For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചാമ്പ്യന്‍സ് ട്രോഫി: ഫൈനല്‍ മഴയെടുത്താല്‍ എന്ത് സംഭവിക്കും? കപ്പ് ഇന്ത്യക്കോ, ഇതാ ഉത്തരം

ദുബായ്: ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ചാംപ്യന്‍സ് ട്രോഫി കലാശപ്പോരിന് ദുബായ് തയ്യാറായിക്കഴിഞ്ഞു. ഞായറാഴ്ച പകലും രാത്രിയുമായിട്ടാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന ഈ ഗ്രാന്റ് ഫിനാലെ. ഒരു കളി പോലും തോല്‍ക്കാതെയാണ് രോഹിത് ശര്‍മയ്ക്കു കീഴില്‍ ടീം ഇന്ത്യ കിരീടത്തിനായി കച്ചമുറുക്കുന്നത്. ന്യൂസിലാന്‍ഡാവട്ടെ ടൂര്‍ണമെന്റില്‍ ആകെ തോല്‍വിയറിഞ്ഞത് ഇന്ത്യയോടു മാത്രമാണ്.

അതിനിടെ ഞായറാഴ്ചത്തെ ഫൈനലിനു മഴ വില്ലനാവുമോയെന്ന ആശങ്ക ക്രിക്കറ്റ് പ്രേമികള്‍ക്കുണ്ട്. കാരണം ഗ്രൂപ്പുഘട്ടത്തിലെ മൂന്നു കളികള്‍ മഴയെ തുടര്‍ന്നു നേരത്തേ ഫലമില്ലാതെ ഉപേക്ഷിച്ചിരുന്നു. ഇനി ഫൈനലിലും മഴ രസംകൊല്ലിയായി എത്തിയാല്‍ എന്താവും സംഭവിക്കുക? കിരീടം ഇരുടീമുകളും പങ്കിടുമോ, അതോ റിസര്‍വ് ദിനമുണ്ടോ. ഇതേക്കുറിച്ച് അറിയാം.

RAIN

മഴ പെയ്താല്‍ എന്താവും?

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഞായറാഴ്ചത്തെ കലാശപ്പോര് മഴയെടുത്താല്‍ കളി തൊട്ടടുത്ത ദിവസമായ തിങ്കളാഴ്ചത്തേക്കു മാറ്റും. കാരണം ഫൈനലിനു ഒരു റിസര്‍വ് ദിനം ഐസിസി അനുവദിച്ചിട്ടുണ്ട്. എന്നാല്‍ തിങ്കാഴ്ചയും മഴ പെയ്യുകയും ഇരുടീമുകള്‍ക്കും ഈ രണ്ടു ദിവസങ്ങളിലായി കുറഞ്ഞത് 25 ഓവറുകളെങ്കിലും പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരികയും ചെയ്താല്‍ ഫൈനല്‍ ഉപേക്ഷിക്കും. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യയും ന്യൂസിലാന്‍ഡും ട്രോഫി പങ്കിടുകയും ചെയ്യും.

ഞായറാഴ്ചയും റിസര്‍വ് ദിനമായ തിങ്കളാഴ്ചയും കളി പൂര്‍ത്തിയാക്കാന്‍ അധികമായി രണ്ടു മണിക്കൂര്‍ കൂടി അനുവദിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ റിസര്‍വ് ദിനത്തിലേക്കു നീളാതെ തന്നെ ഫൈനല്‍ സംഭവിക്കാന്‍ മറ്റു സാധ്യതകളുമുണ്ട്. ഞായറാഴ്ച മഴ കളി തടസ്സപ്പെടുത്തിയാലും ഓവറുകള്‍ വെട്ടിക്കുറയ്ക്കുകയെന്നതാണ് ആദ്യം സംഭവിക്കുക.

രണ്ടു ടീമുകള്‍ക്കും 20 ഓവറുകളെങ്കിലും ബാറ്റ് ചെയ്യാന്‍ സാധിച്ചാല്‍ ഈ മല്‍സരത്തിനു അന്നു തന്നെ ഫലമുണ്ടാവുകയും ചെയ്യും. ഇവയൊന്നും സാധിക്കാതിരുന്നാല്‍ മാത്രമേ കളി റിസര്‍വ് ദിനത്തിലേക്കു മാറ്റുകയുള്ളൂ.

മുമ്പൊരിക്കല്‍ ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യക്കു ഇത്തരമൊരു സാഹചര്യത്തെ നേരിടേണ്ടതായി വന്നിരുന്നു. 2002ല്‍ കൊളംബോയില്‍ നടന്ന ഇന്ത്യ- ശ്രീലങ്ക കലാശപ്പോരാട്ടത്തിലായിരുന്നു ഇത്. അന്നു ആദ്യ ദിനം കളി പുരോഗമിക്കവെ മഴയെത്തുകയും ഇതോടെ മല്‍സരം മുടങ്ങുകയുമായിരുന്നു.

ഇതോടെ റിസര്‍വ് ദിനത്തിലേക്കു കളി മാറ്റുകയും ചെയ്തു. പക്ഷെ റിസര്‍വ് ദിനത്തിലും ഇരുടീമുകള്‍ക്കും നിര്‍ദ്ദിഷ്ട ഓവറുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ഇതോടെ ഇന്ത്യയെയും ലങ്കയെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കുകയായിരുന്നു.

ടൈ ആയാല്‍ എന്ത് സംഭവിക്കും?

ഇനി ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള കിരീടപ്പോര് ടൈയില്‍ കലാശിച്ചാല്‍ സൂപ്പര്‍ ഓവറായിരിക്കും വിജയികളെ നിശ്ചയിക്കുക. എന്നാല്‍ സൂപ്പര്‍ ഓവറിലും ടൈ തന്നെ സംഭവിച്ചാല്‍ ഏതെങ്കിലുമൊരു ടീം വിജയിക്കുന്നതു വരെ സൂപ്പര്‍ ഓവറുകള്‍ തുടരുകയും ചെയ്യും. നേരത്തേ ഇത്തരമൊരു ഓപ്ഷനുണ്ടായിരുന്നില്ല.

INDIAN TEAM

രണ്ടു സൂപ്പര്‍ ഓവറുകളും ടൈയില്‍ കലാശിച്ചാല്‍ കളിയില്‍ ഏറ്റവുമധികം ബൗണ്ടറികളടിച്ച ടീമിനെയാണ് വിജയികളായി പ്രഖ്യാപിച്ചിരുന്നത്. 2019ലെ ഐസിസി ഏകദിന ലോകകപ്പില്‍ ഇതു സംഭവിക്കുകയും ചെയ്തു. അന്നു ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തമ്മിലുള്ള പോരാട്ടം രണ്ടു സൂപ്പര്‍ ഓവറുകള്‍ക്കു ശേഷവും ടൈ തന്നെയായിരുന്നു. ഇതോടെ കൂടുതല്‍ ബൗണ്ടറികളടിച്ച ടീമെന്ന നിലയില്‍ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.

പക്ഷെ അന്നു ഐസിസിയുടെ ഈ നിയമത്തിനെതിരേ വ്യാപകമായ വിമര്‍ശനങ്ങളുമുയര്‍ന്നിരുന്നു. ഇതോടെയാണ് നിയമാവലിയില്‍ ഐസിസി മാറ്റം വരുത്തിയത്. ഈ നിയമം എടുത്തു കളഞ്ഞ ഐസിസി വിജയികളെ കണ്ടെത്തുന്നതു വരെ സൂപ്പര്‍ ഓവര്‍ തുടരണമെന്ന പുതിയ നിയമം കൊണ്ടു വരികയും ചെയ്തു.

Story first published: Friday, March 7, 2025, 9:40 [IST]
Other articles published on Mar 7, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+