Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ട്രോഫി: ഗില്ലിനോടു എന്താണ് അബ്രാര്‍ കാണിച്ചത്? ബോധമില്ലേ!! തുറന്നടിച്ച് അക്രം

ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വമ്പന്‍ പോരാട്ടം കഴിഞ്ഞ് രണ്ടാംദിനത്തിലേക്കു കടക്കുമ്പോഴും ഇതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളും വിശകലനങ്ങളും തീര്‍ന്നിട്ടില്ല. തീപാറുമെന്നു പ്രതീക്ഷിക്കപ്പെട്ട മല്‍സരം ഒട്ടും ആവേശം നല്‍കാതെ പോയപ്പോള്‍ തികച്ചും ഏകപക്ഷീയമായാണ് രോഹിത് ശര്‍മയും സംഘവും ജയിച്ചുകയറിയത്. ആറു വിക്കറ്റിന് പാക് പടയെ ഇന്ത്യ കശാപ്പ് ചെയ്യുകയായിരുന്നു.

ഈ മല്‍സരത്തില്‍ ഇന്ത്യന്‍ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ ശുഭ്മന്‍ ഗില്ലിനെ പുറത്താക്കിയതിനു ശേഷമുള്ള പാക് സ്പിന്നര്‍ അബ്രാര്‍ അഹമ്മദിന്റെ ആഹ്ലാദപ്രകടനത്തെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ പാക് ഇതിഹാസം വസീം അക്രം. സാഹചര്യത്തിനു യോജിക്കാത്ത പ്രവര്‍ത്തിയാണ് പാക് താരത്തിന്റെ ഭാഗത്തു നിന്നുണ്ടായതെന്നാണ് അദ്ദേഹം പറയുന്നത്.

ABRAR GILL

ഗില്ലിന്റെ പുറത്താവല്‍

പാകിസ്താനെതിരേ 242 റണ്‍സിന്റെ ലക്ഷ്യം ചേസ് ചെയ്യവെ ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയ ശുഭ്മന്‍ ഗില്‍ 46 റണ്‍സെടുത്താണ് പുറത്തായത്. ആദ്യ കളിയില്‍ സെഞ്ച്വറി കുറിച്ചതിന്റെ ആവേശത്തില്‍ ഇറങ്ങിയ അദ്ദേഹം ഈ കളിയിലും മിന്നുന്ന ഫോമിലാണ് കാണപ്പെട്ടത്. ഫിഫ്റ്റിയിലേക്കു കുതിക്കവെയാണ് 18ാം ഓവറില്‍ ഗില്ലിനെ പാക് സ്പിന്നറായ അബ്രാര്‍ അഹമ്മദ് പുറത്താക്കിയത്.

ചാമ്പ്യന്‍സ് ട്രോഫി: രോഹിത്തടക്കം 2 പേര്‍ പുറത്ത്!! ഗില്‍ നയിക്കും, കിവീസിനെതിരായ ഇന്ത്യന്‍ 11

52 ബോളില്‍ ഏഴു ഫോറടക്കം 46 റണ്‍സെടുത്ത ഗില്ലിനെ അബ്രാര്‍ ബൗള്‍ഡാക്കുകയായിരുന്നു. പിച്ച് ചെയ്ത ശേഷം ടേണ്‍ ചെയ്ത് അകത്തേക്കു കയറിയ ബോള്‍ ഗില്ലിനെ ഞെട്ടിച്ച് വിക്കറ്റുകളില്‍ പതിക്കുകയായിരുന്നു.

എന്താണ് സംഭവിച്ചതെന്നറിയാതെ സ്തബ്ധനായി നിന്ന ഗില്ലിനു നേരെ നോക്കിയ ശേഷം പുറത്തേക്ക്, പുറത്തേക്ക് എന്ന് അബ്രാര്‍ കണ്ണുകള്‍ കൊണ്ട് ആംഗ്യവും കാണിക്കുകയായിരുന്നു. ടീം സ്‌കോര്‍ 100ല്‍ നില്‍ക്കെയായിരുന്നു രണ്ടാമനായി ഗില്ലിന്റെ മടക്കം.

