Champions Trophy 2025: കോലിയെ കാത്ത് വമ്പന്‍ റെക്കോഡ്, സച്ചിനെ മറികടക്കാം, പക്ഷെ ഫോം മോശം
ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്ക് ഇന്ന് തുടക്കമാവുകയാണ്. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ പാകിസ്താന്‍ ന്യൂസീലന്‍ഡിനെ നേരിടും. ഇത്തവണ പാകിസ്താന്‍ ആതിഥേയരാവുമ്പോഴും ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം ദുബായിലാണ് നടക്കുന്നത്. ഇന്ത്യക്ക് പല കാരണങ്ങളാല്‍ ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫി കിരീടം വളരെ നിര്‍ണ്ണായകമാണ്. ശക്തമായ ടീം കരുത്ത് ഇന്ത്യക്ക് അവകാശപ്പെടാന്‍ സാധിക്കും. എന്നാല്‍ ഭാഗ്യം തുണക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.
ഇന്ത്യയുടെ സീനിയര്‍ താരങ്ങളുടെ പ്രകടനം ചാമ്പ്യന്‍സ് ട്രോഫി കിരീടത്തിലേക്കുള്ള ഇന്ത്യയുടെ കുതിപ്പില്‍ നിര്‍ണ്ണായകമാവും. വിരാട് കോലിയിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നിലവില്‍ സ്ഥിരതയോടെ കളിക്കാന്‍ കോലിക്കാവുന്നില്ല. കോലി വലിയ ഫോമിലാണെന്ന് പറയാനും സാധിക്കില്ല. എന്നാല്‍ ഐസിസി ടൂര്‍ണമെന്റുകളിലേക്ക് വരുമ്പോള്‍ എപ്പോഴും കോലി കസറാറുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണയും കോലിയില്‍ നിന്ന് വലിയ പ്രകടനം എല്ലാവരും പ്രതീക്ഷിക്കുന്നു.
ചില വമ്പന്‍ റെക്കോഡുകള്‍ ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫിയില്‍ വിരാട് കോലിയെ കാത്തിരിക്കുന്നുണ്ട്. കോലിയുടെ അവസാന ഐസിസി ടൂര്‍ണമെന്റായി ചാമ്പ്യന്‍സ് ട്രോഫി മാറാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇതില്‍ ഏതൊക്കെ റെക്കോഡുകള്‍ കോലി നേടുമെന്നതാണ് കണ്ടറിയേണ്ടത്.
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനാവാം
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനാവാനുള്ള അവസരം വിരാട് കോലിക്ക് മുന്നിലുണ്ട്. നിലവില്‍ 13 മത്സരത്തില്‍ നിന്ന് 529 റണ്‍സാണ് കോലിയുടെ പേരിലുള്ളത്. മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്‌ലാണ് റണ്‍വേട്ടക്കാരില്‍ ഒന്നാമത്. 17 മത്സരത്തില്‍ നിന്ന് 791 റണ്‍സാണ് ഗെയ്ല്‍ നേടിയത്. ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫിയില്‍ 263 റണ്‍സ് നേടാന്‍ കോലിക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഈ നേട്ടത്തിലേക്കെത്താനായാല്‍ കോലിക്ക് റണ്‍വേട്ടക്കാരില്‍ തലപ്പത്തെത്താം. പ്രധാന മത്സരങ്ങളില്‍ കോലിയുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

കൂടുതല്‍ അര്‍ധ സെഞ്ച്വറി നേടുന്ന താരം
ചാമ്പ്യന്‍സ് ട്രോഫിയില്‍ കൂടുതല്‍ അര്‍ധ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോഡില്‍ തലപ്പത്തെത്താനുള്ള അവസരം കോലിക്കുണ്ട്. നിലവില്‍ അഞ്ച് അര്‍ധ സെഞ്ച്വറികളാണ് കോലി നേടിയത്. ആറ് ഫിഫ്റ്റികള്‍ നേടിയ രാഹുല്‍ ദ്രാവിഡാണ് ഈ പട്ടികയില്‍ തലപ്പത്തുള്ളത്. ഇത്തവണ രണ്ട് അര്‍ധ സെഞ്ച്വറികള്‍ നേടാന്‍ കോലിക്ക് സാധിച്ചാല്‍ ദ്രാവിഡിന്റെ റെക്കോഡിനെ കടത്തിവെട്ടാന്‍ സാധിക്കും. അതിന് കോലിക്ക് സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.
