For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചാമ്പ്യന്‍സ് ട്രോഫി: സെമിയില്‍ ഇന്ത്യയെ കാത്തിരിക്കുന്നതാര്? ആ ടീം തന്നെ!! സാധ്യത ഇങ്ങനെ

ചാംപ്യന്‍സ് ട്രോഫിയില്‍ ഇത്തവണ സെമി ഉറപ്പാക്കിയ ആദ്യത്തെ ടീമായി മാറിയിരിക്കുകയാണ് ഇന്ത്യ. ഗ്രൂപ്പ് എയില്‍ ബംഗ്ലാദേശിനിനു പിന്നാലെ ചിരവൈരികളായ പാകിസ്താനെയും കെട്ടുകെട്ടിച്ചതോടെയാണ് രോഹിത് ശര്‍മയും സംഘവും സെമിയെന്ന ആദ്യ ലക്ഷ്യത്തിലേക്കു ചുവടു വച്ചിരിക്കുന്നത്. ന്യൂസിലാന്‍ഡുമായുള്ള ഒരു മല്‍സരം ബാക്കിനില്‍ക്കെയാണ് ഇന്ത്യയുടെ മുന്നേറ്റം. ബംഗ്ലാദേശുമായി ഇന്നു നടക്കാനിരിക്കുന്ന മല്‍സരത്തില്‍ ന്യൂസിലാന്‍ഡ് ടീം ജയിക്കുകയാണെങ്കില്‍ ഇന്ത്യക്കൊപ്പം കിവികളും ഔദ്യോഗികമായി സെമിയിലേക്കു ടിക്കറ്റ് വാങ്ങും.

ഇതോടെ പാകിസ്താനോടൊപ്പം ബംഗ്ലാദേശും ടൂര്‍ണമെന്റില്‍ നിന്നും പുറത്താവുകയും ചെയ്യും. ഇന്ത്യയുടെ സെമി ബെര്‍ത്ത് ഉറപ്പായതോടെ അവിടെ ആരായിരിക്കും എതിരാളികളെന്നാണ് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. സെമിയില്‍ ഇന്ത്യയുടെ എതിരാളിയായി വന്നേക്കാവുന്ന ടീമുകളെ അറിയാം.

indian team

സെമിയില്‍ ആര്?

നിലവില്‍ ഗ്രൂപ്പ് എയില്‍ തലപ്പത്താണ് ഇന്ത്യയുള്ളത്. കളിച്ച് രണ്ടു മല്‍സരങ്ങളിലും ജയിച്ചാണ് രോഹിത് ശര്‍മയും സംഘവും മുന്നില്‍ നില്‍ക്കുന്നത്. ഇനി ഗ്രൂപ്പിലെ ഒന്നാംസ്ഥാനം കാത്തുസൂക്ഷിക്കാനായിരിക്കും ഇന്ത്യയുടെ ലക്ഷ്യം. ഇതിനു സാധിക്കണമെങ്കില്‍ ന്യൂസിലാന്‍ഡുമായി ഞായറാഴ്ച നടക്കാനിരിക്കുന്ന പോരാട്ടത്തില്‍ ഇന്ത്യക്കു ജയിക്കേണ്ടതുണ്ട്. ഐസിസി ടൂര്‍ണമെന്റില്‍ പലപ്പോഴും ഇന്ത്യയെ കരയപ്പിച്ചിച്ചുള്ള എതിരാളികളാണ് കിവികള്‍.

പക്ഷെ 2023ലെ ഏകദിന ലോകകപ്പില്‍ അവരെ തകര്‍ത്തുവിടാന്‍ ഇന്ത്യക്കായിരുന്നു. സമാനമായ പ്രകടനം ഇത്തവണയും പുറത്തെടുക്കാനായാല്‍ ഇന്ത്യക്കു ഗ്രൂപ്പ് ജേതാക്കളാവാം. അങ്ങനെ വന്നാല്‍ ഗ്രൂപ്പ് ബിയിലെ രണ്ടാംസ്ഥാനക്കാരായിരിക്കും സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍.

ടൂര്‍ണമെന്റിലെ ഏറ്റവും കടുപ്പമേറിയ ഗ്രൂപ്പായ ബിയില്‍ ആദ്യ റൗണ്ട് കഴിഞ്ഞപ്പോള്‍ സൗത്താഫ്രിക്കയും ഓസ്‌ട്രേലിയയുമാണ് രണ്ടു പോയിന്റ് വീതം നേടി ആദ്യ രണ്ടു സ്ഥാനങ്ങളില്‍. നെറ്റ് റണ്‍റേറ്റില്‍ ഓസീസിനേക്കാള്‍ ഏറെ മുന്നിലാണ് സൗത്താഫ്രിക്കന്‍ ടീം. +2.140 എന്ന കിടിലന്‍ നെറ്റ് റണ്‍റേറ്റ് അവര്‍ക്കുണ്ട്. ഔസ്‌ട്രേലിയയുടേത് +0.475 ആണ്.

ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവരുമായിട്ടാണ് സൗത്താഫ്രിക്കയുടെ ഇനിയുള്ള കളികള്‍. ഓസീസിന്റെയും ഇംഗ്ലണ്ടിന്റെയും ബാറ്റിങ് ശക്തമാണെങ്കിലും ബൗളിങ് ആത്ര മൂര്‍ച്ചയുള്ളതല്ല. എന്നാല്‍ സൗത്താഫ്രിക്ക ബാറ്റിങിലും ബൗളിങിലും ഒരുപോലെ ശക്തരാണ്. അതിനാല്‍ ഓസീസിനെയും ഇംഗ്ലണ്ടിനെയുെ അവര്‍ തോല്‍പ്പിക്കാനാണ് കൂടുതല്‍ സാധ്യത. അങ്ങനെ വന്നാല്‍ സൗത്താഫ്രിക്ക ഗ്രൂപ്പില്‍ ഒന്നാമതാവും.

നിലവിലെ സാഹചര്യത്തില്‍ സൗത്താഫ്രിക്കയോടു തോറ്റാലും അഫ്ഗാനെതിരേ ഓസീസ് ജയിക്കാന്‍ തന്നെയാണ് സാധ്യത. അങ്ങനെ വന്നാല്‍ നാലു പോയിന്റോടെ അവര്‍ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി സെമിയിലെത്തും. ഈ പറഞ്ഞ രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ടു പോവുന്നതെങ്കില്‍ മാര്‍ച്ച് നാലിന് ആദ്യ സെമിയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടും. തൊട്ടടുത്ത ദിവസം രണ്ടാം സെമിയില്‍ സൗത്താഫ്രിക്ക ന്യൂസിലാന്‍ഡിനെയും നേരിടും.

ROHIT SHARMA

ഇന്ത്യ ഭയക്കണം

സെമി ഫൈനലില്‍ ഓസ്‌ട്രേലിയയെയാണ് എതിരാളികളായി ലഭിക്കുന്നതെങ്കില്‍ ഇന്ത്യന്‍ ടീം ഭയക്കുക തന്നെ വേണം. കാരണം ഐസിസി ടൂര്‍ണമെന്റുകളിലെ നോക്കൗട്ട് മല്‍സരങ്ങളില്‍ നിരവധി തവണ ഇന്ത്യയുടെ കണ്ണീര്‍ വീഴ്ത്തിയിട്ടുള്ള ടീമാണ് ഓസീസ്.

പക്ഷെ ഫൈനലിനേക്കാള്‍ സെമിയില്‍ അവരെ നേരിടാനായിരിക്കും ഇന്ത്യ ആഗ്രഹിക്കുക. കാരണം ഫൈനലില്‍ കളിക്കുമ്പോള്‍ ഓസീസിന്റെ കരുത്ത് എല്ലായ്‌പ്പോഴും ഇരട്ടിയാവാറുണ്ട്. അതുകൊണ്ടു തന്നെ ഫൈനലുകളില്‍ അവരെ തോല്‍പ്പിക്കുകയെന്നതും അസാധ്യമായിരിക്കും.

2023ലെ ഏകദിന ലോകകപ്പിന്റെയും ഇതേ വര്‍ഷത്തെ ഡബ്ല്യുടിസിയുടെയും ഫൈനലുകളില്‍ ഓസീസിനോടേറ്റ പരാജയത്തിന്റെ മുറിവുകള്‍ ഇനിയുമുണങ്ങിയിട്ടില്ല. അതിനു മുമ്പ് 2003ലെ ഏകദിന ലോകകപ്പ് ഫൈനലിലും കംഗാരുപ്പട ഇന്ത്യയുടെ കഥ കഴിച്ചിരുന്നു. അതിനാല്‍ ഫൈനലിനേക്കാള്‍ സെമിയിലാവും അവരെ ഇന്ത്യക്കു ഇത്തവണ തോല്‍പ്പിക്കാന്‍ കഴിഞ്ഞേക്കുക.

Story first published: Monday, February 24, 2025, 11:19 [IST]
Other articles published on Feb 24, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+