For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Champions Trophy 2025: കിങ് കോലി, സച്ചിനെ പിന്നിലാക്കി വമ്പന്‍ നേട്ടം; അതിവേഗക്കാരില്‍ തലപ്പത്ത്

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ പാകിസ്താനെതിരായ മത്സരത്തിലൂടെ ചരിത്ര നേട്ടത്തിലേക്കെത്തി വിരാട് കോലി. ഏകദിനത്തില്‍ വേഗത്തില്‍ 14000 റണ്‍സ് നേടുന്ന താരമെന്ന റെക്കോഡിലേക്കാണ് കോലി എത്തിയിരിക്കുന്നത്. 287 ഇന്നിങ്‌സില്‍ നിന്നാണ് കോലി 14000 റണ്‍സിലേക്കെത്തിയത്. 350 ഇന്നിങ്‌സില്‍ നിന്നാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഈ നാഴികക്കല്ല് പിന്നിട്ടത്. സച്ചിനെക്കാള്‍ 63 ഇന്നിങ്‌സ് നേരത്തെ ഈ റെക്കോഡിലേക്കെത്താന്‍ കോലിക്കായി എന്നതാണ് എടുത്ത് പറയേണ്ട കാര്യം.

മൂന്നാം സ്ഥാനത്തുള്ള കുമാര്‍ സംഗക്കാര 378 ഇന്നിങ്‌സില്‍ നിന്നാണ് ഈ നേട്ടത്തിലേക്കെത്തിയത്. സമീപകാലത്തായി മോശം ഫോമിലായിരുന്ന കോലി പാകിസ്താനെതിരേ പഴയ മികവ് കാട്ടുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. പേസര്‍മാര്‍ക്കെതിരേയും സ്പിന്നര്‍മാര്‍ക്കെതിരേയും ആധിപത്യം കാട്ടാന്‍ കോലിക്കായി. പാകിസ്താന്റെ ബൗളിങ് നിരയെ കരുതലോടെ കളിച്ച കോലി പക്വതയുള്ള ബാറ്റിങ് പ്രകടനമാണ് പുറത്തെടുത്തതെന്ന് പറയാം.

ഏകദിന റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്ത്

ഏകദിനത്തിലെ എക്കാലത്തേയും റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്ത് കോലി തുടരുകയാണ്. 14000 ക്ലബ്ബില്‍ കടന്നതോടെ ഈ നാഴികക്കല്ല് പിന്നിടുന്ന മൂന്നാമത്തെ താരമായി മാറാനും രോഹിത് ശര്‍മക്ക് സാധിച്ചു. 18426 റണ്‍സ് നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഈ റെക്കോഡില്‍ തലപ്പത്തുള്ളത്. 14234 റണ്‍സുള്ള കുമാര്‍ സംഗക്കാര രണ്ടാം സ്ഥാനത്താണുള്ളത്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡ് മറികടക്കുക കോലിയെ സംബന്ധിച്ച് വളരെ പ്രയാസമാവും. എന്നാല്‍ കുമാര്‍ സംഗക്കാരയുടെ റെക്കോഡ് തീര്‍ച്ചയായും കോലി മറികടക്കും. 13704 റണ്‍സെടുത്ത റിക്കി പോണ്ടിങ്ങിനെ നേരത്തെ തന്നെ കോലി പിന്നിലാക്കിയിരുന്നു.

എന്നാല്‍ സച്ചിന്റെ റെക്കോഡ് തകര്‍ക്കാന്‍ ഇനിയും ഏറെ നാള്‍ കോലിക്ക് കളത്തില്‍ തുടരേണ്ടതായി വരും. എന്നാല്‍ ഇതിന് അദ്ദേഹത്തിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. അടുത്ത ഏകദിന ലോകകപ്പ് കളിക്കാന്‍ കോലി ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ സ്ഥിരതയോടെ കളത്തില്‍ തുടരാന്‍ അദ്ദേഹത്തിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ കോലി വളരെ മുന്നിലാണ്. അതുകൊണ്ടുതന്നെ ഫോം നിലനിര്‍ത്തുകയെന്നതാണ് പ്രധാനം.