ഏകദിനത്തില്‍ വേഗത്തില്‍ 14000 റണ്‍സ്
ഏകദിനത്തില്‍ അതിവേഗത്തില്‍ 14000 റണ്‍സ് നേടുന്ന താരമെന്ന റെക്കോഡിലേക്കെത്താനുള്ള അവസരം കോലിക്ക് മുന്നിലുണ്ട്. 297 മത്സരത്തില്‍ നിന്ന് 285 ഇന്നിങ്‌സ് ബാറ്റ് ചെയ്ത കോലി 13963 റണ്‍സാണ് നേടിയത്. 50 സെഞ്ച്വറിയും 73 ഫിഫ്റ്റിയും കോലിയുടെ കരിയറിലുണ്ട്. 37 റണ്‍സുകൂടി നേടാനായാല്‍ വേഗത്തില്‍ 14000 റണ്‍സ് നേടുന്ന താരമായി മാറാന്‍ കോലിക്ക് സാധിക്കും. സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും കുമാര്‍ സംഗക്കാരയുടേയും പേരിലുള്ള വമ്പന്‍ റെക്കോഡുകള്‍ തകര്‍ക്കാനുള്ള സുവര്‍ണ്ണാവസരമാണ് കോലിയെ കാത്തിരിക്കുന്നത്.
റണ്‍വേട്ടക്കാരില്‍ മൂന്നാമനാവാം
അന്താരാഷ്ട്ര ക്രിക്കറ്റിലെ റണ്‍വേട്ടക്കാരില്‍ മൂന്നാമനാവാനുള്ള അവസരം വിരാട് കോലിക്ക് മുന്നിലുണ്ട്. നിലവില്‍ 545 മത്സരം കളിച്ച് 27381 റണ്‍സാണ് കോലിയുടെ പേരിലുള്ളത്. 36കാരനായ താരത്തിന് റിക്കി പോണ്ടിങ്ങിനെ മറികടന്ന് റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്തേക്കെത്താന്‍ 103 റണ്‍സുകൂടി ആവശ്യമാണ്. 27483 റണ്‍സാണ് പോണ്ടിങ്ങിന്റെ പേരിലുള്ളത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 34357 റണ്‍സുമായി തലപ്പത്ത് നില്‍ക്കുമ്പോള്‍ കുമാര്‍ സംഗക്കാര (28016) രണ്ടാം സ്ഥാനത്താണുള്ളത്. മിന്നും ഫോമില്‍ കളിച്ചാല്‍ കുമാര്‍ സംഗക്കാരയേയും കോലിക്ക് മറികടക്കാന്‍ സാധിക്കും.
കൂടുതല്‍ ഐസിസി ട്രോഫി നേടുന്ന താരം
അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടിക്കൊടുത്ത നായകനാണ് കോലി. 2011ലെ ഏകദിന ലോകകപ്പ് ഇന്ത്യ നേടുമ്പോള്‍ കോലി ടീമിലുണ്ടായിരുന്നു. 2013ല്‍ ചാമ്പ്യന്‍സ് ട്രോഫി നേടുമ്പോഴും കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പ് നേടുമ്പോഴും കോലി ടീമിന്റെ ഭാഗമായിരുന്നു. നിലവില്‍ റിക്കി പോണ്ടിങ്ങാണ് കൂടുതല്‍ ഐസിസി ട്രോഫി നേടിയ താരം. ചാമ്പ്യന്‍സ് ട്രോഫി ഇത്തവണ ഇന്ത്യ നേടിയാല്‍ കോലിക്ക് പോണ്ടിങ്ങിന്റെ വമ്പന്‍ റെക്കോഡിനൊപ്പമെത്താം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications