Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ട്രോഫി: ഫൈനലിന് ശേഷം കോലി വിരമിക്കും? ഗില്‍ നല്‍കിയത് സൂചന! തെളിവ് വൈറല്‍

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയുടെ ഫൈനല്‍ ചിത്രം വ്യക്തമായിരിക്കുകയാണ്. ആവേശ ഫൈനലില്‍ ഇന്ത്യ കരുത്തരായ ന്യൂസീലന്‍ഡിനെയാണ് നേരിടുന്നത്. ഗ്രൂപ്പ് എയിലെ രണ്ട് ടീമുകള്‍ തന്നെ ഫൈനലില്‍ ഏറ്റുമുട്ടുകയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഇന്ത്യക്ക് കിവീസിനെ തോല്‍പ്പിക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഫൈനലില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്ന കാര്യം ഉറപ്പാണ്. ന്യൂസീലന്‍ഡ് കരുത്തുകാട്ടി ദക്ഷിണാഫ്രിക്കയെ തകര്‍ത്താണ് ഫൈനലിലേക്കെത്തുന്നത്.

ഇന്ത്യയെ സംബന്ധിച്ച് ഇത്തവണത്തെ കിരീടം പല കാരണങ്ങളാല്‍ വളരെ പ്രധാനപ്പെട്ടതാണ്. അതിലൊന്ന് സീനിയര്‍ താരങ്ങളായ വിരാട് കോലിക്കും രോഹിത് ശര്‍മക്കും ഇനിയൊരു ഐസിസി ട്രോഫി കളിക്കാന്‍ സാധിച്ചേക്കില്ലെന്നത് തന്നെയാണ്. അതുകൊണ്ടുതന്നെ ഇവര്‍ക്കുവേണ്ടി കപ്പ് നേടിക്കൊടുക്കാന്‍ ഇന്ത്യക്ക് ഫൈനലില്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് തന്നെ പറയാം. എന്നാല്‍ ഇപ്പോഴിതാ ഇന്ത്യന്‍ ആരാധകര്‍ക്ക് നിരാശയുണ്ടാക്കുന്ന ഒരു റിപ്പോര്‍ട്ട് പുറത്തുവരികയാണ്.

ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് ശേഷം വിരാട് കോലി വിരമിച്ചേക്കുമെന്ന സൂചനയാണ് വൈറലാവുന്നത്. ശുബ്മാന്‍ ഗില്‍ നല്‍കിയ വലിയൊരു സൂചനയാണ് തെളിവുകളടക്കം നിരത്തി കോലിയുടെ വിരമിക്കല്‍ സൂചനയാണിതെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് എന്താണെന്ന് നോക്കാം.

കോലി എംആര്‍എഫുമായി കരാര്‍ പുതുക്കിയില്ല

ഇന്ത്യയുടെ സെമി ഫൈനല്‍ പോരാട്ടത്തില്‍ ഓസ്‌ട്രേലിയക്കെതിരേ ശുബ്മാന്‍ ഗില്‍ ബാറ്റ് ചെയ്യാനിറങ്ങിയത് എംആര്‍എഫ് ബാറ്റ് ഉപയോഗിച്ചാണ്. ആരാധകര്‍ക്ക് വലിയ കൗതുകമുണ്ടാക്കുന്ന മാറ്റമായിരുന്നു ഇത്. സിയറ്റിന്റെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള ബാറ്റാണ് ഗില്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ സെമിയില്‍ എംആര്‍എഫുമായി ഗില്‍ ഇറങ്ങിയത് കോലിയുടെ വിരമിക്കല്‍ സൂചനയാണെന്നാണ് ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്.