virat kohli

ക്യാച്ചിലും റെക്കോഡിട്ടു

പാകിസ്താനെതിരേ മികച്ച റെക്കോഡുള്ള ബാറ്റ്‌സ്മാനാണ് കോലി. ഒറ്റക്ക് നിന്ന് പൊരുതി പാകിസ്താനെതിരേ ഇന്ത്യയെ വിജയത്തിലെത്തിച്ച ചരിത്രം അവകാശപ്പെടാന്‍ കോലിക്ക് സാധിക്കും. ആ പതിവ് ഇത്തവണയും തെറ്റിക്കാതെ കളിക്കാന്‍ കോലിക്കായി. ക്രീസില്‍ നിന്ന് ഇന്ത്യക്ക് അടിത്തറ പാകുന്ന ബാറ്റിങ് പ്രകടനമാണ് കോലി കാഴ്ചവെച്ചിരിക്കുന്നത്. പാകിസ്താനെതിരായ മത്സരത്തിലൂടെ ഏകദിനത്തില്‍ വമ്പനൊരു ക്യാച്ച് റെക്കോഡും കോലി സ്വന്തമാക്കി.

ഏകദിനത്തില്‍ ഇന്ത്യക്കായി കൂടുതല്‍ ക്യാച്ച് നേടുന്ന താരമായി മാറാന്‍ കോലിക്ക് സാധിച്ചിരിക്കുകയാണ്. 157 ക്യാച്ചുകളാണ് കോലിയുടെ പേരിലുള്ളത്. മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീനെയാണ് കോലി പിന്നിലാക്കിയിരിക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ ഇത്തവണത്തെ കിരീട സാധ്യത നിര്‍ണ്ണയിക്കുന്നതില്‍ കോലിയുടെ പ്രകടനം നിര്‍ണ്ണായകമാവുമെന്ന് നിസംശയം പറയാം. ശുബ്മാന്‍ ഗില്‍ മികച്ച ഫോമില്‍ കളിക്കുന്നത് ഇന്ത്യക്ക് വലിയ ആശ്വാസമാണ്.

കഴിഞ്ഞ രണ്ട് കളിയില്‍ സെഞ്ച്വറി നേടിയ ഗില്‍ പാകിസ്താനെതിരേ 46 റണ്‍സോടെയാണ് മിന്നിച്ചത്. 52 പന്തില്‍ 7 ബൗണ്ടറി ഉള്‍പ്പെടെയാണ് ഗില്ലിന്റെ പ്രകടനം. അബ്രാര്‍ അഹമ്മദിന്റെ തകര്‍പ്പന്‍ ടേണ്‍ ബോളില്‍ കോലി ക്ലീന്‍ബൗള്‍ഡാവുകയായിരുന്നു.

അര്‍ധ സെഞ്ച്വറിയിലും കോലിക്ക് റെക്കോഡ്

പാകിസ്താനെതിരേ ഐസിസി ടൂര്‍ണമെന്റില്‍ കൂടുതല്‍ 50 പ്ലസ് സ്‌കോറെന്ന റെക്കോഡില്‍ നേരത്തെ തന്നെ കോലി തലപ്പത്തായിരുന്നു. ഇത് എട്ടാം തവണയാണ് കോലി ഈ നേട്ടത്തിലേക്കെത്തുന്നത്. ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി എന്നിവയില്‍ നിന്നാണ് കോലിയുടെ ഈ നേട്ടം. രണ്ടാം സ്ഥാനത്തുള്ള വിവിയന്‍ റിച്ചാര്‍ഡ്‌സ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, രോഹിത് ശര്‍മ, മൈക്കല്‍ ഹസി, ഷക്കീബ് അല്‍ ഹസന്‍ എന്നിവര്‍ക്കെല്ലാം മൂന്ന് തവണയാണ് ഈ നേട്ടത്തിലേക്കെത്താനായത്.

Story first published: Sunday, February 23, 2025, 20:44 [IST]
Other articles published on Feb 23, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+