Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ട്രോഫി: കൂടുതല്‍ ഫോറും സിക്‌സുമാര്‍ക്ക്, വിക്കറ്റുകളെടുത്തതാര്? ഇതാ ഉത്തരം

ദുബായ്: ഇന്ത്യയുടെ മൂന്നാം ഐസിസി കിരീടനേട്ടത്തോടെ ഐസിസി ചാംപ്യന്‍സ് ട്രോഫിക്കു തിരശീല വീണിരിക്കുകയാണ്. ത്രില്ലിങ് ഫൈനലില്‍ ന്യൂസിലാന്‍ഡിനെ നാലു വിക്കറ്റുനു മറികടന്നാണ് ഇന്ത്യ വെന്നിക്കൊടി പാറിച്ചത്. ഇതോടെ മൂന്നാം ചാംപ്യന്‍സ് ട്രോഫി നേട്ടവുമായി ഇന്ത്യന്‍ ടീം ചരിത്രം കുറിക്കുകയും ചെയ്തു.

ടൂര്‍ണമെന്റില്‍ ബാറ്റിങിലും ബൗളിങിലുമെല്ലാം ശ്രദ്ധേയമായ പ്രകടനം നടത്തിയിട്ടുള്ള പല താരങ്ങളെയും നമുക്കു ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. അക്കൂട്ടത്തില്‍ ഏറ്റവുമധികം ഫോറുകളും സിക്‌സറുകളുമടിക്കുകയും ബൗളിങില്‍ കൂടുതല്‍ വിക്കറ്റുകളെടുക്കുകയും ചെയ്തിട്ടുള്ള താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

RACHIN RAVINDRA

ബൗണ്ടറിയില്‍ രചിന്‍

ടൂര്‍ണമെന്റില്‍ ഏറ്റവുമധികം ബൗണ്ടറികളുമായി തലപ്പത്ത് ഫിനിശ് ചെയ്തയാള്‍ ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ വംശജനായ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ രചിന്‍ രവീന്ദ്രയാണ്. ആദ്യ മല്‍സരം നഷ്ടമായ ശേഷം തുടര്‍ന്നുള്ള നാലു കളിയിലുമിറങ്ങിയ അദ്ദേഹം വാരിക്കൂട്ടിത് 26 ഫോറുകളാണ്.

രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്ത് ഇംഗ്ലണ്ടിന്റെ ഇടംകൈയന്‍ ബാറ്റര്‍ ബെന്‍ ഡക്കെറ്റാണ്. വെറും മൂന്നു കളിയില്‍ താരം വാരിക്കൂട്ടിയത് 25 ഫോറുകളാണ്. ഇന്ത്യന്‍ നായകനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മ മൂന്നാംസ്ഥാനത്തുണ്ട്. അഞ്ചു മല്‍സരങ്ങളില്‍ അദ്ദേഹം കണ്ടെത്തിയത്് 21 ഫോറുകളാണ്.

ന്യൂസിലാന്‍ഡ് ഓപ്പണര്‍ വില്‍ യങാണ് 20 ഫോറുകളുമായി നാലാമത്. അഞ്ചു മല്‍സരങ്ങളില്‍ നിന്നാണിത്. ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ബാറ്റര്‍ ജോ റൂട്ട് മൂന്നു മല്‍സരങ്ങളില്‍ നിന്നും 19 ഫോറുകളുമായി അഞ്ചാംസ്ഥാനത്തും ഫിനിഷ് ചെയ്തു.

സിക്‌സറില്‍ 2 പേര്‍

ചാംപ്യന്‍സ് ട്രോഫിയിലെ സിക്‌സര്‍ വീരന്‍ാമാരിലേക്കു വന്നാല്‍ രണ്ടു പേരാണ് ഒന്നാംസ്ഥാനം പങ്കിടുന്നത്. അഫ്ഗാനിസ്താന്റെ സീം ബൗളിങ് ഓള്‍റൗണ്ടര്‍ അസ്തമത്തുള്ള ഒമര്‍സായിയും ന്യൂസിലാന്‍ഡിന്റെ വമ്പനടിക്കാരനായ ബാറ്ററും ഓള്‍റൗണ്ടറുമായ ഗ്ലെന്‍ ഫിലിപ്‌സുമാണിത്. ഇരുവരും എട്ടു വീതം സിക്‌സറുകളാണ് പായിച്ചത്.

എന്നാല്‍ ഇത്രയും സിക്സറുകള്‍ക്കായി ഒമര്‍സായ്ക്കു വെറും മൂന്നു മല്‍സരങ്ങള്‍ മാത്രമേ വേണ്ടി വന്നുള്ളു. ഫിലിപ്‌സാവട്ടെ അഞ്ചു കളിയിലാണ് എട്ടു സിക്‌സറുകള്‍ പറത്തിയത്. അഫ്ഗാന്റെ ഇബ്രാഹിം സദ്രാന്‍ (7 സിക്‌സ്), സൗത്താഫ്രിക്കയുടെ റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍ (7), ഓസ്‌ട്രേലിയയുടെ ജോഷ് ഇംഗ്ലിസ് (6) എന്നിനാണ് മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍.

matt henry

ബൗളിങില്‍ ഹെന്‍ട്രി

ബൗളര്‍മാരുടെ പ്രകടനത്തിലേക്കു വന്നാല്‍ വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തിയത് ന്യൂസിലാന്‍ഡ് പേസര്‍ മാറ്റ് ഹെന്‍ട്രിയാണ്. നാലു കളിയില്‍ നിന്നും 5.32 ഇക്കോണമി റേറ്റില്‍ 10 വിക്കറ്റുകളാണ് അദ്ദേഹം പിഴുതത്.

ഇന്ത്യന്‍ മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി, പേസര്‍ മുഹമ്മദ് ഷമി, ന്യൂസിലാന്‍ഡ് നായകന്‍ മിച്ചെല്‍ സാന്റ്‌നര്‍, മൈക്കല്‍ ബ്രേസ്വെല്‍ എന്നിവരാണ് രണ്ടു മുതല്‍ അഞ്ചു വരെയുള്ളത്. ഇവരില്‍ ബ്രേസ്വെല്ലൊഴികെ ബാക്കിയുള്ളവരെല്ലം ഒമ്പതു വിക്കറ്റുകളെടുത്തു. ബ്രേസ്വെല്‍ എട്ടു വിക്കറ്റും പോക്കറ്റിലാക്കി.

Story first published: Sunday, March 9, 2025, 23:43 [IST]
Other articles published on Mar 9, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+