virat kohli

വിരാട് കോലിയുടെ എംആര്‍എഫുമായി കരാര്‍ എട്ട് വര്‍ഷത്തേക്കാണ് അവസാനമായി ഉണ്ടായിരുന്നത്. 2017ല്‍ ഒപ്പിട്ട കരാര്‍ പ്രകാരം കോലിയുടെ കരാര്‍ ഈ വര്‍ഷം അവസാനിക്കും. ഇതുവരെ കോലി കരാര്‍ പുതുക്കിയിട്ടില്ല. ഇതിനിടെ എംആര്‍എഫ് ഗില്ലുമായി കരാറിലേക്കെത്തിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു. വിരാട് കോലിക്ക് ശേഷം ഇന്ത്യയുടെ അടുത്ത ഹീറോയായി വിലയിരുത്തപ്പെടുന്ന താരമാണ് ശുബ്മാന്‍ ഗില്‍. അതുകൊണ്ടുതന്നെ ഇനി ഗില്ലിനെ സ്‌പോണ്‍സര്‍ഷിപ്പ് ചെയ്യാനാണ് എംആര്‍എഫിന്റെ നീക്കം.

വിരാട് കോലിയുമായി എംആര്‍എഫ് കരാര്‍ പുതുക്കാത്തത് കോലി വിരമിക്കുന്നതിനാലാണെന്നാണ് ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്. ഈ റിപ്പോര്‍ട്ടില്‍ വസ്തുതയുണ്ടെങ്കില്‍ ചാമ്പ്യന്‍സ് ട്രോഫിയോടെ കോലി വിരമിക്കുമെന്നുറപ്പ്.

കോലി ടെസ്റ്റിലേക്ക് ഒതുങ്ങുമോ?

വിരാട് കോലി ഇന്ത്യക്കായി ഏകദിനത്തില്‍ ഇനിയും ഏറെ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കാന്‍ സാധ്യതയുള്ള താരമാണ്. ഏകദിന സെഞ്ച്വറി റെക്കോഡില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ പിന്നിലാക്കി കുതിച്ച കോലി സച്ചിന്റെ ഏകദിന റണ്‍സ് റെക്കോഡും മറികടക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഇതിനിടെ കോലി വിരമിച്ചാല്‍ അത് വലിയ നിരാശയായി മാറുമെന്ന കാര്യം ഉറപ്പാണ്. അടുത്ത ഏകദിന ലോകകപ്പ് കോലി കളിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

കോലി വിരമിക്കാന്‍ സാധ്യത കുറവാണെന്ന് തന്നെയാണ് വിലയിരുത്തുന്നത്. ഇപ്പോഴും മികച്ച ഫിറ്റ്‌നസുള്ള കോലി മാച്ച് വിന്നിങ് പ്രകടനത്തോടെ കസറുകയാണ്. ഏകദിനത്തില്‍ ഇന്ത്യക്കായി ഇപ്പോഴും ശോഭിക്കാന്‍ തനിക്കാവുമെന്ന് കോലി തെളിയിച്ചിരിക്കുകയാണ്. സെമിയിലടക്കം ഇന്ത്യക്കായി മിന്നിക്കാന്‍ കോലിക്കായി. ഈ സാഹചര്യത്തില്‍ കോലി വിരമിക്കാതെ മുന്നോട്ട് പോകുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. കോലിയുടെ തീരുമാനം എന്താവുമെന്നത് കാത്തിരുന്ന് കാണാം.

രോഹിത് വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും

രോഹിത് ശര്‍മക്ക് കീഴില്‍ മറ്റൊരു ഐസിസി കിരീടമാണ് ഇന്ത്യ സ്വപ്‌നം കാണുന്നത്. ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ച് ഇന്ത്യയെ കിരീടത്തിലേക്കെത്തിച്ചാല്‍ രോഹിത് ശര്‍മ വിരമിക്കല്‍ പ്രഖ്യാപിക്കാനാണ് സാധ്യത. ടി20 ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യയുടെ അലമാരയിലെത്തിക്കുന്ന നായകനായി വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ രോഹിത്തിന് കഴിയുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.

Story first published: Thursday, March 6, 2025, 6:36 [IST]
Other articles published on Mar 6, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+