Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy 2025: വീണ്ടുമൊരു ഇന്ത്യ- പാക് ക്ലാസിക്ക്!! തിയ്യതി എപ്പോള്‍? നിര്‍ണായക സൂചന

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ചാംപ്യന്‍സ് ട്രോഫിയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. ടൂര്‍ണമെന്റ് ഹൈബ്രിഡ് മോഡലില്‍ തന്നെയായിരിക്കുമെന്നു ഐസിസി ഇന്നു ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. പാകിസ്താനോടൊപ്പം ദുബായിയാണ് ടൂര്‍ണമെന്റിന്റെ മറ്റൊരു വേദി ആയേക്കുക. ഇന്ത്യയുടെ മല്‍സരങ്ങളെല്ലാം തന്നെ പാകിസ്താന് പുറത്തു വച്ചായിരിക്കും. ടൂര്‍ണമെന്റിന്റെ വേദികള്‍ ഒന്നോ, രണ്ടോ ദിവസത്തിനകം ഐസിസി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം.

ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്കപ്പെടുന്ന ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൂപ്പര്‍ പോരാട്ടത്തിനു വേണ്ടിയാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. ഈ മല്‍സരം എപ്പോഴായിരിക്കുമെന്നതിനെക്കുറിച്ച് നിര്‍ണായക വിവരം പുറത്തു വന്നിരിക്കുകയാണ്. ഫെബ്രുവരി 23നായിരിക്കും ഇന്ത്യ- പാക് ത്രില്ലറെന്നാണ് റെവ് സ്‌പോര്‍ട്‌സ് (Revsportz) റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

INDIA PAKISTAN

ആദ്യം വന്ന റിപ്പോര്‍ട്ട്

ചാംപ്യന്‍സ് ട്രോഫിയിലെ ഇന്ത്യ- പാകിസ്താന്‍ പോരാട്ടം മാര്‍ച്ച് ഒന്നിനാവുമെന്നായിരുന്നു ആദ്യ വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഏറ്റവും പുതുതായി പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫെബ്രുവരി 23നായിരിക്കും ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്ന ഈ കിടിലന്‍ മല്‍സരം. പാകിസ്താനിലായിരുന്നു ആദ്യം ഈ മല്‍സരം തീരുമാനിച്ചിരുന്നത്.

എന്നാല്‍ ഇപ്പോള്‍ ടൂര്‍ണമെന്റ് ഹൈബ്രിഡ് മോഡലിലേക്കു മാറ്റിയതതോടെ മല്‍സരം പുറത്തായിരിക്കുമെന്നു ഏറെക്കുറെ ഉറപ്പാവുകയും ചെയ്തിരിക്കുകയാണ്. പാകിസ്താനില്‍ കളിക്കാന്‍ ഇന്ത്യ വിസമ്മതിച്ചതു കാരണമാണ് ടൂര്‍ണമെന്റ് ഹൈബ്രിഡ് മോഡലിലേക്കു മാറ്റാന്‍ ഐസിസിയും നിര്‍ബന്ധിതരായി മാറിയത്.

ശ്രീലങ്ക മതിയെന്നു പാകിസ്താന്‍

ചാംപ്യന്‍സ് ട്രോഫി ഹൈബ്രിഡ് മോഡിലാണെന്നു ഉറപ്പായിക്കഴിഞ്ഞെങ്കിലും രണ്ടാമത്തെ വേദി ദുബായ് തന്നെയാവുമെന്നതില്‍ ഇനിയും അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് വിവരം. ഇന്ത്യക്കു ദുബായില്‍ കളിക്കാനാണ് താല്‍പ്പര്യമെങ്കിലും പാകിസ്താന്റെ ആവശ്യം ശ്രീലങ്ക വേദിയായി മതിയെന്നാണ്.

ഹൈബ്രിഡ് മോഡല്‍ ടൂര്‍ണമെന്റില്‍ മറ്റു വേദിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ യഥാര്‍ഥ ആതിഥേയര്‍ക്കു അവകാശമുണ്ട്. അതിനാല്‍ തന്നെ ലങ്ക വേദിയായി വേണമെന്ന പാകിസ്താന്റെ ആവശ്യം ഐസിസിക്കും അംഗീകരിക്കേണ്ടി വന്നേക്കും.

ദുബായിയേക്കാള്‍ വേഗത്തില്‍ ശ്രീലങ്കയിലേക്കു യാത്ര ചെയ്യാനും മല്‍സരങ്ങള്‍ കളിക്കാനും സാധിക്കുമെന്നതാണ് പാകിസ്താനെ ആകര്‍ഷിക്കുന്ന ഘടകം. കൂടുതല്‍ വേഗത്തില്‍ ലങ്കയിലേക്കു പോവാനും തിരികെ മടങ്ങാനും സാധിക്കുമെന്നത് പാക് ടീമിനെ സംബന്ധിച്ച് ഗുണവും ചെയ്യും. ഈ കാരണത്താലാണ് ദുബായ്ക്കു പകരം ശ്രീലങ്ക മതിയെന്ന ആവശ്യവുമായി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് എത്തിയിരിക്കുന്നത്.

Story first published: Thursday, December 19, 2024, 19:17 [IST]
Other articles published on Dec 19, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+