For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: ആരാണ് ചഹലിനൊപ്പമുള്ള 'മിസ്റ്ററി ഗേള്‍'? വൈറലായി പുതിയ കാമുകി! ചിത്രങ്ങള്‍

ദുബായ്: ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള കലാശപ്പോരാട്ടത്തില്‍ ടീമിന്റെ ഭാഗമാവാന്‍ സാധിച്ചില്ലെങ്കിലും മുന്‍ സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഈ മല്‍സരം കാണാന്‍ അദ്ദേഹം ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലെത്തിയിരുന്നു. കളിക്കിടെയാണ് ഗാലറിയില്‍ ചഹലും ക്യാമറക്കണ്ണുകളില്‍ കുരുങ്ങിയത്. അദ്ദേഹത്തിനൊപ്പമുള്ള സുന്ദരിയായ യുവതിയും ഇതോടെ വൈറലായി മാറി.

ഭാര്യ ധനശ്രീ വര്‍മയുമായി കഴിഞ്ഞ മാസം ചഹല്‍ വിഹാഹ മോചനം നേടിക്കഴിഞ്ഞതായി കഴിഞ്ഞ മാസം ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബാന്ദ്രയിലെ കുടുബുകോടതിയാണ് ഇരുവര്‍ക്കും വിവാഹമോചനം അനുവദിച്ചതെന്നും റിപ്പോര്‍ട്ടകള്‍ വന്നിരുന്നു. അതിനു പിന്നാലെയാണ് ഒരു മിസ്റ്ററി ഗേളിനൊപ്പം അദ്ദേഹം പൊതുവേദിയിലെത്തിയിരിക്കുന്നത്. ചഹലിനെ വീഴ്ത്തിയ പുതിയ സുന്ദരി ആരാണെന്നാണ് ആരാധകരും ഇപ്പോള്‍ തിരയുന്നത്.

CHAHAL

Photo: Jio Hotstar

ചഹലിനൊപ്പമുള്ളതാര്?

നീല നിറത്തിലുള്ള ജാക്കറ്റണിഞ്ഞ് വളരെ സന്തോഷവാനായാണ് ഗാലറിയില്‍ യുസ്വേന്ദ്ര ചഹല്‍ കാണപ്പെട്ടത്. അദ്ദേഹത്തിനു തൊട്ടരികെ വെള്ള ടീ ഷര്‍ട്ടും കറുത്ത ഗ്ലാസും ധരിച്ചാണ് യുവതിയിരുന്നത്. ഇരുവരും സംസാരിക്കുകയും ചിരിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളും ക്യാമറകള്‍ ഒപ്പിയെടുത്തിരുന്നു.

ചഹലിനൊപ്പമുള്ള ഈ സുന്ദരി ആരാണെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ സോഷ്യല്‍ മീഡിയയില്‍ ചോദിക്കുന്നത്. അടുത്തിടെ ആര്‍ജെ മഹാവേഷുമായി ചേര്‍ത്ത് അദ്ദേഹത്തിന്റെ പേരില്‍ ചിലഗോസിപ്പുകള്‍ വന്നിരുന്നു. നേരത്തേ ഇരുവരും ഒരുമിച്ചുള്ള ഒരു വീഡിയോയും പുറത്തുവന്നിരുന്നു. ഒരു ലക്ഷ്വറി ഹോട്ടലില്‍ നിന്നും ഒരുമിച്ച് പുറത്തേക്കു വരുന്നതിനിടെയായിരുന്നു ഇത്. പക്ഷെ ആ വീഡിയോയില്‍ വ്യക്തത കുറവുണ്ടായിരുന്നു. ഈ വീഡിയോയില്‍ ചഹല്‍ മുഖം മറയ്ക്കുന്നതും കാണാമായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ആദ്യമായാണ് ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ പോലെ ഇത്രയും വലിയ വേദിയില്‍ തന്റെ പെണ്‍സുഹൃത്തിനൊപ്പം ചഹല്‍ എത്തിയിരിക്കുന്നത്. ഇതു ആര്‍ജെ മഹാവേഷ് തന്നെയാണെന്നു ഉറപ്പിക്കുന്ന ഒരു തെളിവും പുറത്തു വന്നിട്ടുണ്ട്. സ്‌റ്റേഡിയത്തില്‍ നിന്നും പകര്‍ത്തിയെടുത്ത ഒരു വീഡിയോ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ അവര്‍ പങ്കുവച്ചിരിക്കുകയാണ്.

ഇതോടെയാണ് ചഹലിനൊപ്പമുള്ളത് മഹാവേഷ് തന്നെയാണെന്നു ഉറപ്പായിരിക്കുന്നത്. ചഹലിന്റെ സുഹൃദ് വലയത്തില്‍ അവര്‍ നേരത്തേ തന്നെയുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ ചില ഫോട്ടോസും മഹാവേഷ് മുമ്പ് പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

CHAHAL

Photo: Jio Hotstar

ആരാധക പ്രതികരണം

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന യുസ്വേന്ദ്ര ചഹലിന്റെ ഫോട്ടോയ്ക്കു താഴെ നിരവധി ആരാധകരാണ് പ്രതികരിച്ചിരിക്കുന്നത്. യുസ്വേന്ദ്ര ചഹല്‍ ജീവിതത്തില്‍ പുതിയൊരു ഇന്നിങ്‌സിനു തുടക്കമിട്ടിരിക്കുകയാണ്. ഇനി ക്രിക്കറ്റിലും പുതിയൊരു ഇന്നിങ്‌സ് അധികം വൈകാതെ തുടങ്ങാന്‍ സാധിക്കട്ടെയെന്നു ആശംസിക്കുകയാണെന്നായിരുന്നു ഒരു പോസ്റ്റ്.

യുസ്വേന്ദ്ര ചഹലും ആര്‍ജെ മഹാവേഷും തമ്മിലുള്ള വിവാഹം അധികം വൈകാതെയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ധനശ്രീ വര്‍മയുമായുള്ള ബന്ധം വേര്‍പെടുത്തിയ ശേഷം ആദ്യമായാണ് വലിയൊരു വേദിയില്‍ അവര്‍ക്കൊപ്പം ചഹല്‍ എത്തിയതെന്നും ആരാധകര്‍ കുറിക്കുന്നു.

തിരിച്ചുവരവിന് ചഹല്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമില്‍ ഇപ്പോള്‍ പൂര്‍ണമായും സ്ഥാനം നഷ്ടമായെങ്കിലുംയ യുസ്വേന്ദ്ര ചഹലിന്റെ തിരിച്ചുവരവ് സാധ്യത ഇനിയും അവസാനിച്ചിട്ടില്ല.

വരാനിരിക്കുന്ന ഐപിഎല്ലില്‍ കസറിയാല്‍ തനിക്കു ഇനിയും മടങ്ങിവരാന്‍ സാധിക്കുമെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. ശ്രേയസ് അയ്യര്‍ നയിക്കുന്ന പഞ്ചാബ് കിങ്‌സിനു വേണ്ടിയാണ് ചഹല്‍ പുതിയ സീസണില്‍ ഇറങ്ങുക.

Story first published: Sunday, March 9, 2025, 19:15 [IST]
Other articles published on Mar 9, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+