച റെക്കോര്‍ഡ് അഫ്ഗാന്‍ പടയ്‌ക്കെതിരേ ഇന്ത്യക്കുണ്ട്. ഇതുവരെ മൂന്നു ഫോര്‍മാറ്റുകളില്‍ ഏറ്റുമുട്ടിയപ്പോഴും അവരോടു ഇന്ത്യ തോല്‍വിയേറ്റു വാങ്ങിയിട്ടില്ലെന്നു കാണാം. അതുകൊണ്ടു തന്നെ സെമിയില്‍ അഫ്ഗാനാണ് എതിരാളികളെങ്കില്‍ ഇന്ത്യ ഫൈനലിലേക്കു 'വാക്കോവര്‍' നടത്തുമെന്നുറപ്പാണ്.

ഏകദിനത്തില്‍ ഇതുവരെ നാലു മല്‍സരങ്ങളിലാണ് ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നത്. ഇതില്‍ മൂന്നിലും ഇന്ത്യ ജയിച്ചപ്പോള്‍ ഒന്നു ടൈയിലും കലാശിക്കുകയായിരുന്നു. ടി20യിലേക്കു വന്നാല്‍ ഇതുവരെയുള്ള ഒമ്പതു മല്‍സരങ്ങളില്‍ എട്ടിലും ഇന്ത്യക്കായിരുന്നു ജയം. ഒരു കളി ഉപക്ഷിക്കപ്പെട്ടു. ടെസ്റ്റില്‍ ഒരു തവണ മാത്രമേ ഇന്ത്യയും അഫ്ഗാനും കൊമ്പുകോര്‍ത്തിട്ടുള്ളൂ. ഇതില്‍ ഇന്ത്യക്കായിരുന്നു വിജയം.

Story first published: Thursday, February 27, 2025, 12:06 [IST]
Other articles published on Feb 27, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+