Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy: പാക് പടയെ പേടിക്കേണ്ട!! ആദ്യ കളി നല്‍കുന്ന പാഠമെന്ത്? ശ്രദ്ധിക്കേണ്ടത് ഇക്കാര്യം

കറാച്ചി: നിലവിലെ ചാംപ്യന്‍മാരായ പാകിസ്താന്റെ തോല്‍വിയോടെ ഐസിസി ചാംപ്യന്‍സ് ട്രോഫിക്കു കൊടിയേറിയിരിക്കുകയാണ്. കറാച്ചി ദേശീയ സ്റ്റേഡിയത്തില്‍ നടന്ന തികച്ചും ഏകപക്ഷീയമായ പോരാട്ടത്തില്‍ ന്യൂസിലാന്‍ഡ് 60 റണ്‍സിനാണ് കിവികളെ വാരിക്കളഞ്ഞത്. ഈ പരാജയത്തോടെ പാകിസ്താന്റെ സെമി ഫൈനല്‍ പ്രതീക്ഷകളും തുലാസിലായിട്ടുണ്ട്. ആദ്യം ബൗളിങിലും പിന്നീട് ബാറ്റിങിലും ഫ്‌ളോപ്പായി മാറിയതാണ് പാക് ടീമിന്റെ പരാജയത്തിനു വഴിയൊരുക്കിയത്.

ഞായറാഴ്ച ഇന്ത്യയുമായുള്ള പോരാട്ടം പാകിസ്താനു ഡു ഓര്‍ ഡൈ ആയി മാറിയിരിക്കുകയാണ്. ഇതില്‍ തോല്‍ക്കുകയാണെങ്കില്‍ അവരുടെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ അസ്തമിക്കുകയും ചെയ്യും. എന്നാല്‍ പാക് ടീമിന്റെ കഴിഞ്ഞ കളിയിലെ തോല്‍വിയില്‍ നിന്നും ഇന്ത്യക്കു ചില കാര്യങ്ങള്‍ പഠിക്കാവുന്നതാണ്.

അതു ഞായറാഴ്ചത്തെ പോരാട്ടത്തില്‍ പാക് ടീമിനെ തകര്‍ത്തുവിടാനും ഇന്ത്യയെ സഹായിക്കും. ഉദ്ഘാടന മല്‍സരത്തില്‍ നിന്നും രോഹിത് ശര്‍മയ്ക്കും സംഘത്തിനും പഠിക്കാവുന്നത് എന്തൊക്കെയാണെന്നു നോക്കാം.

NASEEM SHAH

പാക് പേസ് നിര

ഇന്ത്യന്‍ ടീം ഭയക്കുന്നതു പോലെയൊരു പേസാക്രമണമല്ല പാകിസ്താന്‍ ടീമിനുള്ളതെന്നു ന്യൂസിലാന്‍ഡ് കാണിച്ചു തന്നിരിക്കുകയാണ്. കാരണം അത്രയും അനായാസമായിട്ടാണ് പാക് ടീമിന്റെ സൂപ്പര്‍ പേസ് ത്രയത്തെ കിവി ബാറ്റര്‍മാര്‍ കൈകാര്യം ചെയ്തത്. പാക് ഫാസ്റ്റ് ബൗളര്‍മാരില്‍ ഷഹീന്‍ അഫ്രീഡി, നസീം ഷാ, ഹാരിസ് റൗഫ് എന്നിവരാണുണ്ടായിരുന്നത്.

ഇവരില്‍ നസീമിനൊഴികെ മറ്റു രണ്ടു പേര്‍ക്കും കിവി ബാറ്റിങ് നിരയില്‍ കാര്യമായ പ്രശ്‌നങ്ങളുണ്ടാക്കാന്‍ സാധിച്ചില്ല മൂന്നു പേസര്‍മാരും കൂടി 30 ഓവറില്‍ 7.14 ഇക്കോണമി റേറ്റില്‍ 214 റണ്‍സ് വാരിക്കോരി നല്‍കിയിരുന്നു.

പവര്‍പ്ലേയുടെ തുടക്കത്തിലെ കുറച്ചു ഓവറുകളില്‍ മാത്രമേ ഷഹീനെ ശ്രദ്ധിക്കേണ്ടതുള്ളൂയെന്നു ന്യൂസിലാന്‍ഡ് ഓപ്പണിങ് ജോടികള്‍ കാണിച്ചുതന്നു. ബൗണ്ടറികളും സിക്‌സറുകളുമില്ലെങ്കിലും പരാമവധി സിംഗിളുകളു ഡബിളുകളുമെടുത്ത് ഷഹീനെ നിര്‍വീര്യമാക്കാമെന്നാണ് കിവി ബാറ്റര്‍മാര്‍ തെളിയിച്ചത്.

മധ്യ ഓവറുകളിലോ, ഡെത്ത് ഓവറുകളിലോ ഷഹീന്‍ ഒട്ടും അപകടകാരിയല്ലെന്നും ഈ മല്‍സരം കാണിച്ചുതന്നു. 10 ഓവരില്‍ 6.8 ഇക്കോണമി റേറ്റില്‍ 68 റണ്‍സാണ് അദ്ദേഹം വിട്ടുകൊടുത്തത്. വിക്കറ്റുകളൊന്നും ലഭിച്ചതുമില്ല.