ആഹ്ലാദപ്രകടനം അതിരുകടന്നു

ശുഭ്മന്‍ ഗില്ലിനെ പുറത്താക്കിയ അബ്രാര്‍ അഹമ്മദിന്റെ ബോള്‍ കിടിലന്‍ തന്നെയാണെങ്കിലും കളിയിലെ അപ്പോഴത്തെ സാഹചര്യം നോക്കുമ്പോള്‍ ആഹ്ലാദ പ്രകടനം അതിരു കടന്നുവെന്നാണ് വസീം അക്രമിന്റെ അഭിപ്രായം.

അബ്രാറിന്റെ ആ ബോള്‍ എന്നെ വളരെയധികം ആകര്‍ഷിച്ചു. പക്ഷെ അവന്‍ നടത്തിയ ആഹ്ലാദ പ്രകടനം എനിക്കു ഇഷ്ടമായില്ല. ഈ തരത്തിലുള്ള ആഹ്ലാദ പ്രകടനം നടത്താന്‍ സമയവും വേദിയുമൊക്കെയില്ലേ സുഹൃത്തെ? നിങ്ങള്‍ കളിയില്‍ ജയിച്ചുകൊണ്ടിരിക്കുകയാണെങ്കില്‍ വിക്കറ്റുകള്‍ ലഭിക്കുമ്പോള്‍ ഇങ്ങനെ തന്നെ ആഘോഷിക്കൂ.

WASIM AKRAM

പക്ഷെ നിങ്ങളുടെ ടീം സമ്മര്‍ദ്ദഘട്ടത്തില്‍ നില്‍ക്കുമ്പോഴാണ് വിക്കറ്റെങ്കില്‍ വിനയാന്വിതനായിരിക്കൂ. അതായിരുന്നില്ല അവിടെ സംഭവിച്ചത്. അവനോടു (അബ്രാര്‍) അതു പറഞ്ഞു കൊടുക്കാനും ആരും ഇല്ലായിരുന്നുവെന്നും സ്‌പോര്‍ട്‌സ് സെന്‍ട്രലിനോടു അക്രം പറഞ്ഞു.

ആഹ്ലാദപ്രകടനം യഥാര്‍ഥത്തില്‍ എല്ലാത്തിനെയും കൊല്ലുകയാണ് ചെയ്തിട്ടുള്ളത്. നിങ്ങള്‍ അഞ്ചു റണ്‍സിനു ഏഴു വിക്കറ്റുകളെടുത്ത ശേഷമാണ് ഈ തരത്തില്‍ ആഹ്ലാദപ്രകടനം നടത്തുന്നതെങ്കില്‍ എനിക്കു മനസ്സിലാവും. പക്ഷെ ഈ മല്‍സരത്തില്‍ അവന്റെ ആഹ്ലാദപ്രകടനം നല്ലതായിട്ടല്ല കാണപ്പെട്ടത്. ടിവിയില്‍ അതു അതു നല്ലതായി തോന്നിയില്ലെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും അക്രം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കളിയിലേക്കു വന്നാല്‍ പാകിസ്താന്‍ നല്‍കിയ 242 റണ്‍സിന്റെ വിജയലക്ഷ്യം 42.3 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. വിരാട് കോലിയുടെ (100*) അപരാജിത സെഞ്ച്വറിയാണ് ഇന്ത്യന്‍ വിജയം എളുപ്പമാക്കിയത്. 111 ബോളുകള്‍ നേരിട്ട അദ്ദേഹം ഏഴു ഫോറുകളടിച്ചു. ശ്രേയസ് അയ്യരാണ് (56) മറ്റൊരു പ്രധാന സ്‌കോറര്‍. 67 ബോളില്‍ അഞ്ചു ഫോറും ഒരു സിക്‌സറുമടക്കങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്.

Story first published: Tuesday, February 25, 2025, 12:09 [IST]
Other articles published on Feb 25, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+