നസീമിനെയാണ് പാക് പേസ് ത്രയത്തില്‍ ഇന്ത്യ ശ്രദ്ധിക്കേണ്ടത്. കാരണം ഇന്‍സ്വിങറുകളും ഔട്ട് സ്വിങറുകളുമെറിഞ്ഞ് ബാറ്റര്‍മാര്‍ക്കു കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിനു സാധിക്കും. കിവികള്‍ക്കെതിരേ 10 ഓവറില്‍ 6.3 ഇക്കോണമി റേറ്റില്‍ 63 റണ്‍സ് വിട്ടുകൊടുത്ത് രണ്ടു വിക്കറ്റുകള്‍ നസീം കളിയില്‍ വീഴ്ത്തിയിരുന്നു. അതുകൊണ്ടു തന്നെ ഇന്ത്യയും അദ്ദേഹത്തെ ഭയപ്പെടുക തന്നെ വേണം.

എന്നാല്‍ പരിക്കില്‍ നിന്നും മുക്തനായി മടങ്ങിയെത്തിയ റൗഫിന് അത്ര മികച്ച താളത്തിലല്ല ആദ്യ കളിയില്‍ കാണപ്പട്ടത്. ഇതും ഇന്ത്യക്കു സന്തോഷിക്കാന്‍ വക നല്‍കുന്നു. ചില മികച്ച യോര്‍ക്കറുകള്‍ തന്റെ സ്‌പെല്ലില്‍ ഇടയ്ക്കു എറിഞ്ഞതൊഴിച്ചാല്‍ പലപ്പോഴും പന്തിന്‍മേല്‍ അദ്ദേഹത്തിനു കാര്യമായ നിയന്ത്രണമില്ലായിരുന്നു. രണ്ടു വിക്കറ്റുകള്‍ നേടിയെങ്കിലും 10 ഓവറില്‍ 8.3 എന്ന പരിതാപകരായ ഇക്കോണമി റേറ്റില്‍ 83 റണ്‍സാണ് റൗഫ് വാരിക്കോരി നല്‍കിയത്. അടുത്ത മാച്ചില്‍ റൗഫും ഇന്ത്യക്കു ഭീഷണി സൃഷ്ടിക്കാനിടയില്ല.

സൂക്ഷിക്കേണ്ടത് ആരെയൊക്കെ?

പാകിസ്താന്റെ പേസാക്രമണത്തെ ഭയക്കേണ്ടതില്ലെങ്കിലും അവരുടെ ചില താരങ്ങളെ അടുത്ത കളിയില്‍ ഇന്ത്യ സൂക്ഷിക്കുക തന്നെ വേണം. അവരുടെ പുതിയ ബാറ്റിങ് സെന്‍സേഷനായി മാറിയിരിക്കുന്ന സല്‍മാന്‍ ആഗയാണ് ഇതിലൊരാള്‍. വളരെ അഗ്രസീവായ ബാറ്റിങാണ് മധ്യ ഓവറുകളില്‍ അദ്ദേഹം കാഴ്ചവച്ചത്. 150 സ്‌ട്രൈക്ക് റേറ്റില്‍ 28 ബോളില്‍ 42 റണ്‍സ് അടിച്ചെടുത്താണ് ആഗ മടങ്ങിയത്. ദുബായിലെ അടുത്ത പോരാട്ടത്തില്‍ ഇന്ത്യക്കും അദ്ദേഹം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കും.

SALMAN AGHA

ഫിനിഷറായെത്തി കസറിയ ഖുശ്ദില്‍ ഷായുടെ പ്രഹരശേഷിയെയും ഇന്ത്യ സൂക്ഷിക്കേണ്ടതുണ്ട്. ആഗയെക്കൂടാതെ കഴിഞ്ഞ കളിയില്‍ ഏറ്റവും അനായാസമായി കിവി ബൗളിങ് ആക്രമണത്തെ നേരിട്ടയാള്‍ അദ്ദേഹമാണ്. 49 ബോളില്‍ 69 റണ്‍സ് അടിച്ചെടുത്താണ് ഷാ പുറത്തായത്. ഈ രണ്ടു പേരെയും വേഗത്തില്‍ മടക്കാനുള്ള പ്ലാനുകള്‍ അടുത്ത മാച്ചില്‍ ഇന്ത്യ തയ്യാറാക്കേണ്ടതുണ്ട്.

പാക് ടീമിലെ ഏക സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ അബ്രാര്‍ അഹമ്മദിനെയുെ ഇന്ത്യ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. കിവികള്‍ക്കെതിരേ പാക് ബൗളിങ് നിരയില്‍ ഏറ്റവും കുറവ് തല്ലുവാങ്ങിയത് അദ്ദേഹമാണ്. 10 ഓവറില്‍ 4.7 ഇക്കോണമി റേറ്റില്‍ 47 റണ്‍സ് വഴങ്ങിയ അബ്രാര്‍ ഒരു വിക്കറ്റുമെടുത്തു. ദുബായിലെ സ്ലോ പിച്ച് സ്പിന്നര്‍മാരെ കൂടുതല്‍ തുണയ്്ക്കുന്നതാണ്. ഇതു അദ്ദേഹത്തിനു മുതല്‍ക്കൂട്ടായി മാറുകയും ചെയ്യും.

Story first published: Thursday, February 20, 2025, 6:33 [IST]
Other articles published on Feb 20, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+